ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/നാഷണൽ കേഡറ്റ് കോപ്സ്

സ്കൂളിലെ എൻ സി സി യൂണിറ്റിൽ 100 കുട്ടികളാണുള്ളത് .എൻ സി സി യുടെ മുദ്രാവാക്യം ഐക്യം അച്ചടക്കം എന്നിവയാണ്.ഇതിനനുസരിച്ച് തന്നെ കുട്ടികൾക്ക് പരിശീലനം നൽകുന്നു.ബുധൻ ,വെള്ളി ദിവസങ്ങളിലാണ് പരേഡ് പ്രാക്ടീസ് നടക്കുന്നത് .ഗ്രൂപ്പ് ആസ്ഥാനമായ 32kb പയ്യന്നൂരിൽ നിന്ന് പട്ടാളക്കാർ വന്ന് കുട്ടികൾക്ക് പരിശീലനം നൽകുന്നു
ശിവനന്ദ നാഷണൽ ലെവൽ ട്രെക്കിങ്ങ് ക്യാമ്പിലേക്ക്
ജി എച്ച് എസ് എസ് ചായ്യോത്ത് എൻ സി സി ട്രൂപ്പിലെ ശിവനന്ദ ബി ആർ നാഷണൽ ലെവൽ ട്രെക്കിങ്ങ് ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
അതുൽ റാമിന് ചീഫ് മിനിസ്റ്റേഴ്ല് സ്കോളർഷിപ്പ്
32 കേരള ബറ്റാലിയനിലെ മികച്ച കാഡറ്റിനുള്ള പതിനായിരം രൂപയുടെ ചീഫ് മിനിസ്റ്റേഴ്സ് സ്കോളർഷിപ്പിന് ചായ്യോത്ത് യൂണിറ്റിലെ അതുൽ റാം സി വി അർഹനായി.
ലൈബ്രറി പുസ്തകങ്ങൾ വിതരണം ചെയ്തു
കാസർഗോഡ് ജില്ലയിലെ മലയോര ഗ്രാമമായ വെസ്റ്റ് എളേരി പഞ്ചായത്തിലെ പറമ്പ ഗ്രാമത്തിൽ ബി ആർ സി ചിറ്റാരിക്കാലിന്റെ നേതൃത്വത്തിൽ 'വൈവിധ്യ' പദ്ധതിയുടെ ഭാഗമായി ജനകീയ കൂട്ടായ്മയോടെ തുടങ്ങുന്ന ഗ്രന്ഥാലയത്തിലേക്ക് സ്കുളിലെ എൻ സി സി കേഡറ്റുകൾ സമാഹരിച്ച 68പുസ്തകങ്ങൾ ബി ആർ സിയിലേക്ക് കൈമാറി. മുപ്പത് ദിവസം കൊണ്ട് ആയിരെ പുസ്തകങ്ങൾ സമാഹരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് നീങ്ങുന്ന ബി ആർ സി ചിറ്റാരിക്കാലിന്റെ ഈ ഉദ്യമത്തിൽ പങ്കാളികളാകാൻ സാധിച്ചതിൽ ജി എച്ച് എസ് എസ് ചായ്യോത്ത് അഭിമാനിക്കുന്നു.