ഉള്ളടക്കത്തിലേക്ക് പോവുക

എ.യു.പി.എസ്.മനിശ്ശേരി/2025-26 അധ്യയന വർഷം

Schoolwiki സംരംഭത്തിൽ നിന്ന്

2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം പി ടി എ വൈസ് പ്രസിഡന്റ് സുജിത്തിന്റെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പ്രസാദ് എ.പി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപിക ശ്രീമതി സിന്ധു ടീച്ചർ സ്വാഗതവും, മുൻ പ്രധാന അധ്യാപിക ടി കൃഷ്ണകുമാരി ടീച്ചർ, എം പി ടി എ പ്രസിഡന്റ് പ്രീജ, വാർഡ് മെമ്പർ ശ്രീ സുബ്രഹ്മണ്യൻ, പി ടി എ പ്രതിനിധികൾ, ബി,ആർ,സി പ്രതിനിധി ശ്രീമതി ശ്രുതി എന്നിവർ ആശംസകൾ അറിയിച്ചു. അധ്യാപിക വനജ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളോടെ പ്രവേശനോത്സവം അതിഗംഭീരമായി ആഘോഷിച്ചു.

പ്രവേശനോത്സവം

മനിശ്ശീരി എ യു പി സ്കൂളിലെ ആർച്ചറി ക്ലബ്ബിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ എ പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് ആർച്ചറി പഠിക്കുവാനുള്ള സൗകര്യം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനതലത്തിൽ ആർച്ചറിക്ക് പരിശീലനം നൽകുന്ന മുനീർ മാസ്റ്ററുടെ ശിക്ഷണത്തിൽ ആയിരിക്കും നമ്മുടെ കുട്ടികൾ ആർച്ചറി പരിശീലിക്കുന്നത്.

ആർച്ചറി ക്ലബ് ഉൽഘാടനം

ലഹരിക്കെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ഒറ്റപ്പാലം ട്രാഫിക് SI  വിനോദ് ബി നായർ കുട്ടികൾക്ക് ക്ലാസെടുത്തു..

ലഹരി ബോധവൽക്കരണ ക്ലാസ്

കുട്ടികൾക്ക് റോഡിലൂടെ യാത്ര ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച് ആർ ടി ഒ (എൻഫോഴ്സ്മെന്റ്) മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ രാജൻ സാർ ക്ലാസ് എടുത്തു.

റോഡ് നിയമങ്ങൾ ബോധവൽക്കരണ ക്ലാസ്

പരിസ്ഥിതി ദിനം ആഘോഷിച്ചു. വാണിയംകുളം പെട്രോൾ പമ്പിന്റെ സഹകരണത്തോടെ എവർഷൈൻ ക്ലബ്ബ് അംഗങ്ങൾ നേതൃത്വം നൽകി വൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു. കുട്ടികൾ വിവിധതരത്തിലുള്ള കലാപരിപാടികൾ അവതരിപ്പിച്ചു. ക്ലാസ് തലത്തിൽ കുട്ടികൾ പരസ്പരം വൃക്ഷത്തൈകൾ കൈമാറി. ക്ലാസ് തലത്തിൽ പരിസ്ഥിതി ദിന ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്ലാസുകളിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രദർശനവുണ്ടായി.

പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനം ക്വിസ് മത്സരം നടത്തി. വിജയികളെ അഭിനന്ദിച്ചു . പ്രീ പ്രൈമറി ക്ലാസ് പി ടി എ യോഗം നടത്തി .

പ്രീ പ്രൈമറി ക്ലാസ് പി ടി എ