ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രവർത്തനങ്ങൾ/2025-26

Schoolwiki സംരംഭത്തിൽ നിന്ന്
21:51, 5 ജൂൺ 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44228ramla (സംവാദം | സംഭാവനകൾ) ('== ജൂൺ 2 പ്രവേശനോത്സവം == 2025 ജൂൺ 2 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. സ്കൂളും, പരിസരവും, ക്ലാസ് റൂമുകളും ബലൂണുകളും, വർണ്ണ പേപ്പറുകളും, പൂക്കളും കൊണ്ട് അലങ്കരിക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജൂൺ 2 പ്രവേശനോത്സവം

2025 ജൂൺ 2 നു പ്രവേശനോൽസവം സംഘടിപ്പിക്കപ്പെട്ടു. സ്കൂളും, പരിസരവും, ക്ലാസ് റൂമുകളും ബലൂണുകളും, വർണ്ണ പേപ്പറുകളും, പൂക്കളും കൊണ്ട് അലങ്കരിക്കുകയും ആകർഷണീയമാക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ. ജയകുമാർ സാറിൻ്റെ സ്വാഗത പ്രസംഗത്തോടുകൂടി പരിപാടി ആരംഭിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ. വിനോദ് സുശീലൻ അധ്യക്ഷത വഹിച്ചു. അഡ്വ. ഫെഡറിക് ഷാജി, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബാലരാമപുരം, ഗ്രാമ പഞ്ചായത്ത് ഉദ്ഘാടനം നിർവഹിച്ചു. ലോക്കൽ മാനേജർ, വിക്ടർ എവരിസ്റ്റസ് അനുഗ്രഹ പ്രഭാഷണം നൽകി. മുൻ ഹെഡ്മാസ്റ്റർ ശ്രീ.ഭക്തവത്സലൻ സാർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു. അതിന് ശേഷം നവാഗതർ ദീപം തെളിയിച്ചു. പഠനോപകരണങ്ങൾ നൽകി. സ്റ്റാഫ് സെക്രട്ടറി ശ്രീമതി ബിന്ദു ടീച്ചറിൻ്റെ നന്ദിയോടെ കൂടി യോഗം അവസാനിച്ചു. കുട്ടികൾക്കായി ഒരു സ്നേഹവിരുന്നും സംഘടിപ്പിക്കപ്പെട്ടു.