ഗവ എസ് വി എച്ച് എസ് എസ് കുടശ്ശനാട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
20:54, 24 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36039 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


കേരളസർക്കാരിന്റെ പൊതുവിദ്യാഭ്യാസവകുപ്പിന്റെ സംരംഭമാണ് വിദ്യാരംഗം കലാസാഹിത്യവേദി. കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണിത്. മനുഷ്യത്വം വളർത്തിയെടുക്കുക എന്ന ലക്ഷ്യമാണ് വിദ്യാരംഹയർസെക്കണ്ടറി സ്കൂൾ ഗം കലാസാഹിത്യവേദിക്കുളളത്. കൂടാതെ വിദ്യാർത്ഥികളുടെ ശാസ്ത്രീയചിന്തയും യുക്തിബോധവും വളർത്തുക എന്ന ലക്ഷ്യവും വിദ്യാരംഗത്തിന് ഉണ്ട്.

വിദ്യാലയങ്ങളാണ് വേദിയുടെ പ്രവർത്തനത്തിന്റെ തുടക്കം. അദ്ധ്യാപകൻ ചെയർമാനും വിദ്യാർത്ഥികളിൽ ഒരാൾ കൺവീനറുമായി വേദിയുടെ സംഘടനാപ്രവർത്തനം ആരംഭിക്കുന്നു. സബ്‌ജില്ലാതലത്തിൽ ഉപജില്ലാവിദ്യഭ്യാസ ഓഫീസർ ‍ചെയർമാനും അദ്ധ്യാപകൻ കൺവീനറുമായി ജില്ലാതലത്തിൽ ഇതിനു സംഘടനാരൂപമുണ്ട്. വിദ്യാരംഗം മാസികയുടെ പത്രാധിപസമിതിയാണ് സംസ്ഥാനാടിസ്ഥാനത്തിൽ കലാസാഹിത്യവേദിക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുന്നതു. വിദ്യഭ്യാസ ഡയരക്ടർ ആണ് വിദ്യാരംഗം മാസികയുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നത്.

കൂടാതെ നമ്മുടെ സ്കൂളിൽ വിദ്യാലയ പ്രവർത്തനാരംഭത്തിൽ തന്നെ വായനാദിനാചരണവും, വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധ്യാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, ബഷീർ അനുസ്മരണ ദിനം, ലൈബ്രറി പുസ്തക വിതരണം തുടങ്ങിയവ നമ്മുടെ സ്കൂളിൽ നടത്തിയിട്ടുണ്ട്.

വായനദിനം

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ വായനദിനം വളരെ ഗംഭീരമായി ആഘോഷിച്ചു ജൂൺ 19 ന് നാടൻപാട്ട് കലാകാരനുംശ്രീ പുന്നപ്ര ജ്യോതികുമാർ വായനവാരാചരണ പരിപാടി ഉദ്ഘാടനം ചെയ്തു അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്ന ചൊൽക്കാഴ്ച ഏറെ ഹൃദ്യമായിരുന്നു ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ചക്കാലം വായനോത്സവമായി ആഘോഷിച്ചു.സാഹിത്യരചനാമത്സരങ്ങൾ വായനദിന ക്വിസ് തുടങ്ങിയവ സംഘടിക്വിസിലും ചിത്രരചനയില്ല കുട്ടികൾ പങ്കെടുത്തു.

ബഷീർ അനുസ്മരണ ദിനം

ജൂലൈ 5 ബഷീർ അനുസ്മരണ ദിനം വിശ്വസാഹിത്യകാരനെ അനുസ്മരിച്ചു കൊണ്ടുള്ള പ്രഭാഷണങ്ങൾ, ബഷീർ കഥാപാത്രങ്ങളുടെ ദൃശ്യാവിഷക്കാരം, ബഷീർ ക്വിസ് എന്നിവ നടത്തി

മാതൃഭാഷാദിനം ഫെബ്രുവരി 21


മാതൃഭാഷയുടെ പ്രാധാന്യം

-----------------------------------

മലയാള ഭാഷ ഉൾക്കൊള്ളുന്ന കേരളത്തനിമയാണ് നമ്മുടെ സംസ്കാരം. അതുകൊണ്ട് മാതൃഭാഷാ പഠനത്തിന് വളരെയധികം പ്രാധാന്യമുണ്ട്.

