2023-26 ബാച്ച് ലിറ്റിൽകൈറ്റ്സ് ഏകദിന സ്കൂൾക്യാമ്പ് 10/10/2024 ൽ നടത്തി .കൈറ്റ് റിസോഴ്സ് പേഴ്സൻ Smt.Legi O ക്ലാസുകൾ നയിച്ചു .സ്ക്രാച്ച് പ്രോഗ്രാം ഉപയോഗിച്ച് തയ്യാറാക്കുന്ന റിഥം കമ്പോസർ, പൂക്കള നിർമ്മാണം. ദ്വിമാന ആനിമേഷൻ സോഫ്റ്റ്വെയറായ ഓപ്പൺ ടൂൺസ് ഉപയോഗിച്ച് തയ്യാറാക്കുന്ന ആനിമേഷൻ റീലുകൾ,ജിഫുകൾ,ഓണവുമായി ബന്ധപ്പെട്ട പ്രൊമോഷൻ വീഡിയോകൾ തയ്യാറാക്കൽ എന്നിവയായിരുന്നു പ്രധാന പ്രവർത്തനങ്ങൾ. ക്യാമ്പിലെ പ്രവർത്തനങ്ങൾ വിലയിരുത്തി മികച്ച പ്രവർത്തനങ്ങൾ ചെയ്തവരെ നവമ്പറിൽ നടക്കുന്ന ഉപജില്ലാ ക്യാമ്പിൽ പങ്കെടുപ്പിക്കും.ആഗസ്റ്റ് മാസം എട്ടാം തീയതി നടത്തപ്പെട്ട 'Eതണലിൽ Eത്തിരി നേരം' എന്ന പരിപാടി ഏറെ ഹൃദ്യമായിരുന്നു. വയോജനങ്ങൾക്കായി നടത്തപ്പെട്ട ഈ പരിപാടിയിൽ കുട്ടികൾ മലയാളം ടൈപ്പിംഗ് മുത്തശ്ശന്മാരെയും മുത്തശ്ശിമാരെയും പരിശീലിപ്പിച്ചു. കൂടാതെ അവർക്കായി സംഘടിപ്പിച്ച ഓൺലൈൻ ലെമൺ ആൻഡ് സ്പൂൺ ഗെയിം ഏറെ കൗതുകകരമായി.