ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം നെയ്യാറ്റിൻകര സബ്ജില്ലാകലോത്സവത്തിലെ വിജയം

വിദ്യാരംഗം നെയ്യാറ്റിൻകര സബ്ജില്ലാ കലോത്സവത്തിൽ സ്ക‍ൂളിലെ ച‌ുണക്കുട്ടികൾ മിന്നുന്ന പ്രകടനമാണ് കാഴ്ച വച്ചത്. കാവ്യാലാപനം , കഥാരചന, ചിത്രരചന, പ‌ുസ്തകാസ്വാദനം എന്നീ മത്സരങ്ങളിൽ ക‌ുട്ടികൾ ഒന്നാം സ്ഥാനം നേടി.

എൻ എസ് എസ് യ‌ൂണിറ്റിന്റെ നേത‌ൃത്വത്തിൽ രക്തദാനം

സ്‌ക‌ൂൾ എൻ എസ് എസ് യ‌ൂണിറ്റിന്റെ ആഭിമ‌ുഖ്യത്തിൽ രക്തദാനക്യാമ്പ് സംഘടിപ്പിച്ച‌ു.

ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ സൈബർ സ‌ുരക്ഷാബോധവത്ക്കരണ ക്ലാസ്സ്

2022-25 ബാച്ചിലെ ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ എട്ടാം ക്ലാസ്സിലെ മ‌ുഴ‌ുവൻ ക‌ുട്ടികൾക്കും സൈബർ സ‌ുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് നടത്തി.

തിര‌ുവനന്തപ‌ുരം റവന്യ‌ൂ ജില്ലാ കലോത്സവത്തിലെ വിജയം

നെയ്യാറ്റിൻകര ബോയ്‌സ് എച്ച് എസ്സ് എസ്സിൽ വച്ച് നടന്ന റവന്യ‌ൂ ജില്ലാകലോത്സവത്തിൽ സ്ക‌ൂളിലെ മിട‌ുക്കരായ ക‌ുട്ടികൾ മികച്ച ഗ്രേഡ‌ുകൾ കരസ്ഥമാക്കി.

ഭിന്നശേഷി ക‌ുട്ടികൾക്ക് കമ്പ്യ‌ൂട്ടർ പരിശീലനം

2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ നേത‌ൃത്വത്തിൽ സ്ക‌ൂളിലെ ഭിന്നശേഷിക്കാരായ ക‌ുട്ടികൾക്ക് കമ്പ്യ‌ൂട്ടർ പരിശീലനം നല്‌ക‌ുകയ‌ുണ്ടായി. ജിമ്പ് , ഇങ്ക്സ്കേപ്പ്, ലിബറോഫീസ് റൈറ്റർ, ഒഡാസിറ്റി എന്നീ സോഫ്റ്റ്‌വെയറ‌ുകൾ ക‌ുട്ടികൾ പരിചയപ്പെട‌ുത്തി.

എസ് പി സി ക‌ുട്ടികള‌ുടെ ഫയർഫോഴ്സ് സ്റ്റേഷൻ സന്ദർശനം

എസ് പി സി ക‌ുട്ടികൾ അധ്യാപകര‌ുടെ നേത‌ൃത്വത്തിൽ നെയ്യാറ്റിൻകര ഫയർഫോഴ്സ് സ്റ്റേഷൻ സന്ദർശിക്കുകയ‌ും അവിട‌ുത്തെ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയ‌ും ചെയ്ത‌ു.

നെയ്യാറ്റിൻകര സബ്‌ജില്ലാ സ്‌ക‌ൂൾ കലോത്സവം

നെയ്യാറ്റിൻകര സബ്‌ജില്ലാ സ്ക‌ൂൾ കലോത്സവത്തിന് ഇത്തവണ ആതിഥേയരായത് മാരായമ‌ുട്ടം ഗവ. എച്ച് എസ് എസ്സാണ്. ഏഴ് വേദികളിലായാണ് മത്സരങ്ങൾ നടന്നത്. ഏറെ മത്സര വീര്യത്തോടെ ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന മത്സരങ്ങളിൽ സ്‌കൂളിലെ കലാപ്രതിഭകൾ നെയ്യാറ്റിൻകര സബ്‍ജില്ലയിൽ നാലാം സ്ഥാനം നേടിയെട‌ുത്ത‌ു.

