ഗവ എൽ പി എസ് പാങ്ങോട്

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ എൽ പി എസ് പാങ്ങോട്
വിലാസം
പാങ്ങോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
23-01-201742641





ചരിത്രം

കഴിഞ്ഞ 68 വർഷമായി തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പഠന- പഠനാനുബന്ധമേഖലയിൽ ഒരേപോലെ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന എൽ. പി. സ്കൂളുകളിൽ ഒന്നാണ് ഗവണ്മെന്റ് എൽ. പി. എസ്. പാങ്ങോട്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ, പാങ്ങോട് ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് തല ഉയർത്തിനിൽക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം 1948 - ൽ സ്ഥാപിതമായി. പട്ടികജാതിക്കാരും മറ്റു പിന്നോക്ക സമുദായക്കാരും ധാരാളമുള്ള പാങ്ങോട് പ്രദേശത്തു മതിര, തൂറ്റിക്കൽ, വാഴത്തോപ്പുപച്ച, കൊച്ചാലുംമൂട്, പാലുവള്ളി എന്നീപ്രദേശങ്ങളിലുള്ള വിദ്യാർത്ഥികൾക്കായി ഈ സ്കൂൾ സ്ഥാപിതമായി. ആദ്യം മതിര, താഴെ പാങ്ങോട് റോഡ് തിരിയുന്ന ഭാഗത്ത് ഒരു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലാണ് പ്രവർത്തനം തുടങ്ങിയത്. പിന്നീട് എൽ. പി. എസ്. ജംഗ്ഷനിൽ ഒരു ഷെഡ് കെട്ടി അതിലേക്കു മാറി. തുടർന്ന് കല്ലറ പാങ്ങോട് സ്വാതന്ത്ര്യസമര നായകരിൽ ഒരാളായ പരേതനായ മുഹമ്മദ് ഹനീഫ ലബ്ബ അവര്കളുടെയും നാട്ടുകാരുടെയും ആത്മാർത്ഥമായ ശ്രമഫലമായാണ് 50 സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായി ലഭിച്ചതും ഇന്ന് കാണുന്ന സ്ഥലത്തേക്ക് സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചതും. മുസ്ലിം പെൺകുട്ടികളിൽ പലരും പ്രാഥമിക വിദ്യാഭ്യാസം പോലും ചെയ്യാതിരുന്ന പ്രദേശത്ത് പിൽക്കാലത്തു 60 % ലേറെ മുസ്ലിം കുട്ടികളുള്ള വിദ്യാലയങ്ങൾക്ക് അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ. സി. എച്ച്. മുഹമ്മദ് കോയ പ്രത്യേക മുസ്ലിം പദവി നൽകി. രാവിലെ 10 .30 മുതൽ വൈകുന്നേരം 4.30 വരെ പഠന സമയവും വെള്ളിയാഴ്ച അവധിയും പകരം ശനി പ്രവൃത്തിദിവസവും ആയിട്ടാണ് അധ്യയനക്രമം നടന്നത്. റംസാൻ അവധിയും മുസ്ലിം എൽ. പി. എസ്. എന്നുള്ള പേരും അന്നത്തെ ഹെഡ്മാസ്റ്റർ ആയിരുന്ന ജനാബ് ജമാൽ മുഹമ്മദ് സ്വീകരിച്ചില്ല. 1980 കളിൽ അധ്യയന സമയക്രമം 10 മുതൽ 4 വരെ എന്നാക്കി. 2004 ൽ വെള്ളിയാഴ്ച ദിവസത്തെ അവധി മാറ്റുകയും പകരം ശനി പ്രവൃത്തിദിവസമാക്കുകയും ചെയ്തു. തുടക്കം ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഇവിടെ ഗവണ്മെന്റ് ഓർഡർ പ്രകാരം അഞ്ചാം ക്ലാസ് 62 - 63 കാലത്തു നിർത്തലാക്കി. എന്നാൽ അന്നത്തെ പാങ്ങോട് ഗ്രാമപഞ്ചായത്തു പ്രസിഡന്റായിരുന്ന യു. സൈനുദ്ദീൻ തുടങ്ങിയവരുടെ ഇടപെടൽ മൂലം വീണ്ടും അഞ്ചാം ക്ലാസ് അനുവദിക്കുകയുണ്ടായി. 22 ഡിവിഷൻ വരെയുണ്ടായിരുന്ന ഇവിടെ ആദ്യകാലത്തു 1 മുതൽ 4 വരെ ഷിഫ്റ്റ് സമ്പ്രദായമായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

പ്രീ പ്രൈമറി, ക്രെഷ്, ഒന്ന് മുതൽ അഞ്ചാം ക്ലാസ് വരെ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദര്‍ശന്‍
  • ജെ.ആര്‍.സി
  • വിദ്യാരംഗം
  • സ്പോര്‍ട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

പ്രശംസ

പാലോട് സബ് ജില്ലാ കലോത്സവം, ശാസ്ത്രോത്സവം, കായികോത്സവം, വിദ്യാരംഗം മത്സരങ്ങളിൽ മികച്ച വിജയം നിലനിർത്തിപ്പോരുന്നു. ഇക്കഴിഞ്ഞ ശാസ്ത്രോത്സവത്തിൽ രണ്ടാം സ്ഥാനവും, കലോത്സവത്തിൽ അറബിക് മേളയിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. മറ്റു വിദ്യാരംഗം, യുറീക്ക, മറ്റു ക്വിസ് മത്സരങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കിപ്പോരുന്നു.

 കഴിഞ്ഞ വർഷങ്ങളിൽ നിന്നും കുട്ടികളുടെ എന്നതിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

==വഴികാട്ടി

{{#multimaps: 8.7654051,76.9605937| zoom=12 }}

"https://schoolwiki.in/index.php?title=ഗവ_എൽ_പി_എസ്_പാങ്ങോട്&oldid=264548" എന്ന താളിൽനിന്ന് ശേഖരിച്ചത്