ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/നാഷണൽ സർവ്വീസ് സ്കീം/2024-25
2022-23 വരെ | 2023-24 | 2024-25 |

ബ്ലഡ് ഡൊണേഷൻ ക്യാമ്പ്
എൻ. എസ്. എസിന്റെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് 19/10/24 ശനിയാഴ്ച സ്കൂളിൽ വച്ച് നടന്നു പരിപാടിയുടെ ഉദ്ഘാടനം വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് നിർവഹിച്ചു. മികച്ച പ്രതികരണമാണ് ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് ലഭിച്ചത്. രക്ഷകർത്താക്കളും അധ്യാപകരും സാമൂഹ്യപ്രവർത്തകരും ക്യാമ്പിൽ പങ്കെടുത്തു.
മാലിന്യമുക്ത വിദ്യാലയം

ഹരിത കേരള മിഷന്റെ സഹായത്തോടെ സ്കൂൾ മാലിന്യമുക്ത ക്യാമ്പസ് ആയി പ്രഖ്യാപിച്ചു. ഉറവിടത്തിൽ തന്നെ മാലിന്യം സംസ്കരിക്കുന്ന രീതിക്കാണ് സ്കൂൾ പ്രാധാന്യം നൽകുന്നത്. പ്ലാസ്റ്റിക് കാരി ബാഗുകൾ സ്കൂളിൽ അനുവദിക്കുന്നതല്ല. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സ്കൂളിൽ കൊണ്ടുവന്നാൽ അത് കൃത്യമായി തിരികെ കൊണ്ടുപോകുന്നതിന് കുട്ടികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുകൂടാതെ ഉണ്ടാകുന്ന മറ്റു മാലിന്യങ്ങൾ തരംതിരിച്ച് നിശ്ചയിക്കപ്പെട്ടിട്ടുള്ള പെട്ടികളിൽ ശേഖരിക്കുകയും അത് കൃത്യമായി ഹരിത കർമ്മ സേനയ്ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. എൻ.എസ്.എസ്. പരിസ്ഥിതി ക്ലബ് ഇവയുടെ സഹകരണത്തോടെയാണ് സ്കൂളിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്
വയനാട് ദുരന്തബാധിതർക്ക് ഒരു കൈ സഹായം
പ്രതിസന്ധിയിൽ മറ്റുള്ളവർക്ക് ആശ്വാസവും കരുതലും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഹയർസെക്കൻഡറി വിഭാഗം എൻ. എസ്.എസ്. യൂണിറ്റ് സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിലൂടെ സമാഹരിക്കുന്ന തുക പൂർണമായും വയനാട് ദുരന്തബാധിതർക്കായി മാറ്റിവയ്ക്കുകയാണ് കുട്ടികൾ ചെയ്തത്. നവംബർ 28 വ്യാഴാഴ്ചയായിരുന്നു ഫെസ്റ്റ്. ക്ലാസ് സമയം നഷ്ടപ്പെടാതെ ഇടവേളകളിൽ ആയിരുന്നു ഫെസ്റ്റ് ക്രമീകരിച്ചത്.
പ്രഭ
കൂട്ടുകാർക്ക് ആത്മവിശ്വാസവും സ്നേഹവും ഉറപ്പുവരുത്തി കൊണ്ട് സഹപാഠികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടി ഡിസംബർ നാലാം തീയതി സംഘടിപ്പിച്ചു. സ്വന്തം ക്ലാസുകളിലെ തന്നെ സാമ്പത്തിക പിന്നാക്ക അവസ്ഥ അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി അവർ തന്നെ നടപ്പിലാക്കിയ പദ്ധതിയായിരുന്നു ഇത്.
തെളിമ
അംഗനവാടി കുട്ടികൾക്കായി എൻ.എസ്.എസ്. നടപ്പിലാക്കിയ പരിപാടിയാണ് ഇത്. കുടുംബാന്തരീക്ഷത്തിൽ നിന്നും സാമൂഹ്യന്തരീക്ഷത്തിലേക്ക് പുതുക്കാൻ വയ്ക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും ലഘു കളിപ്പാട്ടങ്ങളും നൽകി. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ നിഷ ടീച്ചറിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
സഹജീവി സ്നേഹം ഉറപ്പുവരുത്തുന്ന അതിജീവനം എന്ന പരിപാടിയും ഇതോടൊപ്പം നടന്നു. സ്കൂൾ പരിസരത്ത് നിത്യേന വെയിലുകൊണ്ട് ലോട്ടറി വിൽപ്പന നടത്തുന്ന ഒരാളിന് ചെറുകിട കച്ചവടക്കാർ ഉപയോഗിക്കുന്ന കുട സമ്മാനമായി നൽകി. ഡിസംബർ നാലിനായിരുന്നു ഈ പരിപാടിയും നടന്നത്.
യുവം 2024