കേരളപ്പിറവി ദിനാചരണം

കേരളപ്പിറവി ദിനാചരണത്തിന്റെ ഭാഗമായി സ്‌പെഷ്യൽ അസംബ്ലി സംഘടിപ്പിച്ച‌ു. ക‌ുട്ടികൾക്കായി കേട്ടെഴ‌ുത്ത്, വായനാ മത്സരം, ക്വിസ്, ചിത്രരചന എന്നീ മത്സരങ്ങൾ സംഘടിപ്പിച്ച‌ു.

തിര‌ുവനന്തപ‌ുരം റവന്യ‌ൂ ജില്ലാശാസ്ത്രമേളയിലെ വിജയം

തിര‌ുവനന്തപ‌ുരം ജില്ലാതല ശാസ്ത്രമേളയിൽ, ഗണിതശാസ്ത്രമേളയിൽ മാറ്റ‌ുരച്ച 131 വിദ്യാലയങ്ങളിൽ ഒൻപതാം സ്ഥാനവ‌ും നെയ്യാറ്റിൻകര ഉപജില്ലയിൽ ഒന്നാം സ്ഥാനവ‌ും നേടാൻ ക‍ുട്ടികൾക്ക് കഴിഞ്ഞ‌ു. ഗണിതശാസ്ത്രമേളയിൽ രണ്ട‌ു ക‌ുട്ടികള‌ും, പ്രവ‌ത്തിപരിചയമേളയിൽ ഒര‌ു ക‌ുട്ടിയ‌ും സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ യോഗ്യത നേടി. ഐടി മേളയില‌ും, ഗണിതശാസ്ത്രമേളയില‌ും, പ്രവൃത്തിപരിചയമേളയില‌ും പങ്കെട‌ുത്ത മറ്റ് ക‌ുട്ടികൾ മികച്ച ഗ്രേഡ‌ുകള‌ും കരസ്ഥമാക്കുകയ‌ുണ്ടായി.

സ്ക‌ൂൾ ക‌ുട്ടികൾക്കായി സൈബർ സ‌ുരക്ഷാബോധവത്ക്കരണ ക്ളാസ്സ്

ക‌ുട്ടികൾക്കായി പോലീസ് ഉദ്യോഗസ്ഥര‌ുടെ നേത‌ൃത്വത്തിൽ സൈബർസ‌ുരക്ഷാ ബോധവത്ക്കരണ ക്ലാസ്സ് നടത്ത‌ുകയ‌ുണ്ടായി.

സ്‌ക‌ൂൾ കലേത്സവം

2024-25 അധ്യയന വർഷത്തിലെ സ്‌ക‌ൂൾ കലോത്സവം വിസ്‌മയം ഒക്‌ടോബർ 17, 18 തീയതികളിൽ നടക്കുകയ‌ുണ്ടായി. പ്രശസ്ത കവിയ‌ും അധ്യാപകന‌ുമായ ശ്രീ മ‌ുര‌ുകൻ കാട്ടാക്കടയാണ് കലോത്സവം ഉദ്ഘാടനം ചെയ്തത്.

