എൻ.എസ്സ്.എസ്സ്.എച്ച്.എസ്. അകത്തേത്തറ/എന്റെ ഗ്രാമം
കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് അകത്തേത്തറ. എൻ.എസ്.എസ് എൻജിനിയറിംഗ് കോളെജ് അകത്തേത്തറയിലാണ് സ്ഥിതിചെയ്യുന്നത്. ഒരു വലിയ പൂർവ്വവിദ്യാർത്ഥിസംഘടനയും ഈ കലാലയത്തിനുണ്ട്. അകത്തേത്തറയിലെ കല്ലേക്കുളങ്ങര ക്ഷേത്രം പ്രശസ്തമാണ്. ദേവിയുടേതെന്നു വിശ്വസിക്കുന്ന രണ്ടു കൈകൾ ഇവിടെ ആരാധിക്കപ്പെടുന്നു. ഇന്ദിരാഗാന്ധി കോൺഗ്രസ് പാർട്ടിയിലെ പിളർപ്പിനു തൊട്ടുപിന്നാലെ ഈ ക്ഷേത്രം സന്ദർശിച്ചിരുന്നു. മഹാത്മാ ഗാങധിയുടെ സന്ദർശനത്താൽ പ്രശസ്തമായ ശബരി ആശ്രമവും ഈ പഞ്ചായത്തിലാണ്. പ്രശസ്തമായ മലമ്പുഴ ഡാമും ഒലവക്കോട്` റയിൽവേ സ്റ്റേഷനും ഈ പഞ്ചായത്തിന്റെ രണ്ടതിരുകളാണ്.
ഇളയച്ചനിടം
പാലക്കാട്, അകത്തേത്തറ എന്ന സ്ഥലത്താണ് ഇളയച്ചനിടം സ്ഥിതി ചെയ്യുന്നത്. ഇത് ഒരു കാലത്ത് ഭരിക്കുന്ന രാജയുടെ സീറ്റായിരുന്നു. ടൂറിസ്റ്റ് ആകർഷണത്തിന് മൊത്തത്തിൽ 1 റാങ്കുണ്ട്
കൂമ്പാച്ചി മല
തുലാമാസത്തിലെ അമാവാസി ദിനത്തിലാണ് അകത്തേത്തറയിലെ വടക്കേത്തറ ദേശത്ത് വാമലകയറ്റം നൂറ്റാണ്ടുകളായി നടന്നു വരുന്നത്. പാലക്കാട്ടുശ്ശേരി രാജ സ്വരൂപത്തിന്റെ അധിവാസ കേന്ദ്രമായ അകത്തേത്തറയിൽ രാജ്യത്തിന്റെ അതിർത്തി സംരക്ഷണവും കൈയേറ്റങ്ങളും ഒന്നുമില്ലെന്ന് ഉറപ്പുവരുത്തുവാൻ വേണ്ടി മലമ്പുഴയിലെ കൂമ്പാച്ചി മലയുടെ മുകളിൽ കയറി പണ്ട് കാലത്ത് പരിശോധിക്കുകയും പൂജയും നടത്തി കൊടി നാട്ടുമായിരുന്നു. ഈ ചടങ്ങിന്റെ സ്മരണ പുതുക്കലിന്റെ ഭാഗമായിട്ടാണ് എല്ലാ വർഷവും വാമലകയറ്റം നടന്നു വരുന്നത്.
അയ്യപ്പൻചാൽ
പാലക്കാട് ജില്ലയിലെ അകത്തേത്തറയിലാണ് അയ്യപ്പൻചാൽ വെള്ളച്ചാട്ടം. പച്ചപ്പുനിറഞ്ഞ സസ്യങ്ങളുള്ള ചെറിയ കുന്നുകളാൽ മൂടപ്പെട്ട പ്രദേശം. വിനോദസഞ്ചാരികൾക്ക് പറഞ്ഞറിയിക്കാനാവാത്ത സ്ഥലമായതിനാൽ, പാലക്കാട്ടെ മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിത്.
തെക്കേത്തറ വേല
പാലക്കാട്-മലമ്പുഴ റൂട്ടിൽ തെക്കേത്തറയിലെ ക്ഷേത്രങ്ങൾക്ക് 150 വർഷത്തിലേറെ പഴക്കമുണ്ട്. വേട്ടക്കൊരുമകൻ (ശിവൻ), ചാത്തംകുളങ്ങര ഭഗവതി, മഹാഗണപതി എന്നിവരാണ് ഇവിടുത്തെ പ്രധാന ദേവതകൾ. ഇവരെ കൂടാതെ ഉപദേവതകളായി അയ്യപ്പൻ, നവഗ്രഹങ്ങൾ, നാഗർ എന്നിവരും ഉണ്ട്. വർഷങ്ങളോളം പാലക്കാട് രാജശേഖരി വർമ്മയുടെ ഭരണത്തിൻ കീഴിലായിരുന്നു ഈ ക്ഷേത്രം.
സിനിമാ വിശേഷങ്ങൾ
അകത്തേത്തറ ഗ്രാമത്തിൽ വെച്ചാണ് കള്ളന്മാരുടെ വീട് എന്ന സിനിമയുടെ ഷൂട്ടിംഗ് ഉണ്ടായത് .അരുൺ വർമ്മ ഗരുഡൻ സിനിമയുടേ സംവിധായകന്റെ വീട് ഇവിടെ ആണ് എന്ന് കേട്ടറിയുന്നു