കുട്ടി ആദ്യമായി ഉച്ചരിക്കുന്നത് അവന്റെ മാതാവിന്റെ ഭാഷയാണ്. അതിനാൽ അത് മാതൃഭാഷ എന്ന പേരിൽ അറിയപ്പെടുന്നു. മലയാളികളെ സംബന്ധിച്ചിടത്തോളം അവൻ ഏതു നാട്ടിലായാലും അവന്റെ കുട്ടികളെ ആദ്യം പറഞ്ഞു പഠിപ്പിക്കേണ്ടത് മലയാളമാണ്. എന്നാൽ മറുനാടുകളിൽ കഴിയുന്ന പല മലയാളികളും  ഇക്കാര്യത്തിൽ അപകർഷബോധം വെച്ച് പുലർത്തുകയാണ്  ചെയ്യുന്നത്.

മാതൃഭാഷ എന്നത് ജനിതകമായി പാരമ്പര്യമായി ആ വ്യക്തിയിലേക്ക് കൈമാറപ്പെടുന്ന ഭാഷയാണ്.ഇവിടെ കുട്ടിക്ക് ചുറ്റുപാടുമുള്ള പൊതുസമൂഹം സംസാരിക്കുന്ന ഭാഷയാണ് മാതൃഭാഷയായി വരുന്നത്. മലയാളിയുടെ മാതൃഭാഷ മലയാളമാണ്.

ആശയവിനിമയത്തിനുള്ള ഉപാധിയാണ് ഭാഷ. ഇതിനെ വാമൊഴി എന്നും വരമൊഴി എന്നും രണ്ടായി തിരിക്കാം. നാം ആദ്യം ശീലിക്കുന്നത് വാമൊഴിയാണ്. ഭാഷയെ കുറിച്ചുള്ള ശരിയായ പഠനത്തിലൂടെയാണ് നാം വരമൊഴി പഠിക്കുന്നത്. കുട്ടി ആദ്യമായി ഭാഷ പഠിക്കുന്നത് സ്വന്തം മാതാവിൽ നിന്നാണ്. മാതൃശിശു ബന്ധത്തിന്റെ വൈകാരിക തലങ്ങളിൽ ഒന്നാണ് മാതൃഭാഷ എന്ന് പറയാം.

അച്ഛൻ, അമ്മ എന്നിങ്ങനെ കുഞ്ഞുങ്ങളെ പറഞ്ഞു പഠിപ്പിക്കുന്നതിന് പകരം പപ്പാ,മമ്മി എന്നിങ്ങനെ വിളിക്കാനാണ് ചിലർക്ക് താല്പര്യം. ഇത് മാതൃഭാഷയോടുള്ള അവഹേളനമാണെന്നേ പറയേണ്ടതുള്ളൂ. മലയാളികൾ എന്നും അച്ഛൻ, അമ്മ എന്നിങ്ങനെ പറയുന്നതായിരിക്കും ഉചിതം. മറ്റു ഭാഷകളെ ആശ്രയിക്കുന്നവർ സ്വന്തം ഭാഷയെ വിലകുറച്ചു കാണുന്നത് ശരിയല്ല.

മാതൃഭാഷാ പഠനം കേരളത്തിൽ നിർബന്ധമാക്കിയിരിക്കുകയാണ്. കൂടാതെ ഭരണഭാഷയും മലയാളം ആക്കിയിരിക്കുകയാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം ഇത് അഭിമാനിക്കാവുന്ന കാര്യമാണ്. വൈകാരികമായ നമ്മുടെ വളർച്ചയ്ക്ക് മാതൃഭാഷാപഠനം  ആവശ്യമാണ്. എന്നുവെച്ച് ഇതര ഭാഷ പഠിക്കരുതെന്ന് അർത്ഥമില്ല. ലോകത്തുള്ള ഏത് ഭാഷയിൽ നമുക്ക് പഠിക്കാം.

സ്വന്തം നാടിനെ കുറിച്ചും സംസ്കാരത്തെ കുറിച്ചും അറിയണമെങ്കിൽ മാതൃഭാഷ പഠിച്ചിരിക്കണം. തുഞ്ചനും കുഞ്ചനും മലയാളിക്കു സുപരിചിതമാണെങ്കിൽ അവരുടെ മലയാള കൃതികൾ തന്നെ പഠിക്കണം. അല്ലാതെ അവയുടെ പരിഭാഷ പഠിച്ചത് കൊണ്ട് ആയില്ല. ഇന്ന് സ്വന്തം നാടും വീടും വിട്ട് ഉപജീവനത്തിനായി അന്യനാട്ടിൽ കഴിയേണ്ടതായി വരുന്നവരുണ്ട്. ഇവിടുത്തെ സാഹചര്യമനുസരിച്ച് അവരുടെ ഭാഷ പഠിക്കുന്നതോ, പറയുന്നതോ വലിയ അപരാധം ഒന്നുമല്ല. പക്ഷേ അപ്പോഴും നമ്മുടെ മലയാളം മറക്കരുതെന്നെ അർത്ഥമാക്കേണ്ടതുള്ളൂ.