സബ്‌ജില്ലാ ശാസ്ത്രമേളയിലെ മിന്നുന്ന വിജയം

2024-25 അധ്യയന വർഷത്തിലെ സബ്‌ജില്ലാ ശാസ്ത്രമേളയിൽ 401 പോയിന്റ‌ുകളോടെ ടീം മാരായമ‌ുട്ടം രണ്ടാം സ്ഥാനം നേടി. സബ്ജില്ലാ മാത്സ് മേളയിൽ ഹൈസ്‌ക‌ൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനവ‍ും, ഐടി മേളയിൽ ഹൈസ്‌ക‌ൂൾ വിഭാഗത്തിൽ രണ്ടാം സ്ഥാനവ‍ും , സബ്ജില്ലാ മാത്സ് മേളയിൽ ഹയർസെക്കന്ററി വിഭാഗത്തിൽ രണ്ടാം സ്ഥാനവ‍ും, ഐടി മേളയിൽ ഹയർസെക്കന്ററി വിഭാഗത്തിൽ വിഭാഗത്തിൽ മ‌ൂന്നാം സ്ഥാനവ‍ും നേടിയെട‌ുത്ത‌ു.

ലിറ്റിൽകൈറ്റ്സ് സ്‌ക‌ൂൾലെവൽ ക്യാമ്പ്

2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ സ്‌ക‌ൂൾ ലെവൽ ക്യാമ്പ് 07/10/2024 തിങ്ക്ലാഴ്ച നടന്ന‌ു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ് ക്യാമ്പിന് നേത‌ൃത്വം നല്‌കിയത്. രാവിലെ 9.30 ന് ഹൈസ്‌ക‌ൂൾ കംപ്യ‍ൂട്ടർ ലാബിൽ ആരംഭിച്ച ക്യാമ്പ് വൈക‌ുന്നേരം 4.30 നാണ് അവസാനിച്ചത്. ക്യാമ്പ് ക‌ുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്.

വയനാടിനൊര‌ു കൈത്താങ്ങ്

പ്രകൃതി ദ‌ുരന്തത്തിൽ അകപ്പെട്ട വയനാട് മേപ്പാടിയിലെ വിദ്യാലയങ്ങൾക്ക് ഒര‌ു കൈത്താങ്ങ് ആകാനായിട്ട് സ്‍ക‌ൂളിലെ വിദ്യാർത്ഥികള‌ും അധ്യാപകര‌ും ചേർന്ന് സ്വര‌ൂപിച്ച പഠന സാമഗ്രികൾ കൊറിയർ സർവ്വീസ് വഴി വയനാട്ടിലേക്ക് അയച്ച‌ു.

ഗാന്ധിജയന്തി ദിനാചരണം

ഒക്‌ടോബർ 2 - ഗാന്ധിജയന്തി ദിനത്തിൽ സ്‌ക‌ൂളിലെ ലിറ്റിൽകൈറ്റ്സ് , എസ് പി സി , ജെ ആർ സി യ‌ൂണിറ്റ‌ുകള‌ുടെ നേത‌ൃത്വത്തിൽ ഗാന്ധിചിത്രത്തിൽ പ‌ുഷ്‌പാർച്ചന നടത്തി. ത‌ുടർന്ന് സർവ്വമത പ്രാർത്ഥനയ‌ും ,സക‌ൂൾ പരിസര ശ‌ുചീകരണവ‌ും നടത്തി. ഹെഡ്‌മിസ്ട്രസ്സ് ഷിസി ടീച്ചർ, സോഷ്യൽ സയൻസ് അധ്യാപകരായ ഷിബ‌ു സാർ, ബിന‌ു സാർ എന്നിവർ ഗാന്ധിജിയെ ക‌ുറിച്ച് സംസാരിച്ച‌ു.

സ്ക‌ൂൾ സ്‌പോർട്‌സ് മീറ്റ്

സെപ്തംബർ 27 ന് സ്‌ക‌ൂൾ സ്പോർട്‌സ് മീറ്റ് സംഘടിപ്പിച്ച‌ു. സ്പോർട്സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച് ദീപശിഖാപ്രയാണം മീറ്റിന് പത്തരമാറ്റ് നല്കി. മത്സരങ്ങളിൽ വിജയികളായ ക‌ുട്ടികള‌ുടെ പേര് ഉടൻ തന്നെ പ്രഖ്യാപിക്കുകയ‌ും , മീറ്റിനിടയിൽ വച്ച് തന്നെ വിജയികളെ മെഡല‌ുകൾ അണിയിക്കുകയ‌ും ചെ‌യ്‌ത‌ു.

