ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/നാഷണൽ സർവ്വീസ് സ്കീം/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


ബ്ലഡ് ഡൊണേഷൻ ക്യാമ്പ്

എൻ. എസ്. എസിന്റെ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് 19/10/24 ശനിയാഴ്ച സ്കൂളിൽ വച്ച് നടന്നു പരിപാടിയുടെ ഉദ്ഘാടനം വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് നിർവഹിച്ചു. മികച്ച പ്രതികരണമാണ് ബ്ലഡ് ഡൊണേഷൻ ക്യാമ്പിന് ലഭിച്ചത്. രക്ഷകർത്താക്കളും അധ്യാപകരും സാമൂഹ്യപ്രവർത്തകരും ക്യാമ്പിൽ പങ്കെടുത്തു.

വയനാട് ദുരന്തബാധിതർക്ക് ഒരു കൈ സഹായം

പ്രതിസന്ധിയിൽ മറ്റുള്ളവർക്ക് ആശ്വാസവും കരുതലും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ഹയർസെക്കൻഡറി വിഭാഗം എൻ. എസ്.എസ്. യൂണിറ്റ് സ്കൂളിൽ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു. ഇതിലൂടെ സമാഹരിക്കുന്ന തുക പൂർണമായും വയനാട് ദുരന്തബാധിതർക്കായി മാറ്റിവയ്ക്കുകയാണ് കുട്ടികൾ ചെയ്തത്. നവംബർ 28 വ്യാഴാഴ്ചയായിരുന്നു ഫെസ്റ്റ്. ക്ലാസ് സമയം നഷ്ടപ്പെടാതെ ഇടവേളകളിൽ ആയിരുന്നു ഫെസ്റ്റ് ക്രമീകരിച്ചത്.

പ്രഭ

കൂട്ടുകാർക്ക് ആത്മവിശ്വാസവും സ്നേഹവും ഉറപ്പുവരുത്തി കൊണ്ട് സഹപാഠികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പരിപാടി ഡിസംബർ നാലാം തീയതി സംഘടിപ്പിച്ചു. സ്വന്തം ക്ലാസുകളിലെ തന്നെ സാമ്പത്തിക പിന്നാക്ക അവസ്ഥ അനുഭവിക്കുന്ന കുട്ടികളെ കണ്ടെത്തി അവർ തന്നെ നടപ്പിലാക്കിയ പദ്ധതിയായിരുന്നു ഇത്.

തെളിമ

അംഗനവാടി കുട്ടികൾക്കായി എൻ.എസ്.എസ്. നടപ്പിലാക്കിയ പരിപാടിയാണ് ഇത്. കുടുംബാന്തരീക്ഷത്തിൽ നിന്നും സാമൂഹ്യന്തരീക്ഷത്തിലേക്ക് പുതുക്കാൻ വയ്ക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങളും ലഘു കളിപ്പാട്ടങ്ങളും നൽകി. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ നിഷ ടീച്ചറിന്റെ നേതൃത്വത്തിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

സഹജീവി സ്നേഹം ഉറപ്പുവരുത്തുന്ന അതിജീവനം എന്ന പരിപാടിയും ഇതോടൊപ്പം നടന്നു. സ്കൂൾ പരിസരത്ത് നിത്യേന വെയിലുകൊണ്ട് ലോട്ടറി വിൽപ്പന നടത്തുന്ന ഒരാളിന് ചെറുകിട കച്ചവടക്കാർ ഉപയോഗിക്കുന്ന കുട സമ്മാനമായി നൽകി. ഡിസംബർ നാലിനായിരുന്നു ഈ പരിപാടിയും നടന്നത്.