എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ/എന്റെ ഗ്രാമം
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് അകത്തേത്തറ. എന്‍.എസ്.എസ് എന്‍ജിനിയറിംഗ് കോളെജ് അകത്തേത്തറയിലാണ് സ്ഥിതിചെയ്യുന്നത്. ഒരു വലിയ പൂര്‍വ്വവിദ്യാര്‍ത്ഥിസംഘടനയും ഈ കലാലയത്തിനുണ്ട്. അകത്തേത്തറയിലെ കല്ലേക്കുളങ്ങര ക്ഷേത്രം പ്രശസ്തമാണ്. ദേവിയുടേതെന്നു വിശ്വസിക്കുന്ന രണ്ടു കൈകള്‍ ഇവിടെ ആരാധിക്കപ്പെടുന്നു. ഇന്ദിരാഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പിളര്‍പ്പിനു തൊട്ടുപിന്നാലെ ഈ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. മഹാത്മാ ഗാങധിയുടെ സന്ദര്‍ശനത്താല്‍ പ്രശസ്തമായ ശബരി ആശ്രമവും ഈ പഞ്ചായത്തിലാണ്. പ്രശസ്തമായ മലമ്പുഴ ഡാമും ഒലവക്കോട്` റയില്‍വേ സ്റ്റേഷനും ഈ പഞ്ചായത്തിന്റെ രണ്ടതിരുകളാണ്.