സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഹൈസ്ക്കൂൾ വിഭാഗം:

ലഹരി ഒരു തിരിച്ചറിവ് ബോധവൽക്കരണ ക്ലാസ് 3/6/ 2025 ചൊവ്വാഴ്ച്ച, ഇന്ന് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ലഹരി ഒരു തിരിച്ചറിവ് എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് കൊടുത്തു.

   നല്ല ലഹരികളെക്കുറിച്ചും ചീത്ത ലഹരികളെ കുറിച്ചും കുട്ടികൾക്കിടയിൽ ചർച്ച നടത്തി. പഠനം, കളികൾ, വായന മുതലായ നല്ല ലഹരികളെ കുറിച്ച് കുട്ടികൾ വാചാലരായി. ചീത്ത ലഹരികൾക്ക് അടിമപ്പെട്ട് കഴിവുകൾ നഷ്ടപ്പെടുത്തിയ ചില സംഭവങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തി.

1. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണവും കവിതാരചനയുമാണ് നൽകിയത്.. 2. ഒമ്പതാം തരത്തിലെയും പത്താംതരത്തിലെയും കുട്ടികൾക്ക് സ്കിറ്റ് ഒരു സ്കിറ്റിന് വേണ്ട തിരക്കഥ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രവർത്തനവും നൽകി. 3. കുറഞ്ഞ സമയത്തെ പരിശീലനത്തിലൂടെ ഒരു ഗ്രൂപ്പ് വിദ്യാർത്ഥികൾ ഒരു ലഹരി വിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു. ലഹരി ഒരു തിരിച്ചറിവ് ബോധവൽക്കരണ ക്ലാസ് 3/6/2025 *ജീവിതമാണ് ലഹരി* ഉദ്ദേശ്യങ്ങൾ

  • ലഹരി ഉപയോഗ അപകടങ്ങളെയും അനന്തരഫലങ്ങളെയും കുറിച്ച് ബോധവാന്മാരാക്കുക
  • ലഹരി ആസക്തി അടിമപ്പെടൽ എങ്ങനെ ബോധവൽക്കരിക്കുക.
  • മാനസികാരോഗ്യ സംരക്ഷണം പ്രാധാന്യം കൊടുക്കുക
  • ലക്ഷ്യങ്ങൾ* *
  • വായന എഴുത്ത് കലാകായിക മേഖലകളെ ജീവിതലഹരിയായി കാണുക. *ലഹരിമുക്ത സമൂഹം ലഹരി മുക്ത കേരളം.

പ്രവർത്തനം 1.കുട്ടികളെ ഗ്രൂപ്പുകളായി തിരിക്കുന്നു. സാധാരണയായി കുട്ടികൾ നേരിടുന്ന ചൂഷണങ്ങളും അവയ്ക്കെതിരെയുള്ള സുരക്ഷാമാർഗ്ഗങ്ങളും ലിസ്റ്റ് ചെയ്യാൻ ആവശ്യപ്പെടുന്നു. കുട്ടികളുടെ വികാരവിചാരങ്ങളെ കേൾക്കുക .ആശയങ്ങളെ ക്രോഡീകരിച്ച് ഗ്രൂപ്പിൽ അവതരിപ്പിക്കുക. ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണം പ്രവർത്തനം2.സ്കിറ്റ് എഴുതി അവതരിപ്പിക്കുക വിഷയം 'സമപ്രായക്കാരിൽ നിന്നുള്ള സമ്മർദ്ദം' ഗ്രൂപ്പുകളിൽ തയ്യാറെടുക്കാൻ സമയം നൽകുന്നു സ്കിറ്റ് എഴുതി തയ്യാറാക്കി അവതരിപ്പിക്കുക .

രണ്ടാം ദിവസം (04-06-2025) ട്രാഫിക് ബോധവൽക്കരണ ക്ലാസ്

ട്രാഫിക് ബോധവൽക്കരണ ക്ലാസ് 4/6/ 2025 ബുധനാഴ്ച്ച, ഇന്ന് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ട്രാഫിക് റൂൾസ് & റെഗുലേഷൻ എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് കൊടുത്തു.

   നല്ല റോഡ് സംസ്കാരത്തെക്കുറിച്ചും നിയമത്തെക്കുറിച്ചും കുട്ടികൾക്കിടയിൽ ചർച്ച നടത്തി. കളികളിൽ കൂടി നിയമങ്ങൾ പഠിപ്പിക്കുകയും റോഡിൽ പാലിക്കേണ്ട ' മര്യാദകൾ മനസിലാക്കിക്കൊടുക്കുകയും ചെയ്തു. പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി  പ്രതിജ്ഞ ചൊല്ലിക്കുകയും  പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

1.എട്ടാം ക്ലാസിലെ കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണവും ട്രാഫിക് അവലോകന ചർച്ചയും നടത്തി 2.ഒമ്പതാം തരത്തിലെയും പത്താംതരത്തിലെയും കുട്ടികൾക്ക് സ്കിറ്റ് ഒരു സ്കിറ്റിന് വേണ്ട തിരക്കഥ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രവർത്തനവും നൽകി. 3.കുറഞ്ഞ സമയത്തെ പരിശീലനത്തിലൂടെ ഒരു ഗ്രൂപ്പ് വിദ്യാർത്ഥികൾ ട്രാഫിക് ഹാൻഡ് സിഗ്നൽസ് ചെയ്യിക്കുകയും വരപ്പിക്കുകയും ചെയ്തു.