അധ്യാപക ദിനാചരണം

സെപ്തംബർ 5 - അധ്യാപകദിനം സമുചിതമായി സ്ക‌ൂളിൽ ആഘോഷിച്ച‌ു. പരസ്പരം ആശംസകൾ കൈമാറിയ‌ും, കേക്ക് മ‌ുറിച്ച് പരസ്പരം നല്‌ക‌ുകയ‌ും ചെയ്‌ത‌ു. ഇത് അധ്യാപകർക്ക് ഒര‌ു വേറിട്ട അന‌ുഭവമായിര‌ുന്ന‌ു.

പൊതിച്ചോറ് വിതരണം

സ്‌ക‌ൂൾ എൻ എസ് എസ് യ‌ൂണിറ്റിന്റെ ആഭിമ‌ുഖ്യത്തിൽ സെപ്തംബർ രണ്ടാം തീയതി നെയ്യാറ്റിൻകര ജില്ലാ ആശ‌ുപത്രിയിലെ രോഗികൾക്ക് പൊതിച്ചോറ് വിതരണം ചെയ്‌ത‌ു.

സ്‌ക‌ൂൾതല ശാസ്ത്രമേള

സ്ക‌ൂൾതല ശാസ്ത്രമേളയ‌ുടെ ഉദ്ഘാടനം 30/08/2024 വെള്ളിയാഴ്ച പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചർ നിർവ്വഹിച്ച‌ു. പിറ്റിഎ പ്രസിഡന്റ് ശ്രീ രജികുമാർ അധ്യക്ഷനായിര‍ുന്ന ചടങ്ങിൽ ഹയർസെക്കന്ററി ടീച്ചറായ ശ്രീമതി പത്മസ‌ുധ, ഹൈസ്ക്കൂൾ എസ് ആർ ജി കൺവീനറായ ശ്രീമതി സീതാലക്ഷ്മി ടീച്ചർ, യ‌ുപി എസ് ആർ ജി കൺവീനർ ശ്രീമതി ബിന്ദു ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച‌ു. സ്റ്റാഫ് സെക്രട്ടറി സിന്ധ‌ു ടീച്ചർ കൃതജ്ഞത രേഖപ്പെട‌ുത്തി. സ്ക‌ൂൾതല ശാസ്ത്ര-ഗണിതശാസ്ത്ര-സാമ‌ൂഹ്യശാസ്ത്ര-പ്രവ‌ൃത്തി പരിചയ-ഐടി മേളയിൽ ക‌ുട്ടികള‌ുടെ മികച്ച പങ്കാളിത്തമാണ് ഉണ്ടായത്.

പ‌ുസ്‌തക പ്രദർശനം

സ്‌ക‌ൂൾ എൻ എസ് എസ് യ‌ൂണിറ്റിന്റെ നേത‌ൃത്വത്തിൽ ആഗസ്റ്റ് 21,22 തീയതികളിൽ പ‌ുസ്തക പ്രദർശനം സംഘടിപ്പിച്ച‌ു. ധാരാളം പ‌ുസ്തകങ്ങൾ പ്രദർശനത്തിനായി തയ്യാറാക്കിയിട്ട‌ുണ്ടായിര‌ുന്ന‌ു. ക‌ുട്ടികൾക്ക് പ‌ുസ്‌തക പ്രദർശനം കാണാന‌ും, താത്പര്യമ‌ുള്ള ക‌ുട്ടികൾക്ക് പുസ്തകങ്ങൾ വാങ്ങാന‌ും അവസരമൊര‌ുക്കിയിര‌ുന്ന‌ു.സമീപ സ്ക‌ൂള‌ുകളിലെ ക‌ുട്ടികള‌ും പ‌ുസ്തക പ്രദർശനം കാണാനായി എത്തിച്ചേർന്ന‍ു.

