സെന്റ്. ജോൺ ഡി. ബ്രിട്ടോസ് എ. ഐ. എച്ച്. എസ്. ഫോർട്ടുകൊച്ചി/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
സെന്റ് ജോൺ ഡി ബ്രിട്ടോ ആംഗ്ലോ ഇന്ത്യൻ ഹൈസ്കൂൾ , ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് LK/2018/26013 2018 -ൽ രൂപീകൃതമായി. വിവര വിനിമയ സങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുക എന്നതാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. ICT യിൽ കാലോചിതമായ പ്രാവീണ്യം ലഭ്യമാക്കുന്ന വിധത്തിൽ കൈറ്റ് തയ്യാറാക്കിയ പ്രത്യേക മൊഡ്യൂളുകൾ പ്രകാരം എല്ലാ ബുധനാഴ്ചയും വൈകുന്നേരം 4 മണി മുതൽ 5 മണി വരെ യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. മൊഡ്യൂൾ പ്രകാരമുളള പ്രവർത്തനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തികരിക്കാൻ സാധിച്ചില്ലെങ്കിൽ മറ്റു ദിവസങ്ങളിൽ അധ്യയന ശേഷമുള്ള സമയം ഇതിനായ് പ്രയോജനപ്പെടുത്തുന്നു.സ്കൂളിലെ ഡിജിറ്റൽ ഉപകരണങ്ങളുടെ പരിപാലനയിലും സ്കൂൾ പ്രവർത്തനങ്ങളുടെ ഡോക്യുമെന്റേഷനുകളിലും ലിറ്റൽ കൈറ്റ് അംഗങ്ങൾ സജീവമായ് പങ്കു ചേരുന്നു.
ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിന്റെ ഉദ്ഘാടനം
ലിറ്റിൽ കൈറ്റ്സ് ഐ ടി ക്ലബ്ബിന്റെ സ്കൂൾ തല ഉദ്ഘാടനം 2018 ജൂൺ 20-ാം തിയ്യതി സ്കൂൾ പി.ടി.എ പ്രസിഡന്റ് അഡ്വ.രാജേഷ് ആന്റണി നിർവഹിച്ചു. സ്കൂൾ ഹെഡ് മിസ്ട്രസ്സ് ഷേർളി ആഞ്ചലോസ്, പി.ടി.എ എക്സിക്യൂട്ടിവ് അംഗങ്ങൾ, ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ലിറ്റിൽ കൈറ്റ്സിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജേഷ് ആന്റണി സംസാരിക്കുകയുണ്ടായി. ലിറ്റിൽ കൈറ്റ്സിനെക്കുറിച്ചും അതിന്റെ പ്രവർത്തന പദ്ധതികളെക്കുറിച്ചും കൈറ്റ് മിസ്ട്രസ്സ് സിസിലിയ ജോസഫ് വിശദീകരിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ്സ് എന്ത് ? എങ്ങിനെ? എന്ന് വ്യക്തമാക്കുന്ന സ്ലൈഡ് അവതരണവും നടന്നു.
ലിറ്റിൽ കൈറ്റ്‍സിൽ അംഗങ്ങളായ കുട്ടികളുടെ എണ്ണം
2018 – 2020 - 41 കുട്ടികൾ
2019 – 2021 - 20 കുട്ടികൾ
2019 – 2022 - 23 കുട്ടികൾ
2020 – 2023 - 41 കുട്ടികൾ
ലിറ്റിൽ കൈറ്റ്സ് പ്രാഥമിക ക്യാമ്പുകൾ
ലിറ്റിൽ കൈറ്റ് (2018 - 2020 ) ബാച്ചിന്റെ പ്രാഥമിക ഏകദിന ക്യാമ്പ് 2018 ജൂൺ 23-ാം തിയ്യതി, മാസ്റ്റർ ട്രെയിനറായ പ്രകാശ് വി പ്രഭുവിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി .ലിറ്റിൽ കൈറ്റ്സിലെ 31അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരും പരിശീലനത്തിൽ പങ്കെടുത്തു. വിവര സാങ്കേതിക വിദ്യയുടെ പുത്തനറിവുകൾ പകർന്ന ക്യാമ്പ് കുട്ടികൾക്ക് പുതിയ ഒരനുഭവമായിരുന്നു.
