Schoolwiki സംരംഭത്തിൽ നിന്ന്
LK Main Home
LK Portal
LK Help
| 26013-ലിറ്റിൽകൈറ്റ്സ് |
|---|
| സ്കൂൾ കോഡ് | 26013 |
|---|
|
| 29-05-2025 | Ceciliajustine1971 |
|---|
അവധിക്കാല ക്യാമ്പ് 2025
സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ ഏകദിന വീഡിയോ പ്രൊഡക്ഷൻ ക്യാമ്പ് 2025 മെയ് 27 ന് രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണി വരെ സംഘടിപ്പിക്കുകയുണ്ടായി. ഹെഡ് മിസ്ട്രസ് ടെറി ജസ്റ്റീന ഡി'സൂസ ഉദ്ഘാടനം ചെയ്ത ഈ പരിപാടി, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് സിസിലിയ ജോസഫും, എക്സ്റ്റേർണൽ ആർ.പി ലിജി കെ. എല്ലും സംയുക്തമായി നയിച്ചു. ഡിജിറ്റൽ മാധ്യമങ്ങളുടെ സൃഷ്ടിപരവും സാങ്കേതികവുമായ വശങ്ങൾ പ്രായോഗികമായി അവതരിപ്പിക്കുന്നതിനായി വീഡിയോ ഡോക്യുമെന്റേഷൻ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഫലപ്രദമായ ഉപയോഗം, ആകർഷണീയമായ റീൽസ് നിർമ്മാണം, പ്രോമോ വീഡിയോകളുടെ സൃഷ്ടി, ക്യാമറ ടെക്നിക്കുകൾ, കെഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വീഡിയോ എഡിറ്റിംഗ് തുടങ്ങിയ വിഷയങ്ങളിൽ സമഗ്ര പരിശീലനം നൽകി. വിദ്യാർത്ഥികൾ അതീവ ഉത്സാഹത്തോടെ പങ്കെടുത്ത ഈ പരിപാടിയിൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം നൽകുകയുണ്ടായി. ഡിജിറ്റൽ ലോകത്തെ സൃഷ്ടിപരമായി സമീപിക്കാനുള്ള കഴിവുകൾ വികസിപ്പിക്കുന്നതിന് ഈ പരിപാടി ഒരു മികച്ച പ്ലാറ്റ്ഫോമായിരുന്നു.