എൻ. എസ്. എസ്. സപ്തദിന സഹവാസ ക്യാമ്പ് ഇവം 2024 മുട്ടട ടെക്നിക്കൽ സ്കൂളിൽ വച്ച് നടന്നു. ഡിസംബർ 20 വെള്ളിയാഴ്ച ആരംഭിച്ച ക്യാമ്പ് കേശവദാസപുരം വാർഡ് കൗൺസിലർ അഡ്വക്കേറ്റ് അംശു വാമദേവൻ ഉദ്ഘാടനം ചെയ്തു. വ്യക്തിത്വ വികസനം, സാമൂഹ്യ പ്രവർത്തനം, ആദർശനിഷ്ടമായ ജീവിതം ഇവയ്ക്ക് കുട്ടികളെ പ്രാപ്തമാക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് ക്യാമ്പിൽ ഉൾക്കൊള്ളിച്ചിരുന്നത്.

പുസ്തക പയറ്റ്, സ്നേഹ സന്ദർശനം, സുകൃത കേരളം, കൂട്ടുകൂടി നാട് കാക്കാം, സത്യമേവ ജയതേ തുടങ്ങിയ പേരുകളിൽ സാമൂഹ്യപ്രതിഭകളെ രൂപപ്പെടുത്തി എടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏഴ് ദിവസങ്ങളിലായി നടന്നു. വാർഡ് കൗൺസിലർ ജമീല ശ്രീധരൻ അധ്യക്ഷനായിരുന്ന പരിപാടിയിൽ പ്രിൻസിപ്പൽ ബിന്ദു ശിവദാസ് സ്വാഗതം ആശംസിച്ചു. കഥാകൃത്ത് ബിനുരാജ് പുസ്തക പ്രകാശനം നടത്തി. വൈസ് പ്രിൻസിപ്പൽ ഉഷ എസ്, ടെക്നിക്കൽ സ്കൂൾ പ്രിൻസിപ്പൽ ആനന്ദക്കുട്ടൻ, പി.ടി.എ. പ്രസിഡണ്ട് അഭയ പ്രകാശ്, എസ്. എം. സി. ചെയർമാൻ പ്രശാന്ത്, എം പി ടി എ പ്രസിഡൻറ് ശുഭ ഉദയൻ എന്നിവർ ആശംസകൾ അറിയിച്ചു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിഷ എസ്. ആർ. ദാസ് വോളണ്ടിയർ മാളവിക ഇവരായിരുന്നു ക്യാമ്പിന്റെ ചുക്കാൻ പിടിച്ചത്. അധ്യാപകരും പിടിഎ അംഗങ്ങളും സജീവമായി തന്നെ ക്യാമ്പിൽ പങ്കെടുത്തു. ഡിസംബർ 26ന് സമാപന സമ്മേളനത്തോടെ ക്യാമ്പ് അവസാനിച്ചു.
- എൻ. എസ്. എസ്. ക്യാമ്പ്
-
-
-