ലിറ്റിൽ കൈറ്റ് (2019 - 2021 ) ബാച്ചിന്റെ പ്രാഥമിക ഏകദിന ക്യാമ്പ് 2019 ജൂൺ 25-ാം തിയ്യതി, മാസ്റ്റർ ട്രൈയിനറായ ദേവരാജന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി .ലിറ്റിൽ കൈറ്റ്സിന്റെ മുഴുവൻ അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരും പരിശീലനത്തിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ് (2019 - 2022 ) ബാച്ചിന്റെ പ്രാഥമിക ഏകദിന ക്യാമ്പ് 2019 ഡിസംബർ 21-ാം തിയ്യതി, ടി.ഡി സ്കൂൾ അധ്യാപകനായ ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തുകയുണ്ടായി . ലിറ്റിൽ കൈറ്റ്സിന്റെ മുഴുവൻ അംഗങ്ങളും കൈറ്റ് മിസ്ട്രസ്സുമാരും പരിശീലനത്തിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പുകൾ
ലിറ്റിൽ കൈറ്റ് (2018 - 2020 ) ബാച്ചിന്റെ യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് 2018 ആഗസ്റ്റ് നാല് ശനിയാഴ്ച സ്കൂൾ ഐടി ലാബിൽ നടന്നു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ഷേർളി ആഞ്ചലോസ് നിർവഹിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസ്സ് സിസിലിയ ജോസഫ് ക്യാമ്പിൽ പങ്കെടുത്തവർക്ക് സ്വാഗതമാശംസിച്ചു. സ്കൂൾ എസ് .ഐ. ടി .സി റിജി കെ.ജെ കുട്ടികൾക്ക് ആശംസകൾ അർപ്പിച്ചു. ലിറ്റിൽകൈറ്റ് മിസ്ട്രസ്സ് ബിന്ദു മോൾ കെ.ജെ ചടങ്ങിൽ സന്നിഹിത ആയിരുന്നു. ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ ഭാഗമായ് കുട്ടികൾ തയ്യാറാക്കിയ ആനിമേഷൻ ചിത്രങ്ങൾ മെച്ചപ്പെടുത്തി ,ഓപ്പൺ ഷോട്ട് വീഡിയോ എഡിറ്റർ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ടൈറ്റിലും ശബ്ദവും നൽകി ഒരു ഷോർട്ട് ഫിലിമായ് എങ്ങിനെ തയ്യാറാക്കാം എന്ന പരിശീലനമാണ് ഈ ഏകദിന ക്യാമ്പിൽ കുട്ടികൾക്ക് നൽകിയത്.35 കുട്ടികൾ പരിശീലനത്തിൽ പങ്കെടുത്തു.
ലിറ്റിൽ കൈറ്റ് (2019 - 2021 ) ബാച്ചിന്റെ യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് 2019 ഒക്ടോബർ 5-ാം തിയതി സ്കൂൾ ഐടി ലാബിൽ നടന്നു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ഷേർളി ആഞ്ചലോസ് നിർവഹിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസുമാരായ സിസിലിയ ജോസഫിന്റെയും ബിന്ദു മോൾ കെ.ജെ യുടെയും നേതൃത്വത്തിലായിരുന്നു പരിശീലനം. അനിമേഷൻ, പ്രോഗ്രാമിങ്ങ് എന്നീ മേഖലകളിൽ നടന്ന പരിശീലനത്തിൽ 20 കുട്ടികൾ പങ്കെടുത്തു.
കോവിഡ് 19 മൂലം സ്ക്കുളുകൾ ഓഫ് ലൈനായ് പ്രവർത്തിക്കാത്തതിനാൽ ലിറ്റിൽ കൈറ്റ് (2019 - 2022 ) ബാച്ചിന്റെ യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് നടന്നില്ല.
ലിറ്റിൽ കൈറ്റ് (2020 - 2023 ) ബാച്ചിന്റെ യൂണിറ്റ് തല ഏകദിന പരിശീലന ക്യാമ്പ് 2022 ജനുവരി 20-ാം തിയതി സ്കൂൾ ഐടി ലാബിൽ നടന്നു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മിസ്ട്രസ് ഷേർളി ആഞ്ചലോസ് നിർവഹിച്ചു. ലിറ്റിൽ കൈറ്റ് മിസ്ട്രസുമാരായ സിസിലിയ ജോസഫ് ,ബിന്ദു മോൾ കെ.ജെ, സ്കൂൾ എസ്.ഐ.ടി.സി സൗമ്യ വിപിൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. സോഫ്റ്റ് വെയറിന്റെ സഹായത്തോടെയുള്ള തൊപ്പി ധരിക്കലും , തല കൊണ്ടുളള കമ്പ്യൂട്ടറിലെ പന്തു കളിയും കുട്ടികളെ ഏറെ രസിപ്പിച്ചു. ലിറ്റിൽ കൈറ്റ്സിനെകുറിച്ചുള്ള വീഡിയോ പ്രദർശനവും, കുറിപ്പ് തയ്യാറാക്കലും ഈ ക്ലബ്ബിനെ കൂടുതൽ അറിയുന്നതിന് കുട്ടികൾക്ക് സഹായകമായ്. 