അസംപ്ഷൻ എച്ച് എസ് ബത്തേരി/വിദ്യാരംഗം/2024-25
ജൂലൈ 22 :കലാമേള ഓഫ് സ്റ്റേജ് ഇനങ്ങൾ പൂർത്തിയായി.
സ്കൂൾതല കലാമേളയുടെ സ്റ്റേജിതര ഇനങ്ങളുടെ മത്സരങ്ങൾ പൂർത്തിയാക്കി .ഓഫ് സ്റ്റേജ് രചനാ മത്സരങ്ങളിൽ ചിത്രരചന,പെൻസിൽ ഡ്രോയിങ്,ജലഛായം,കാർട്ടൂൺ രചന തുടങ്ങിയവയും; ഇംഗ്ലീഷ്,ഹിന്ദി,മലയാളം കവിതാരചന,കഥാരചന,ഉപന്യാസം,പ്രസംഗം തുടങ്ങിയവയും നേരത്തെ സംഘടിപ്പിച്ചു. മത്സരപരിപാടിയിൽ ഏറെ വിദ്യാർഥികൾ പങ്കെടുത്തു.വിവിധ മത്സരങ്ങളുടെ വിലയിരുത്തലുകൾക്ക് വ്യത്യസ്തരായ അധ്യാപകർക്ക് ചുമതലുകൾ നൽകി. പ്രവർത്തനങ്ങൾക്ക് സ്കൂളിലെ സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് നേതൃത്വം നൽകി .ആഗസ്റ്റ് മാസം ഒന്നാം തീയതി മുതൽ സ്റ്റേജ് മത്സരങ്ങൾ സംഘടിപ്പിക്കും.നേരത്തെ 'നേരത്തെ 8 9 10 ക്ലാസുകളിലെ വിദ്യാർത്ഥികളെ നാല് ഹൗസുകൾ ആക്കി തിരിച്ച് അവയെ റിഗാലിയ,മെലോഡിയ , സിംഫണി, ഹാർമോണിയ എന്നീ നാല് പേരുകൾ നൽകി.
റോറോട്ടറി ക്ലബ്ബ് സ്വാതന്ത്രദിന പരിപാടികൾ, സ്കൂളിന് പുരസ്കാരങ്ങൾ.
റോറോട്ടറി ക്ലബ്ബ് സ്വാതന്ത്രദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ പരിപാടികളിൽ ഹൈസ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പുരസ്താരങ്ങൾ ലഭിച്ചു.മലയാളം പ്രസംഗം ഒന്നാം സ്ഥാനം അലസാം ഇംഗ്ലീഷ് പ്രസംഗം മത്സരം ഫാത്തിമ സഭരണ്ടാം സ്ഥാനം.
ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് വിവിധ മത്സര പരിപാടികൾ സംഘടിപ്പിച്ചു .
ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യ വേദിയുടെ അഭിമുഖത്തിലാണ് വിവിധ പരിപാടികൾ സംഘടിപ്പിച്ചത് .പരിപാടിയുടെ ഭാഗമായി ക്ലാസ് തലത്തിൽ ചുമർചിത്ര പതിപ്പ് തയ്യാറാക്കൽ,ഇതിൽ കൃഷി പാട്ടുകൾ ,കൊച്ചു കവിതകൾ ,പഴഞ്ചൊല്ലുകൾ ,ചിത്രങ്ങൾ,കവിതകൾ മുതലായവ തയ്യാറാക്കാം.വിദ്യാർത്ഥികൾ ക്ലാസ്ലത്തിൽ തയ്യാറാക്കുന്ന രചനകൾ ആഗസ്റ്റ് മാസം 21നു മുൻപ് തയ്യാറാക്കി ക്ലാസിൽ പതിപ്പിക്കണം.പിന്നീട് അത് മൂല്യനിർണയത്തിന് വിധേയമാക്കും.
ഡിസംബർ 31.എം.ടി യുടെ ഓർമകൾക്ക് ആദരമർപ്പിച്ചു .
മലയാള സാഹിത്യലോകത്തെ പെരുന്തച്ചനായിരുന്ന എം.ടിയുടെ ഓർമകൾക്ക് ആദരമർപ്പിച്ചു കൊണ്ട് വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ സ്മരണപത്രിക തയ്യാറാക്കി. എം ടി വാസുദേവൻ നായരുടെ ഓർമ്മകൾ പങ്കുവെച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു. എം ടി യുടെസാഹിത്യ രചനകളെ കുറിച്ചുള്ള ചർച്ച ,നിരൂപണം തുടങ്ങിയവ സംഘടിപ്പിച്ചു.പ്രവർത്തനങ്ങൾക്ക് വിദ്യാരംഗം കലാസാഹിത്യ വേദി അധ്യാപകർ നേതൃത്വം നൽകി. വിദ്യാർത്ഥികൾ എംടിയുടെ രചനകളെ കുറിച്ചുള്ള പോസ്റ്ററുകൾ പ്രദർശിപ്പിച്ചു .
"വായനചില്ല" സംഘടിപ്പിച്ചു.
വിദ്യാർത്ഥികളിൽ മലയാള സാഹിത്യത്തെക്കുറിച്ചും സാഹിത്യ രചനകളെ കുറിച്ചും അറിവ് പകരുന്നതിനും,പുതുതലമുറയെ വായനാനുഭവത്തിലേക്ക് നയിക്കുന്നതിനുമുള്ള പ്രത്യേക പരിപാടി വായനച്ചില്ല സ്കൂളിൽ സംഘടിപ്പിച്ചു വരുന്നു.വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലാണ് വായനച്ചില്ല എന്ന പ്രത്യേക പരിപാടി സംഘടിപ്പിച്ചു വരുന്നത്.പ്രത്യേക അവസരങ്ങളുമായി ബന്ധപ്പെട്ട സാഹിത്യ ചർച്ചകൾ പ്രധാന സാഹിത്യകാരന്മാരുടെ പുസ്തകം അവതരണം ചർച്ചകൾ,രചന മത്സരങ്ങൾ തുടങ്ങിയവ വായനച്ചില്ല പരിപാടിയുടെ ഭാഗമായി നടത്തിവരുന്നു.