സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2024-25
| Home | 2025-26 |
*പഠനോത്സവം നടത്തി - *എസ്ത്തുഡിയർ 2K25*
വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി പഠനോത്സവം *എസ്ത്തുഡിയർ 2K25* 2025 ഫെബ്രുവരി 21 വെള്ളിയാഴ്ച സംഘടിപ്പിച്ചു. ഭാഷ, കണക്ക്, സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളുടെ വിവിധ പഠന പ്രവർത്തനങ്ങൾ കുട്ടികൾ ഒരുക്കിയിരുന്നു. ഒരു വർഷക്കാലം കുട്ടികൾ നേടിയ അറിവിന്റെ ഒരു നേർക്കാഴ്ചയാണ് ഈ പഠനോത്സവം എന്ന് ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രെസ് സിസ്റ്റർ മെൽവിൻ എസ് ഐ സി അഭിപ്രായപ്പെട്ടു. ഏറെ ചിട്ടയായും കൃത്യമായും നടത്തിയ പഠനോത്സവത്തിനു എല്ലാ പിന്തുണയും നൽകിയ അധ്യാപകരെയും വിദ്യാർത്ഥികളെയും സിസ്റ്റർ അനുമോദിച്ചു.
*ഭക്ഷ്യമേള നടത്തി - * രസഗുള 2025 *
വേളങ്കോട് സെന്റ് ജോർജസ് ഹൈസ്കൂളിൽ ഹൈസ്കൂൾ വിദ്യാർഥികൾ ഭക്ഷ്യമേള *രസഗുള 2025* ഫെബ്രുവരി 21വെള്ളിയാഴ്ച നടത്തി. വേറിട്ട ഒരു പഠന അനുഭവമായിരുന്നു ഇത്. കുട്ടികൾ തന്നെ വീട്ടിൽ നിന്നും തയ്യാറാക്കി കൊണ്ടു വന്ന വിഭവങ്ങൾ എല്ലാം ഒന്നിനൊന്നു മികച്ചതായിരുന്നു. കുലുക്കി സർബത്ത്, ഉപ്പിലിട്ടത്, എണ്ണ കടികൾ, രസഗുള, പാനിപൂരി എന്നിങ്ങനെ എണ്ണിയാൽ തീരാത്ത വിഭവങ്ങളും അവയുടെ വിൽപ്പനയും ഏറെ ആവേശം ഉണ്ടാക്കുന്നതായിരുന്നു.രക്ഷിതാക്കളും നാട്ടുകാരും മേളയുടെ ഭാഗമായതോടെ മേള ഒരു വൻ വിജയമായിത്തീർന്നു.