ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ/2024-25
ജൂൺ 3-പ്രവേശനോത്സവം
2024 ജൂൺ 3 ന് സ്‌കൂൾ പ്രവേശനോൽസവം കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ മോഹനൻ നിർവഹിച്ചു.സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ മനോജ് കെെപ്രത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീ സന്തോഷ് കുമാർ,പിടിഎ വൈസ് പ്രസിഡണ്ട് ശ്രീ രാജേഷ് കുമാർ ,എച്ച് എം എൻ ചാർജ് ബാബു മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.
-
പ്രവേശനോൽസവം 2024
-
ഉദ്ഘാടനം
പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി സന്ദേശ നൃത്തം, ക്വിസ്സ് മൽസരം, വൃക്ഷത്തൈ നടൽ തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.
ഹിരോഷിമ -നാഗസാക്കി ദിനം
ലോകമെമ്പാടുമുള്ള യുദ്ധവിരുദ്ധ - ആണവവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനും ,ആണവായുധങ്ങളുടെ വ്യാപനത്തിനെതിരെ വാദിക്കുന്നതും ലക്ഷ്യമിട്ടുള്ള വിവിധ പ്രവർത്തനങ്ങളോടെ ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു .
'കർഷക ദിനം'-ചിങ്ങം1
കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഏർപ്പെടുത്തിയ കുട്ടി കർഷകനുള്ള പുരസ്കാരം എട്ടാം തരത്തിലെ കശ്യപ് പി ക്ക് ലഭിച്ചു.
-
കുട്ടിക്കർഷകനുളള പുരസ്കാരം
അധ്യാപക ദിനം
സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ റിട്ടയേർഡ് അധ്യാപിക മാളു ടീച്ചറെ ആദരിച്ചു.എസ്പിസിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രധാന അധ്യാപിക ജോൺ,പിടിഎ പ്രസിഡണ്ട് രാജേഷ് പി വി ,സിപിഒമാരായലതീഷ് മാസ്റ്റർ സിൽജ ടീച്ചർ,എസ്പിസി കേഡറ്റ്സ്,പ്രേമലത ടീച്ചർ,മുൻ പിടിഎ പ്രസിഡണ്ട് മനോജ് കൈപ്രത്ത് എന്നിവർ പങ്കെടുത്തു.
കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എല്ലാ അധ്യാപകരെയും എസ്പിസി കേഡറ്റുകൾ സല്യൂട്ട് നൽകി അധ്യാപകദിന സ്നേഹാദരം പ്രകടിപ്പിച്ചു.
വലിച്ചെറിയരുതേ മാലിന്യം :ക്യാമ്പയിൻ

Sep 17: കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റ് ശുചിത്വ മിഷനുമായി ചേർന്ന് ഒരു മാസത്തെ ശുചിത്വ യജ്ഞവും , മാതൃഭൂമി സീഡ് ക്ലബ്ബിൻറെ ലവ് പ്ലാസ്റ്റിക് ക്യാമ്പയിനും തുടങ്ങി.ശുചിത്വമിഷൻ ജില്ലാ കോഡിനേറ്റർ കെ എം സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് പി വി രാജേഷ് അധ്യക്ഷത വഹിച്ചു .ലതീഷ് പുതിയടത്ത് പദ്ധതി വിശദീകരിച്ചു. ക്ലാസ് മുറികളിലേക്കുള്ള മാലിന്യ കൊട്ടകൾ വാർഡംഗം ബേബി മനോഹരൻ വിതരണം ചെയ്തു. ജൈവ -അജൈവ മാലിന്യ സംസ്കരണം, വേർതിരിക്കൽ , ഗ്രീൻ പ്രോട്ടോകോൾ എന്നിവയെ കുറിച്ച് ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ സുജന ക്ലാസെടുത്തു. അധ്യാപകരായ ബാബു എം ടി, ഷിബു എം എം , ലിജോ വർഗീസ് ,പ്രേമലത കെ പി ,കെ സൗമ്യ എന്നിവർ ആശംസകൾ അറിയിച്ചു.
ശാസ്ത്ര ഗണിതശാസ്ത്ര- ഐടി മേള
സബ് ജില്ലാതല ഗണിതശാസ്ത്രമേളയിൽ കടന്നപ്പള്ളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.പങ്കെടുത്ത 8 ഇനങ്ങളും ജില്ലാതലമത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി.
സംസ്ഥാന ഗണിതശാസ്ത്രമേള വിജയികൾ:
-
അദർ ചാർട്ട്-ജിതമന്യു-രണ്ടാംസ്ഥാനം
-
പ്യുർ കൺസ്ട്രക്ഷൻ-നിവേദ്യ കെ കെ
</gallery>