അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2024-25/മില്ലറ്റ് ദിനംകൂടുതൽ വായിക്കാം..

Schoolwiki സംരംഭത്തിൽ നിന്ന്
10:53, 26 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) (' === അന്താരാഷ്ട്ര മില്ലെറ്റ് ദിനം . === മനുഷ്യന്റെ ഭക്ഷ്യവസ്തുക്കളിൽ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷ്യധാന്യമാണ് മില്ലെറ്റുകൾ(ചെറുധാന്യങ്ങൾ). ഒരുകാലത്ത് നമ്മുടെ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അന്താരാഷ്ട്ര മില്ലെറ്റ് ദിനം .

മനുഷ്യന്റെ ഭക്ഷ്യവസ്തുക്കളിൽ പ്രധാന പങ്ക് വഹിക്കുന്ന ഭക്ഷ്യധാന്യമാണ് മില്ലെറ്റുകൾ(ചെറുധാന്യങ്ങൾ). ഒരുകാലത്ത് നമ്മുടെ പാടങ്ങളിൽ ഈ ഗണത്തിൽപ്പെടുന്ന ചാമയും തിനയും ചോളവും കൂവരകുമെല്ലാം കൃഷി ചെയ്തിരുന്നു. ഏതു കാലാവസ്ഥയിലും നന്നായി വളരുന്ന ഇവയ്ക്ക് വരൾച്ചയെ അതിജീവിക്കാനും കഴിയും. പോഷകമൂല്യത്തിന്റെ

അളവെടുത്താൽ ഗോതമ്പിനെക്കാളും അരിയെക്കാളും മുൻപിലാണ് ചെറുധാന്യങ്ങൾ. വരക്, ചാമ, കവടപ്പുല്ല്, റാഗി എന്നിവ നാരുകളുടെ നല്ല സ്രോതസുകളാണ്. പ്രോട്ടീനുകൾ, ഡയറ്ററി ഫൈബർ, ബി വിറ്റാമിനുകൾ, കാൽസ്യം, ഇരുമ്പ്, മാംഗനീസ്, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, പൊട്ടാസ്യം, കോപ്പർ, സെലീനിയം എന്നിവയുൾപ്പെടെ ധാരാളം പോഷകങ്ങൾ ചെറുധാന്യങ്ങളിൽ അടങ്ങിയിരിക്കുന്നു. ആന്റി ഓക്സിഡൻ്റകൾ, ഫ്ളേവനോയ്ഡുകൾ, ആന്തോസയാനിനുകൾ, സാപ്പോണികൾ, ലിഗ്നാനുകൾ എന്നിവയുടെ ശക്തികേന്ദ്രം കൂടിയാണ് അവ. ഉദാഹരണമായി റാഗി /കൂവരക്/ മുത്താറി/കഞ്ഞിപ്പുല്ലി/ പഞ്ഞിപ്പുല്ല് എന്നീ പേരു കളിൽ അറിയപ്പെടുന്നു ഏറ്റവും ചെറിയ ധാന്യമാണിത് കാൽസ്യം സംമ്പുഷ്ടമായ കൂവരകിനെ 'പാവപ്പെട്ടന്റെ പാൽ' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണത്തിൽ പഴമക്കാർ ഇതു നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു. കാത്സ്യത്തിനു പുറമെ വളരെ ഉയർന്ന അളവിൽ ഇരുമ്പ്, ഫോസ്ഫറസ്, പ്രോട്ടീൻ, നാരുകൾ എന്നിവയും അടങ്ങിയിരിക്കുന്നു.