ജി.എച്ച്. എസ്.എസ്. കോക്കൂർ/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 19063-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 19063 |
| യൂണിറ്റ് നമ്പർ | 2018/19063 |
| അംഗങ്ങളുടെ എണ്ണം | 30 |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ലീഡർ | ആയിഷാ ലിയാന |
| ഡെപ്യൂട്ടി ലീഡർ | നജ്ദ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ഷൈനി ഇ പി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രേഖ വി ആർ |
| അവസാനം തിരുത്തിയത് | |
| 30-05-2025 | 77rekhavr |
അവധിക്കാല ക്യാമ്പ് 2025
'ലിറ്റിൽ കൈറ്റ്സ്' അവധിക്കാല ഏകദിന ക്യാമ്പ് AHM GHSS കോക്കൂരിൽ സംഘടിപ്പിച്ചു
കോക്കൂർ: വിദ്യാർത്ഥികളിൽ ഐ.ടി വൈദഗ്ധ്യവും സാങ്കേതിക അറിവും വർദ്ധിപ്പിക്കുന്നതിനായി 'ലിറ്റിൽ കൈറ്റ്സ്' ഏകദിന ക്യാമ്പ് 2025 മേയ് 29-ന് AHM GHSS കോക്കൂരിൽ സംഘടിപ്പിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയായിരുന്നു ക്യാമ്പ്.
കൈറ്റ് മാസ്റ്റർ ഷൈനി ടീച്ചർ സ്വാഗതം പറഞ്ഞു. ക്യാമ്പിന്റെ ഉദ്ഘാടനം PTA SMC ചെയർമാൻ ശ്രീ ശശിധരൻ വി വി നിർവഹിച്ചു. പ്രധാനാധ്യാപകൻ ശ്രീ അനിൽകുമാർ കെ അധ്യക്ഷത വഹിച്ച പരിപാടിയിൽ SITC യും സീനിയർ അസിസ്റ്റന്റും ആയ ഷൈന ടീച്ചർ ആശംസാപ്രസംഗം നടത്തി.
സുബി കെ എസ് (ജി.ടി.എച്ച്.എസ്. കോക്കൂർ) നേതൃത്വം നൽകിയ ക്ലാസ് അറിവിന്റെ പുതിയ ലോകങ്ങൾ തുറന്നു കൊടുത്തു. കൈറ്റ്മിസ്ട്രസ്സ് രേഖ ടീച്ചർ നന്ദിപറഞ്ഞു.