രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/ലിറ്റിൽകൈറ്റ്സ്

LK Main Home LK Portal LK Help

Home2024 - 272025 - 282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26-- Help
14028-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്14028
യൂണിറ്റ് നമ്പർLK14028/2018
അംഗങ്ങളുടെ എണ്ണം80
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല പാനൂർ
ലീഡർമുഹമ്മദ് സാനിഫ് ബിൻ ഹാഷിം
ഡെപ്യൂട്ടി ലീഡർനന്മ സുകു
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1പവിത്രൻ.കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2നമിത എൻ
അവസാനം തിരുത്തിയത്
29-01-202514028

ചരിത്രവും വിശദാംശങ്ങളും


അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ്, ഹാർഡ്വെയറും ഇലക്ട്രോണിക്സും എന്നീ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആരംഭിച്ച പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ്.ലിറ്റിൽ കൈറ്റ്സിന്റെ 40 കുട്ടികൾ അടങ്ങുന്ന ഒരു യൂനിറ്റ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.എല്ലാ ബുധനാഴ്ചകളിലും ഒരു മണിക്കൂർ വീതവും തിരഞ്ഞെടുക്കപ്പട്ട ശനിയാഴ്ചകളിൽ രാവിലെ പത്തുമണി മുതൽ വൈകുന്നേരം നാലുമണിവരെയും കുട്ടുകൾക്കായി പരിശീലനം നൽകുന്നു.ലിററിൽ കൈറ്റ്സ് പദ്ധതിയിൽ അംഗങ്ങളാവുന്നതിലൂടെ വിവിധങ്ങളായ പരിശീലനാനുഭവങ്ങളിലൂടെ കടന്നുപോകാനുള്ള അവസരങ്ങളാണ് ഓരോ വിദ്യാർത്ഥികൾക്കുംകൈവന്നിരിക്കുന്നത്

ഡിജിറ്റൽ മാഗസിൻ




2023-ന് മുമ്പ് ചെയ്ത പ്രവൃത്തികൾ

2018 ജൂണിൽ സ്കൂൾ തുറന്ന് ആദ്യത്തെ ബുധനാഴ്ച വൈകുന്നേരം നാലുമണിക്ക് എഡുസാറ്റ് ഹാളിൽ ചേർന്നു.ലീഡറേയും ഡപ്യൂട്ടി ലീഡറേയും തെരഞ്ഞെടുത്തു.ഗ്രാഫിക്സ് & അനിമേഷനിലാണ് ആദ്യ അഞ്ച് ആഴ്ചകളിലെ പരിശീലനം നടക്കുക. ടുപ്പീ ട്യൂബ് എന്ന സ്വതന്ത്ര 2ഡി അനിമേഷൻ സോഫ്റ്റ്‌വെയറിലാണ് ആദ്യഘട്ട പരിശീലനം ആരംഭിക്കുന്നത് ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്തലത്തിലുള്ള ഏകദിന ക്യാമ്പ് 11/8/2018 ശനിയാഴ്ച രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസിൽ വെച്ച് നടന്നു വീഡിയോ എഡിറ്റിങ്ങ്,ഓഡിയോ റിക്കർഡിംഗ് ,വീഡിയോയിൽ ശബ്ദം ചേർക്കൽ, ടൈറ്റിലുകൾ ഉൾപ്പെടുത്തൽ തുടങ്ങിയമേഖലകളിലായിരുന്നു പരിശീലനം .

അമ്മമാർക്ക് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ ഹൈടെക് പരിശീലനം നൽകി

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ ‘ലിറ്റിൽ കൈറ്റ്‌സ്’ ഐ.ടി. ക്ലബ്ബുകൾ വഴി നടപ്പാക്കിയ അമ്മമാർക്കുള്ള ഹൈടെക് പരിശീലനം മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലും നടക്കുകയുണ്ടായി സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കിയിട്ടുള്ള ഹൈടെക് സംവിധാനങ്ങളും സൗകര്യങ്ങളും പരിചയപ്പെടാനും, ‘സമഗ്ര’ പോർട്ടൽ, പാഠപുസ്തകത്തിലെ ക്യു.ആർ. കോഡുകൾ തുടങ്ങിയവ കുട്ടികൾക്ക് വീട്ടിലും ഉപയോഗിക്കാൻ സാഹചര്യം ഒരുക്കുകയുമായിരുന്നു അമ്മമാർക്കുള്ള ഹൈടെക് പരിശീലന പദ്ധതിയുടെ ലക്ഷ്യം. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഇന്റർനെറ്റ് ഉപയോഗം രക്ഷിതാക്കളിൽ വ്യാപകമായ സന്ദർഭത്തിലാണ് ഇത്തരമൊരു പരിശീലനം സംഘടിപ്പിച്ചത്. വീടുകളിലുള്ള സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനങ്ങളിൽ പരമാവധി പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യു.ആർ. കോഡ് സ്‌കാൻ ചെയ്ത് റിസോഴ്‌സുകൾ ഉപയോഗിക്കുന്നവിധം, ഹൈടെക് പദ്ധതിക്കു കീഴിലുള്ള പുതിയ ക്ലാസ്‌റൂം പഠന രീതി പരിചയപ്പെടൽ, സമഗ്ര പോർട്ടലിലെ പഠന വിഭവങ്ങൾ ഉപയോഗിക്കുന്നവിധം, വിക്ടേഴ്‌സ് ചാനലിലെ വിദ്യാഭ്യാസ പരിപാടികൾ, സമേതം പോർട്ടലിലെ സൗകര്യങ്ങൾ, സൈബർ സുരക്ഷ എന്നിവയാണ് വിവിധ സെഷനുകളിലായി പരിചയപ്പെടുത്തിയത്.

ലിറ്റിൽ കൈറ്റ്സ് ഒൺലൈൻ കലോത്സവം 2020

ഒൺലൈൻ കലോത്സവം വാർത്ത കാണാം


2024 വർഷത്തെ പ്രവര്ത്തനങ്ങൾ