ഉള്ളടക്കത്തിലേക്ക് പോവുക

എസ് എച്ച് വി എച്ച് എസ് കാരക്കാട്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
17:45, 23 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shvhskarakkad (സംവാദം | സംഭാവനകൾ) (റിപ്പോർട്ട് 2)

ജൂൺ 3:പ്രവേശനോത്സവം ആഘോഷിച്ചു.ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ബിജു അവറുകൾ,പിടിഎ പ്രസിഡൻറ് സാനു എൻ നായർ തുടങ്ങിയ വിശുദ്ധ വ്യക്തികൾ സന്നിഹിതരായിരുന്നു.എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ കുട്ടികൾക്ക് വിതരണം ചെയ്യുകയുണ്ടായി.

ജൂൺ 5:പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് അസംബ്ലികൂടുകയും പരിസ്ഥിതി പ്രസംഗം,കുട്ടികളുടെ പ്രസംഗം പരിസ്ഥിതി ഗാനങ്ങൾ വൃക്ഷത്തെ നടിലുകൾ എന്നിവ നടത്തുകയുണ്ടായി.

ജൂൺ 8 :പരിസ്ഥിതി ദിന ക്വിസ് സ്കൂൾതലത്തിലും പഞ്ചായത്ത് തലത്തിലും നടത്തുകയുണ്ടായി.യു പി വിഭാഗത്തിൽ ഹാർഷിദ് എച്ച് എസ് വിഭാഗത്തിൽ ധ്യാനതയും ഒന്നാം സ്ഥാനം നേടുകയുണ്ടായി.

ജൂൺ 13 :റാബീസ് ഡേ യുടെ അനുബന്ധിച്ച് മുളക്കുഴ പി എച്ച് സി ഡോക്ടർ ദിവ്യ പേവിഷബാധിയും പ്രതിരോധ പ്രവർത്തനങ്ങളും എന്ന വിഷയത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു ബോധവൽക്കരണം നടത്തി .

ജൂൺ 19:വായനദിനത്തോടനുബന്ധിച്ച് കവിയും എഴുത്തുകാരനും ആയ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കൃഷ്ണകുമാർ സാർ ഉദ്ഘാടനം ചെയ്യുകയും സ്കൂളിലേക്ക് പുസ്തകം വിതരണം നടത്തുകയും ചെയ്തു.കൂടാതെ കുട്ടികളുടെ പ്രസംഗം കവിത വായനാദിന പ്രതിജ്ഞ ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

ജൂൺ 21 :യോഗാ ദിനത്തിന്റെ അന്ന് യോഗാചാര്യനായ സതി സ്റ്റാർ യോഗ അഭ്യാസം കുട്ടികളെകൊണ്ട് ചെയ്യിപ്പിച്ചു.

ജൂൺ 26 :ലഹരി വിരുദ്ധ ദിനം അസംബ്ലിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ പ്രസംഗം ഗാനങ്ങൾ ലഹരിവിരുദ്ധ റാലി ഫ്ലാഷ് കേസ് തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായി.

ജൂലൈ 5:ഹെൽപ്പിംഗ് ഹാൻഡ് അധികം പഠനപരിപോഷണപരിപാടി,ഭാഷാ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന സാമഗ്ര ഗുണമേന്മ പരിപാടി സ്കൂളിൽ ആരംഭിച്ചു.

ജൂലൈ 19:ചാന്ദ്രദൗത്യം,ഇന്ത്യ എന്ന പരിപാടിയിൽ മാതൃഭൂമി സീൻ നടത്തിയ പ്രസംഗ മത്സരത്തിൽ 6 A ലെ ഹർഷിത്ത് .എച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ജൂലൈ 25:പിടിഎയുടെ പൊതുയോഗം കൂടുകയും കമ്മറ്റി അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു പിടിഎ എം പി ടി എ മീറ്റിംഗ് സ്കൂളിൽ കുട്ടികൾക്ക് ഐഡി കാർഡ് നടപ്പിലാക്കാൻ തീരുമാനിച്ചു .