സ്ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ്

2025-25 അധ്യയന വർഷത്തിലെ സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ് 16/08/2024 വെള്ളിയാഴ്ച നടത്തി. ലാപ്‌ടോപ്പുകളെ വോട്ടിംഗ് മെഷീന‌ുകളാക്കി കൊണ്ട് തികച്ച‌ും മികവുറ്റ രീതിയിലാണ് വർഷങ്ങളായി സ്‌ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പ് നടത്തി വര‍ുന്നത്. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബും, സോഷ്യൽ സയൻസ് ക്ലബ്ബ‌ും സംയ‌ുക്തമായാണ് സ്ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പിന് ച‌ുക്കാൻ പിടിച്ചത്. പൊത‌ു തെരഞ്ഞെട‌ുപ്പിന്റെ അതേ രീതിയിൽ ഐഡി കാർഡ് പരിശോധിച്ച്, വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് പരിശോധിച്ച് ,ഒപ്പിട്ട് , ച‌ൂണ്ട‌ു വിരലിൽ മഷി പതിപ്പിച്ച് നേരേ വോട്ടിംഗ് മെഷീനായ ലാപ്‌ടോപ്പിനട‌ുത്തേക്ക്...... ഇഷ്ട സ്ഥാനാർത്ഥിയ‌ുടെ ചിത്രത്തിന‌ും, പേരിന‌ും, ചിഹ്നത്തിന‌ും നേരേയ‌ുള്ള ഐക്കണിൽ മൌസ് ക്ലിക്ക് ചെയ്താൽ ബീപ്പ് ശബ്ദം.... വോട്ട് രേഖപ്പെട‌ുത്തിയ സന്തോഷവ‌ുമായി റിസൾട്ടിനായ‌ുള്ള കാത്തിര‌ുപ്പ്. ക്ലാസ്സിലെ എല്ലാ ക‌ുട്ടികള‌ും വോട്ട് രേഖപ്പെട‌ുത്തി കഴിഞ്ഞാൽ ക‌ുട്ടികള‌ുടെ മ‌ുന്നിൽ വച്ച് തന്നെ റിസൾട്ട് പ്രഖ്യാപനം. ക‌ുട്ടികൾ ആവേശത്തോടെയാണ് സ്ക‌ൂൾ പാർലമെന്റ് തെരഞ്ഞെട‌ുപ്പിനെ സ്വീകരിച്ചത്.

സ്വാതന്ത്ര്യദിനാഘോഷം

സ്വാതന്ത്യദിനാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 15 ന് രാവിലെ 9 മണിക്ക് ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ഷിസി ടീച്ചറ‌ും ഹയർസെക്കന്ററി സീനിയർ അധ്യാപികയായ ശ്രീമതി വിഫി ടീച്ചറ‌ും ചേർന്ന് പതാക ഉയർത്തി. ത‌ുടർന്ന് ക‌ുട്ടികള‌ുടെ വിവിധ പരിപാടികള‌ും,സ്വാതന്ത്യദിന സന്ദേശറാലിയ‍‌ും, പായസ വിതരണവ‍ും നടത്തി.

വിജയോത്സവം

2023-24 അദ്യയന വർഷത്തിലെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മൊമെന്റോ നല്‌കി ആദരിച്ച‌ു.പ്രശസ്ത നാടക നടന‌ും,സംഗീത നാടക അക്കാദമി അവാർഡ് ജേതാവ‌ുമായ ശ്രീ നെയ്യാറ്റിൻകര സനൽ മ‌ുഖ്യാതിഥി ആയിര‌ുന്ന‌ു.

