സെന്റ് ആന്റണീസ് ഗേൾസ് എച്ച്.എസ്സ്. വടകര/പ്രവർത്തനങ്ങൾ/2025-26
ദൃശ്യരൂപം
പ്രവേശനോത്സവം 2025
സെൻ്റ് ആൻറണീസ് ഗേൾസ് ഹൈസ്കൂളിന്റെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി അരങ്ങേറുകയുണ്ടായി.നവാഗതരായ ഓരോ കുട്ടിയേയും സീഡ് പേന കൊടുത്തുകൊണ്ടാണ് സ്വാഗതം ചെയ്തത്.കുമാരി ഹാദിയ മറിയം ചടങ്ങിന് സ്വാഗതമരുളി. പി ടി എ ഷിബു പ്രസിഡൻറ് അധ്യക്ഷതവഹിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്തത് വടകര വാർഡ് കൗൺസിലർ ശ്രീമതി പ്രേമകുമാരി വനമാലിയായിരുന്നു.മുൻ അധ്യാപിക ശ്രീമതി ശാന്ത,ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ചൈതന്യ എന്നിവർ കുട്ടികളോട് സംസാരിക്കുകയുണ്ടായി.കുമാരി തനുശ്രീ പി എം ചടങ്ങിന് നന്ദി അർപ്പിച്ചു.തുടർന്ന് വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറി.മധുര വിതരണത്തോടെ പരിപാടി അവസാനിച്ചു.
രണ്ടാഴ്ചകാലത്തെ സൻമാർഗ പഠനം 2025