2024 ആഗസ്ത് 21 ന് ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ് നടത്തി .ആലപ്പുഴ ജില്ലാ കൈറ്റ് മാസ്റ്റർ ട്രെയ്നർ ശ്രീ .ഉണ്ണികൃഷ്ണൻ സാർ ക്യാമ്പ് നയിച്ചു .ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ശ്രീമതി സീമാ സ്റ്റീഫൻ ക്യാമ്പ് ഉത്‌ഘാടനം ചെയ്തു .ബഹു .പി .ടി . എ .പ്രസിഡന്റ് ശ്രീ .റോഷൻ റോബിൻ ആശംസകൾ നേർന്നു .ക്യാമ്പിൽ 26 കുട്ടികളും പങ്കെടുത്തു .A I സാങ്കേതിക വിദ്യയുടെ സാധ്യതകളെക്കുറിച്ചും പ്രോഗ്രാമിങ് ,വിവിധ ഗെയിമുകൾ എന്നിവ ഉൾക്കൊള്ളിച്ചും രസകരമായ സെഷനുകൾ ക്യാമ്പിന്റെ ഭാഗമായി നടന്നു .കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു മത്സര സ്വഭാവത്തിൽ പഠനപ്രവർത്തനങ്ങൾ നടത്തി ഏറ്റവും മികച്ച ഗ്രൂപ്പുകൾക്ക് സമ്മാനവും നൽകി .