സെന്റ് ജോർജ് എച്ച്. എസ്. എസ്. വേളംകോട്/ഫോട്ടോ ആൽബം

Schoolwiki സംരംഭത്തിൽ നിന്ന്
15:05, 30 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stgeorgehss (സംവാദം | സംഭാവനകൾ) (→‎ക്രിസ്തുമസ്സ് ആഘോഷം 20-12-2024)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഭിന്നശേഷി ദിനാചരണം (ഡിസംബർ - 3)

ക്രിസ്തുമസ്സ് ആഘോഷം 20-12-2024

സെൻറ് ജോർജ്സ് എച്ച്എസ് വേളംങ്കോട് സ്കൂളിലെ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം വിവിധ പരിപാടികളോടെ (20-12-2024)വെള്ളിയാഴ്ച ആഘോഷിച്ചു.സി. മെൽവിൻ SIC സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ. ഷിജി ആന്റണി അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം സി. മരിയ തെരേസ് നിർവഹിച്ചു. അനീഷ ടീച്ചർ, സ്കൂൾ ലീഡർ അ ക്സൽ റൂബി എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളായ കരോൾ ഗാനം, കരോൾ ഡാൻസ്, ക്രിസ്മസ് പാപ്പ എന്നിവ ക്രിസ്മസ് ആഘോഷത്തിന് മോടി കൂട്ടി. എല്ലാ കുട്ടികളും ക്ലാസ് ടീച്ചർമാരോടൊപ്പം കേക്ക് മുറിച്ച്, സ്നേഹം പങ്കിട്ടു. ചുവപ്പ്,വെള്ള നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. ആഘോഷചടങ്ങിൽ നീന ടീച്ചർ നന്ദി അർപ്പിച്ചു. എല്ലാ കുട്ടികളും ക്രിസ്തുമസ് ആശംസകൾ പരസ്പരം ആശംസിച്ചുകൊണ്ട് ആഘോഷങ്ങൾക്ക് വിരാമമിട്ടു.