സെന്റ് മേരീസ് എച്ച്. എസ്സ് കല്ലാനോട്/സ്പോർ‌ട്സ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25

കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിനായി കായികാധ്യാപകൻ ശ്രീ നോബിൾ കുര്യാക്കോസിന്റെ നേതൃത്വത്തിൽ സെൻറ്മേരി സ്സ്പോർട്സ് അക്കാദമി പ്രവർത്തിച്ചു വരുന്നു. നല്ലൊരു ഫുട്ബോൾ , നീന്തൽ , കരാട്ടെ , ക്രിക്കറ്റ് , ടീം സ്കൂളിൽ പരിശീലനം നേടിക്കൊണ്ടിരിക്കുന്നു. എല്ലാദിവസവും രാവിലെ 7 മണി മുതൽ പരിശീലനം നൽകിവരുന്നു . പരിശീലനത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് പ്രഭാത ഭക്ഷണവും നൽകുന്നു. സബ്ജില്ലാ , ജില്ല , സംസ്ഥാന തലങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനാർഹർ ആവുകയും ചെയ്തിട്ടുണ്ട്.

സെൻറ് മേരീസ് സ്പോർട്സ് അക്കാദമിയുടെ നേതൃത്വത്തിൽ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.

ചിത്രശാല




കല്ലാനോട് സെൻമേരി സ്പോർട്സ് അക്കാദമി ജില്ലാ അത്‌ലറ്റിക് അസോസിയേഷൻ മായി സഹകരിച്ച് ജനുവരി നാലിന് കല്ലാ നോട് നടക്കുന്ന 29 സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ്

സ്വാഗതസംഘം രൂപീകരണം

കല്ലാനോട് നടക്കുന്ന സ്വാഗതസംഘ രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട ഉദ്ഘാടനം ചെയ്യുന്നു

ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം

കല്ലാനോട് സെൻറ് മേരീസ് സ്പോർട്സ് അക്കാദമി ജില്ലാറ്റിക് അസോസിയേഷനുമായി സഹകരിച്ച് ജനുവരി നാലിന് കല്ലാനോട് നടക്കുന്ന 29 സംസ്ഥാനതി ചാമ്പ്യൻഷിപ്പിന്റെ ലോഗോ പ്രകാശനം സെൻമേരിസ് ഹൈസ്കൂളിൽ നടത്തി മന്ത്രി ജയ ചിഞ്ചു റാണി സെൻമേരി സ്പോർട്സ് അക്കാദമി രക്ഷാധികാരി ഫാദർ ജിനു ചുണ്ടയിലിന് ലോഗോ കൈമാറി പ്രകാശന കർമ്മം നിർവഹിച്ചു കക്കയം സ്വദേശി സണ്ണിയാണ് ലോഗോ രൂപകൽപ്പന ചെയ്തത്

വോൾ ഓഫ് ഹാർമണി

ജൂബിലി സ്റ്റേഡിയത്തിൽ വോൾ ഓഫ് ഹാർമണി നിർമ്മിച്ചു ചിത്രകാരൻ ഏതു കല്ലാനോടിന്റെ നേതൃത്വത്തിലുള്ള ടീമാണ് ഹാർമണി പൂർത്തീകരിച്ചത് ദേശീയ വനിതാ ഫുട്ബോൾ താരം ഷാജി ഉദ്ഘാടനം ചെയ്തു

ഫ്യുഷൻ വിത്ത് കളേഴ്സ്

ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി ഫ്യൂഷൻ വിത്ത് കളേഴ്സ് പ്രോഗ്രാം നടത്തി. വാർഡ് മെമ്പർ സിമിലി ബിജു ഉദ്ഘാടനം ചെയ്തു

സംസ്ഥാന ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് ഒരുക്കങ്ങൾ അവസാന ലാപ്പിലേക്ക്

ഒഫീഷ്യൽ പോസ്റ്റർ പ്രകാശനം കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പോളി കാരക്കട സെൻമേരിസ് ഹൈസ്കൂളിലെ സീനിയർ അസിസ്റ്റൻറ് നൈസിൽ തോമസ് നൽകി പ്രകാശനം ചെയ്തു

TOGETHER for TOMORROW

കോഴിക്കോട് ജില്ലാ അത്ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ എം ജോസഫ് ഉദ്ഘാടനം ചെയ്തു

STEPS For STARS

സംസ്ഥാന ക്രാസ് കൺട്രി ചാമ്പ്യൻഷിപ്പിനെ വരവേൽക്കാൻ ആവേശമായി STEPS For  STARS പ്രോഗ്രാം അവതരിപ്പിച്ചു.