സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്/ഹൈസ്കൂൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
19:28, 6 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stgeorgehss (സംവാദം | സംഭാവനകൾ) ('{{Yearframe/Pages}} == '''ഹൈസ്ക്കൂൾ വിഭാഗം:''' == ലഹരി ഒരു തിരിച്ചറിവ് ബോധവൽക്കരണ ക്ലാസ് 3/6/ 2025 ചൊവ്വാഴ്ച്ച, ഇന്ന് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ലഹരി ഒരു തിരിച്ചറിവ് എന്ന വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഹൈസ്ക്കൂൾ വിഭാഗം:

ലഹരി ഒരു തിരിച്ചറിവ് ബോധവൽക്കരണ ക്ലാസ് 3/6/ 2025 ചൊവ്വാഴ്ച്ച, ഇന്ന് ക്ലാസ് അദ്ധ്യാപകരുടെ നേതൃത്വത്തിൽ ലഹരി ഒരു തിരിച്ചറിവ് എന്ന വിഷയത്തെക്കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്ക് കൊടുത്തു.

   നല്ല ലഹരികളെക്കുറിച്ചും ചീത്ത ലഹരികളെ കുറിച്ചും കുട്ടികൾക്കിടയിൽ ചർച്ച നടത്തി. പഠനം, കളികൾ, വായന മുതലായ നല്ല ലഹരികളെ കുറിച്ച് കുട്ടികൾ വാചാലരായി. ചീത്ത ലഹരികൾക്ക് അടിമപ്പെട്ട് കഴിവുകൾ നഷ്ടപ്പെടുത്തിയ ചില സംഭവങ്ങൾ കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു പിന്നീട് ഇന്ന് ക്ലാസ്സിൽ ഹാജരായ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ നടത്തി.

1. എട്ടാം ക്ലാസിലെ കുട്ടികൾക്ക് ലഹരി വിരുദ്ധ പോസ്റ്റർ നിർമ്മാണവും കവിതാരചനയുമാണ് നൽകിയത്.. 2. ഒമ്പതാം തരത്തിലെയും പത്താംതരത്തിലെയും കുട്ടികൾക്ക് സ്കിറ്റ് ഒരു സ്കിറ്റിന് വേണ്ട തിരക്കഥ തയ്യാറാക്കി ക്ലാസിൽ അവതരിപ്പിക്കാനുള്ള പ്രവർത്തനവും നൽകി. 3. കുറഞ്ഞ സമയത്തെ പരിശീലനത്തിലൂടെ ഒരു ഗ്രൂപ്പ് വിദ്യാർത്ഥികൾ ഒരു ലഹരി വിരുദ്ധ ഫ്ലാഷ് മോബും അവതരിപ്പിച്ചു.