ഹിരോഷിമ-നാഗസാക്കി ദിനാചരണം

സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമ‌ുഖ്യത്തിൽ ആഗസ്റ്റ് 9 വെള്ളിയാഴ്‌ച ഹിരോഷിമ-നാഗസാക്കി ദിനാചരണത്തി ന്റെ ഭാഗമായി യ‌ുദ്ധവിര‌ുദ്ധ പോസ്റ്റർ രചനാമത്സരം, പ്രസംഗ മത്സരം എന്നവ സംഘടിപ്പിച്ച‌ു.

വയനാട് ദ‌ുരന്തത്തിനൊര‌ു കൈത്താങ്ങ്

വയനാട് പ്രക‌ൃതി ദ‌ുരന്തത്തിൽ നാശം സംഭവിച്ച വെള്ളാർമല ജി വി എച്ച് എസ് എസ്സിലെ ക‌ുട്ടികൾക്കായി പഠനോപ കരണങ്ങൾ ശേഖരിച്ച‌ു. ക‌ുട്ടികളിൽ നിന്ന‌ും രക്ഷകർത്താക്കളിൽ നിന്ന‌ും മികച്ച പ്രതികരണമാണ് ഉണ്ടായത്.

ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 22/07/2024 തിങ്ക്ലാഴ്ച നടന്ന‌ു. കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സതീഷ് സാറാണ് ക്സാസ്സിന് നേതൃത്വം നല്‌കിയത്. രാവിലെ 9.30 ന് സീനിയർ അധ്യാപികയായ ശ്രീമതി നന്ദിനി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച‌ു. ഗ്ര‌ൂപ്പിങ്, ക്വിസ് മത്സരം, ഗെയിം നിർമ്മാണം, ആനിമേഷൻ തയ്യാറാക്കൽ, റോബോട്ടിക്സ് .......... ഇവയൊക്കെ ക‌ുട്ടികൾ ആവേശത്തോടെയാണ് സ്വീകരിച്ചത്. ക്യാമ്പിന്റെ അവസാനത്തെ സെക്ഷനായ പാരന്റ്സ് മീറ്റിംഗിൽ 32 രക്ഷകർത്താക്കൾ പങ്കെട‌ുത്ത‌ു. പാരന്റ്സ് മീറ്റിംഗിൽ വെച്ച് ജില്ലാക്യാമ്പിൽ പങ്കെട‌ുത്ത ലിറ്റിൽ കൈറ്റ്സ് തങ്ങള‌ുടെ അന‌ുഭവങ്ങൽ രക്ഷകർത്താക്കള‌ുമായി പങ്ക് വച്ച‌ു.

ലോക ജനസംഖ്യാദിനാചരണം

ലോക ജനസംഖ്യാദിനാചരണത്തിന്റെ ഭാഗമായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ 11/07/2024 വ്യാഴാഴ്‌ച സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ച‌ു. അസംബ്ലിയിൽ സ്കിറ്റ് അവതരണവ‍ും ഉണ്ടായിര‍ുന്ന‍ു.

കോടതി സന്ദർശനം

സ്ക‌ൂൾ കുട്ടികൾക്ക് കോടതി നടപടികളെ ക‌ുറിച്ച‌ുള്ള ബോധവത്ക്കരണം നല്‌ക‌ുന്നതിന്റെ ഭാഗമായി സ്ക‌ൂളിലെ 30 ക‌ുട്ടികൾക്ക് നെയ്യാറ്റിൻകര കോടതി സന്ദർശിക്കാന‌ും, കോടതി നടപടികളെ ക‌ുറിച്ച് മനസ്സിലാക്കുന്നതിന‌ുമ‌ുള്ള അവസരം ലഭിച്ച‌ു.

ബഷീർ അന‌ുസ്‌മരണം

2024 ജ‌ൂലൈ 5 ന് ബഷീർ അന‌ുസ്മരണം നടത്തുകയ‌ുണ്ടായി. അന‌ുസ്മരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അസംബ്ലി, പോസ്റ്റർ പ്രദർശനം, ക്വിസ് മത്സരം, പ‌ുസ്തകാവലോകനം, ബഷീർ ക‌ൃതികൾ പരിചയപ്പെട‌ുത്തൽ, ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെട‌ുത്തൽ എന്നിവ സംഘടിപ്പിച്ച‌ു.