'പട്ടത്തിന്റെ യാത്ര' എന്ന ആശയത്തെ അടിസ്ഥാനമാക്കി TupiTube desk എ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് കുട്ടികൾ ഒരു അനിമേഷൻ ചിത്രം നിർമ്മിച്ചു. ചരട് പൊട്ടി ആകാശത്തിൽ സഞ്ചരിക്കുന്ന പട്ടത്തിന് എന്ത് സംഭവിച്ചു എന്നുള്ള സീനുകൾ അസൈൻമെന്റായ് പൂർത്തീകരിക്കാൻ കുട്ടികൾക്ക് നൽകി. സ്ക്രാച്ച് സോഫ്റ്റ്‌വെയർ കുട്ടികളെ പരിചയപ്പെടുത്തുകയും ഇതുപയോഗിച്ച് കുട്ടികൾ ഒരു ഗെയിം തയ്യാറാക്കുകയും ചെയ്തു. കമ്പ്യൂട്ടർ ഗെയിമുകൾ സ്വയം ഉണ്ടാക്കാൻ സാധിക്കുമെന്നത് കുട്ടികളെ വളരെ ആനന്ദിപ്പിച്ചു. Mobile App നിർമ്മിക്കാൻ സഹായിക്കുന്ന MIT App കുട്ടികളെ പരിചയപ്പെടുത്തി. 3.30 ന് മട്ടാഞ്ചേരി ഉപജില്ലാ മാസ്റ്റർ ട്രെയിനർ പ്രകാശ് പ്രഭു വീഡിയോ കോൺഫറൻസിലൂടെ കുട്ടികളുമായി സംവദിച്ചു. ക്യാമ്പിലെ അനുഭവങ്ങളും, പരിചയപ്പെട്ട പുതിയ അറിവുകളും , അഭിപ്രായങ്ങളും കുട്ടികൾ അദ്ദേഹവുമായ് പങ്കു വച്ചു. 4 മണിക്ക് സെഷൻ അവസാനിച്ചു.
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ/ജില്ലാ ക്യാമ്പുകൾ
(2018 - 2020)
2019 ൽ നടന്ന മട്ടാഞ്ചേരി ഉപജില്ലാ ക്യാമ്പിലേക്ക് യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ 8 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അർഹത നേടി. 4 പേർ പ്രോഗ്രാമിങ്ങിലും 4 പേർ ആനിമേഷനിലും പങ്കെടുത്തു. ഈ ക്യാമ്പിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ നൂഹ്മാൻ എസ് 2019 ഫെബ്രുവരി 16,17 തിയതികളിലായി ഇടപ്പള്ളി റീജണൽ റിസോഴ്സ് സെന്ററിൽ നടന്ന ദ്വിദിന ജില്ലാതല സഹവാസ ക്യാമ്പിലേക്ക് പ്രോഗ്രാമിങ്ങിന് തിരഞ്ഞെടുക്കപ്പെട്ടു.
(2019 - 2021)
2019 നവംബർ 15,16 തിയതികളിലായി നടന്ന മട്ടാഞ്ചേരി ഉപജില്ലാ ക്യാമ്പിലേക്ക് യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിൽ 4 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അർഹത നേടി. 2 പേർ പ്രോഗ്രാമിങ്ങിലും 2 പേർ ആനിമേഷനിലും പങ്കെടുത്തു. ഈ ക്യാമ്പിലെ പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ 2020 ഫെബ്രുവരി 15 ,16 തിയതികളിലായി ഇടപ്പള്ളി റീജണൽ റിസോഴ്സ് സെന്ററിൽ നടന്ന ദ്വിദിന ജില്ലാതല സഹവാസ ക്യാമ്പിലേക്ക് അബ്ദുൾ അഹദ് കെ.എച്ച് , മുഹമ്മദ് സിദാൻ കെ.എ എന്നീ ലിറ്റിൽ കൈറ്റ് അംഗങ്ങൾ യഥാക്രമം ആനിമേഷനിനും പ്രോഗ്രാമിങ്ങിനും തിരഞ്ഞെടുക്കപ്പെട്ടു.
ഡിജിറ്റൽ മാഗസിൻ
വിവരസങ്കേതികവിദ്യയുടെ വികാസത്തോടെ മുളപൊട്ടിയ ആശയമാണ് ഡിജിറ്റൽ മാഗസീൻ. യഥാർത്ഥ പുസ്തകമോ, അച്ചടിചെലവുകളോ, കൊണ്ടുനടക്കുന്ന ബുദ്ധി മുട്ടുകളോ ഒന്നുമില്ലാതെ ആർക്കും എപ്പോഴും ലോകത്തിന്റെ ഏതു കോണിൽ നിന്നും വായിക്കാനും വിവരം ശേഖരിക്കാനും ഇടയാക്കുന്ന ഈ നൂതന പ്രവണത സെന്റ് ജോൺ ഡി ബ്രിട്ടോ സ്കൂൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.ഇതിന്റെ ഭാഗമായി സ്കൂളിന്റേതായി രണ്ടു ഡിജിറ്റൽ മാഗസിനുകൾ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു.