നമ്മുടെ നാട്ടിൽ മലയാളം മീഡിയം, ഇംഗ്ലീഷ് മീഡിയം എന്നിങ്ങനെ രണ്ടു തലങ്ങളിൽ വിദ്യാഭ്യാസം നൽകുന്ന സ്ഥാപനങ്ങളുണ്ട്. മീഡിയം ഏതായാലും മാതൃഭാഷയെ അവഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം മലയാളിക്ക് ഭൂഷണമല്ല. നമ്മുടെ സാംസ്കാരികപശ്ചാത്തലം മനസ്സിലാകണമെങ്കിൽ മാതൃഭാഷ പഠിച്ചിരിക്കണം . എങ്കിൽ മാത്രമേ നമുക്ക് മലയാളിയായി ജീവിക്കാനാകൂ.

പുറംനാടുകളിൽ പോയിരുന്നവർ അവരുടെ വിദേശഭാഷ പ്രാവിണ്യം പ്രകടിപ്പിക്കാൻ മലയാളവുമായി ഇടകലർത്തി അന്യഭാഷ സംസാരിക്കുന്നത് കാണാം. വികലമായ ഈ രീതി ഭാഷയോട് കാണിക്കുന്ന ക്രൂരതയാണ്. മലയാളം ഇന്നോരു സ്വതന്ത്രഭാഷയായി വളർന്നിരിക്കുകയാണ്. അത് ഉപയോഗിക്കാൻ മറ്റു ഭാഷകളുടെ ആവശ്യമില്ല. വളർന്നു വരുന്ന തലമുറ ലളിത കോമളമായ സ്വന്തം മാതൃഭാഷ ശീലിക്കാൻ പ്രാപ്തരാക്കും എന്ന് നമുക്ക് വിശ്വസിക്കാം.


കവിത ചൊല്ലൽ

പ്രസംഗം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തു

വിദ്യാരംഗം 2023-2024

കുട്ടികളുടെ വിവിധ കഴിവുകൾ പ്രകടിപ്പിക്കാൻ സർക്കാരിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിദ്യാരംഗം കലാസാഹിത്യ വേദി നടന്നുവരുന്നു. അതിന്റെ ഭാഗമായി ഞങ്ങളുടെ സ്കൂളിലും നിരവധി പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷങ്ങളിലായി നടക്കുന്നുണ്ട്. കഴിഞ്ഞവർഷവും വിവിധ ഇനം പരിപാടികൾ മലയാളം അധ്യാപികയായിരുന്ന ശ്രീലേഖ ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. കുട്ടികളുടെ കലാ വൈഭവങ്ങൾ പ്രകടിപ്പിക്കുന്നതിനായി   വിദ്യാരംഗത്തിന്റെ ശില്പശാല കവിത രചന കവിതാലാപനം ലളിതഗാനം അഭിനയം നൃത്തം എന്നിങ്ങനെയായി വിവിധ പരിപാടികളിൽ ഞങ്ങളുടെ വിദ്യാർഥികൾ പങ്കെടുത്തു. നാടൻ പാട്ട് അഭിനയം എന്നിവ കുട്ടികൾക്ക് മനസ്സിലാക്കാൻ ശില്പശാല ക്ലാസ് വളരെയധികം സഹായിച്ചു. മത്സരങ്ങളിൽ ഞങ്ങളുടെ കലാപ്രതിഭകൾ വിവിധ സ്ഥാനങ്ങൾ കരസ്ഥമാക്കുകയും അവരുടെ കഴിവുകൾ മികവുറ്റ രീതിയിൽ പ്രകടിപ്പിക്കുകയും ചെയ്തു. ഈ നേട്ടങ്ങൾ മറ്റ് വിദ്യാർത്ഥികൾക്ക് ഒരു പ്രചോദനമാവുകയും അവരുടെ കഴിവുകൾ മറ്റുള്ളവരുടെ മുൻപിൽ തുറന്നുകാട്ടാൻ സഹായകമാവുകയും ചെയ്തു. ഈ അധ്യയന വർഷവും ഞങ്ങളുടെ സ്കൂളിൽ നിരവധി പ്രവർത്തനങ്ങൾ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി നടപ്പിലാക്കാൻ തീരുമാനിക്കുകയും വിവിധ അധ്യാപകരുടെയും അനധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. കുട്ടികൾ വിദ്യാഭ്യാസത്തിന് പുറമേ അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി വിദ്യാരംഗം കലാസാഹിത്യ വേദിയെ പ്രയോജനപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.