ക്രിക്കറ്റ് മത്സരത്തിൽ വിജയിച്ച്

ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആനാവ‌ൂർ സ്ക‌ൂൾ ഗ്രൌണ്ടിൽ വച്ച് മാരായമ‌ുട്ടം സ്കൂളിലെ ക‌ുട്ടികള‌ും, മാരായമ‌ുട്ടം പോലീസ‌ും തമ്മിൽ ക്രിക്കറ്റ് മത്സരം നടന്ന‌ു. മത്സരത്തിൽ മാരായമ‌ുട്ടം പോലീസിനെ തോല്പിച്ച് ക‌ുട്ടികൾ വിജയികൾക്കുള്ള ട്രോഫി നേടിയെട‌ുത്തു.

ലഹരി വിര‌ുദ്ധദിനം-റാലിയ‌ും, ബോധവത്ക്കരണ ക്ലാസ്സും

ലഹരി വിര‌ുദ്ധദിനാചരണത്തിന്റെ ഭാഗമായി ചൈൽഡ് പ്രൊട്ടക്ഷൻ യ‌ൂണിറ്റിന്റെ നേത‌ൃത്വത്തിൽ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ച‌ു. ഒപ്പം ലിറ്റിൽ കൈറ്റ്സ്, എസ് പി സി, ജെ ആർ സി ക‌ുട്ടികള‌ുടെ നേത‌ൃത്വത്തിൽ ലഹരി വിര‌ുദ്ധ റാലിയ‍ും സംഘടിപ്പിച്ച‌ു.

പുതിയ ക്ലാസ്സ്റ‌ൂമിന്റെയും, ടോയ്‌ലറ്റ് യ‌ൂണിറ്റിന്റെയും, പ്ലസ്‌വൺ പ്രവേശനത്തിന്റേയും ഉദ്ഘാടനം

പുതിയ ക്ലാസ്സ്റ‌ൂമിന്റെയും, ടോയ്‌ലറ്റ് യ‌ൂണിറ്റിന്റെയും, പ്ലസ്‌വൺ പ്രവേശനത്തിന്റേയും ഉദ്ഘാടനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി രതീഷ്‌ക‌ുമാർ നിർവ്വഹിച്ച‌ു.

പി എൻ പണിക്കർ അന‌ുസ്മരണം

പി എൻ പണിക്കർ അന‌ുസ്മരണം 21/06/2024 വെള്ളിയാഴ്ച രാവിലെ 11 മണിയ്ക്ക് പി എൻ ഫൌണ്ടേഷൻ വൈസ് ചെയർമാനായ ശ്രീ എൻ ബാലഗോപാലൻ ഉദ്ഘാടനം ചെയ്‌ത‌ു.

വായന ദിനാചരണം

അധ്യാപകന‌ും, സീരിയൽ ആർട്ടിസ്റ്റ‌ുമായ ശ്രീ ക‌ൃഷ്‌ണൻ നായർ സാർ വായന വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച‌ു. വായന വാരാഘോഷത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‍ൃത്വത്തിൽ ഡിജിറ്റൽ വായന മത്സരം, വിദ്യാരംഗം ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ പ‌ുസ്തക പരിചയം, വായനമ‍ൂല, ഗ്രന്ഥശാല സന്ദർശനം, അക്ഷരമരം, രചനാമത്സരങ്ങൾ, വായന മത്സരം എന്നിവയ‌ും സംഘടിപ്പിച്ച‌ു.

ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ചിന്റെ അഭിര‌ുചി പരീക്ഷ

2024-27 ബാച്ച് ലിറ്റിൽകൈറ്റ്സിന്റെ അഭിര‌ുചി പരീക്ഷ 2024 ജ‌ൂൺ 15 ശനിയാഴ്ച ഹൈസ്കൂൾ വിഭാഗം കമ്പ്യൂട്ടർ ലാബ് 1 ൽ വച്ച് നടന്ന‌ു. 113 കുട്ടികൾ പരീക്ഷയ്ക്ക് രെജിസ്റ്റർ ചെയ്തിരുന്നുവെങ്കില‌ും 106 കുട്ടികളാണ് അഭിരുചി പരീക്ഷയിൽ പങ്കെട‌ുത്തത്. അതിൽ 100 ക‌ുട്ടികൾ ക്വാളിഫൈഡ് ആക‍ുകയും ചെയ്ത‌ു. സ്‌ക‌ൂളിന് 40 കുട്ടികൾ അടങ്ങ‌ുന്ന ഒരു ബാച്ച് അന‌ുവദിച്ച് കിട്ടുകയും ചെയ്‌ത‌ു.

പരിസ്ഥിതി ദിനാചരണം

ജ‌ൂൺ 5 പരിസ്ഥിതി ദിനം വിപ‌ുലമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിച്ചു. സ്കൂളിലെ ജൈവ വൈവിധ്യ ഉദ്യാനത്തിൽ പവിഴമല്ലി ചെടി നട്ട‌ുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അവർകൾ പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച‌ുള്ള പ്രവർത്തനങ്ങൾക്ക് ത‌ടക്കം കുറിച്ച‌ു. സ്ക‌ൂളിൽ പ്രത്യേക അസംബ്ലി നടത്തുകയും, ഹരിത കർമ്മസേനയിലെ അംഗങ്ങളെ ആദരിക്കുകയ‌ും ചെയ്‌തു. പ്ലാസ്റ്റിക് നിർമ്മാർജ്ജനവ‌ുമായി ബന്ധപ്പെട്ട് ബോധവത്ക്കരണം നടത്തി. സ്കൂൾ മൈതാനത്ത് നിൽക്കുന്ന മുത്തശ്ശി മാവിനെ കുട്ടികൾ ആദരിച്ച‌ു.

പ്രവേശനോത്സവം

2024-25 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ആദരണീയനായ പാറശ്ശാല എം എൽ എ ശ്രീ സി കെ ഹരീന്ദ്രൻ അവർകൾ നിർവ്വഹിച്ച‌ു. പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സ‌രേന്ദ്രൻ അവർകൾ അധ്യക്ഷനും, ഹെഡ്‌മിസ്ട്രസ്സ് കവിത ടീച്ചർ സ്വാഗത പ്രാസംഗികയുമായിര‍ുന്ന ചടങ്ങിൽ കവിയ‌ും പത്രപ്രവർത്തകന‌ുമായ ശ്രീ ഗിരീഷ് പര‌ുത്തിമഠം മ‌ുഖ്യാതിഥി ആയിര‌ുന്ന‌ു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ വി എസ് ബിന‌ു, ബ്ലോക്ക് മെമ്പർ ശ്രീമതി ഷീലക‍ുമാരി, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ബിന്ദ‍ു, പിറ്റിഎ പ്രസിഡന്റ് ശ്രീ രജികുമാർ, അയിരൂർ വാർഡ് മെമ്പർ ശ്രീമതി സചിത്ര, എസ് എം സി ചെയർമാൻ ശ്രീ അനിൽ പ്രസാദ്, സീനിയർ അസിസ്റ്റന്റ് നന്ദിനി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച‌ു. സ്റ്റാഫ് സെക്രട്ടറി ശ്രീ ബിന‌ു ക‌ൃതജ്ഞത രേഖപ്പെട‌ുത്തി. അതിനോടൊപ്പം ക‌ുട്ടികള‌ുടെ വിവിധ കലാപരിപാടികള‌ും , അക്ഷര ജ്യോതി തെളിയിക്കൽ പരിപാടിയ‌ും ഉണ്ടായിര‌ുന്ന‌ു.