എ.യു.പി.എസ്.മനിശ്ശേരി/2025-26 അധ്യയന വർഷം
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം പി ടി എ വൈസ് പ്രസിഡന്റ് സുജിത്തിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പ്രസാദ് എ.പി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി സിന്ധു ടീച്ചർ സ്വാഗതവും, മുൻ പ്രധാന അധ്യാപിക ടി കൃഷ്ണകുമാരി ടീച്ചർ, എം പി ടി എ പ്രസിഡന്റ് പ്രീജ, വാർഡ് മെമ്പർ ശ്രീ സുബ്രഹ്മണ്യൻ, പി ടി എ പ്രതിനിധികൾ, ബി,ആർ,സി പ്രതിനിധി ശ്രീമതി ശ്രുതി എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപിക വനജ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളോടെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.

മനിശ്ശീരി എ യു പി സ്കൂളിലെ ആർച്ചറി ക്ലബ്ബിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എ പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആർച്ചറി പഠിക്കുവാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ ആർച്ചറിക്ക് പരിശീലനം നൽകുന്ന മുനീർ മാസ്റ്ററുടെ ശിക്ഷണത്തിൽ ആയിരിക്കും നമ്മുടെ കുട്ടികൾ ആർച്ചറി പരിശീലിക്കുന്നത്.

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒറ്റപ്പാലം ട്രാഫിക് SI വിനോദ് ബി നായർ കുട്ടികൾക്ക് ക്ലാസെടുത്തു..

കുട്ടികൾക്ക് റോഡിലൂടെ യാത്ര ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് ആർ ടി ഒ (എൻഫോഴ്സ്മെന്റ്) മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാജൻ സാർ ക്ലാസ് എടുത്തു.