2018 -19 അധ്യയന വർഷത്തിൽ "നവതരംഗം" , 2019 -20ൽ "ദ്യുതി " എന്നീ മാഗസിനുകൾ സ്കൂൾ വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്തു. വിദ്യാർഥികളുടെയും അധ്യാപകരുടെയും മലയാളത്തിലും ഇംഗ്ലീഷിലും ഉള്ള രചനകൾ, ചിത്രങ്ങൾ,കാർട്ടൂണുകൾ, ചിന്താശകലങ്ങൾ, ക്വിസ്,വിജ്ഞാന കൗതുക വാർത്തകൾ തുടങ്ങി അനവധി മേഖലകൾ ഇവയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മികച്ച അവതരണവും എഡിറ്റിങ്ങും നിറഞ്ഞ e_മാഗസിനുകൾ എല്ലാ വിഭാഗത്തിലുള്ള വായനക്കാരെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്നതാണ്.
![](/images/thumb/0/01/26013_LK1.jpeg/300px-26013_LK1.jpeg)
പ്രവർത്തനങ്ങൾ /നേട്ടങ്ങൾ
2019 ൽ നടന്ന ജില്ലാ IT മേളയിൽ ലിറ്റിൽ കൈറ്റ് അംഗമായ മുഹമ്മദ് ഷാസിൻ ആനിമേഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും,
നവംബറിൽ കുന്നംകുളത്ത് നടന്ന സംസ്ഥാന IT മേളയിൽ പങ്കെടുക്കുകയും ചെയ്തു.
ഡിജിറ്റൽ പൂക്കളം
2019 ൽ ഓണാഘോഷത്തോടനുബന്ധിച്ച് ലിറ്റൽ കൈറ്റ്സ് അംഗങ്ങൾ ഡിജിറ്റൽ പൂക്കളങ്ങൾ തയ്യാറാക്കി.
സൂം കോൺഫറൻസ്
2019 ഒക്ടോബർ 1 തിയതി നടന്ന സൂം കോൺഫറൻസ് ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് അവർണ്ണനീയമായ ഒരനുഭവമായിരുന്നു. ഒരു കൂട്ടിയെ ഏറ്റവും അടുത്തറിയുക അവന്റെ അമ്മയാണ്. ഈ യാഥാർത്ഥ്യം ഉൾകൊണ്ടു കൊണ്ടാണ് അമ്മമാർക്കുള്ള പരിശീലനം എന്ന ആശയം ഉടലെടുത്തത്. ലിറ്റിൽ കൈറ്റ് അംഗങ്ങളും അധ്യാപകരും ചേർന്ന് പുതു സങ്കേതിക വിദ്യയിൽ അമ്മമാരെ എങ്ങനെ പ്രാപ്തരാകാം എന്നതിന്റെ പരിശീലനമാണ് സൂം വീഡിയോ കോൺഫറൻസിലൂടെ ലഭ്യമായത്.
എം.പി.ടി.എ പരിശീലനം
2019 ഒക്ടോബർ 25,28,29 തിയതികളിലായ് അമ്മമാർക്കുള്ള ഹൈടെക്ക് ശില്പശാല നടത്തുകയുണ്ടായി. വിവര സങ്കേതിക വിദ്യയുടെ പുതു സങ്കേതങ്ങൾ അമ്മമാർക്ക് പരിചയപ്പെടുത്തിയ ശില്പശാലയിൽ അധ്യാപകരോടൊപ്പം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും സജീവമായ് പങ്കെടുത്തു. 143 അമ്മമാർ പുത്തൻ അറിവുകൾ സ്വയത്തമാക്കാൻ ഉത്സാഹപൂർവ്വം എത്തിച്ചേർന്നു.QR കോഡ്,ഡിജിറ്റൽ ലേണിങ്ങ് റിസോഴ്സുകളുടെ പഠന സാധ്യത, സമഗ്ര ലേണിങ്ങ് പോർട്ടൽ,വിക്റ്റേഴ്സ് ചാനലും അതിന്റെ ആപ്പും, പഠനപ്രവർത്തനങ്ങളിൽ സ്മാർട്ട് ഫോണുകളുടെ സാധ്യത,സമേതം പോർട്ടൽ ,സൈഫർ സേഫ്റ്റി തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു ക്ലാസ്സുകൾ. മദർ പി.ടി.എ.പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഷേർളി ആഞ്ചലോസ് അധ്യക്ഷത വഹിച്ചു.