ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/സോഷ്യൽ സയൻസ് ക്ലബ്ബ്/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 7 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DeepthySajin (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25

2024-25 അധ്യയന വർഷത്തിൽ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പഠ്യേതര പ്രവർത്തനങ്ങൾ നടന്നു. ഈ വർഷത്തെ സ്കൂൾ ശാസ്ത്രമേളയിൽ വിവിധ മത്സര ഇനങ്ങളിലായി നിരവധി കുട്ടികൾ പങ്കെടുത്തു. അതിൽ നിന്നും സബ് ജില്ലാ തലത്തിലേയ്ക്ക് നിരവധി കുട്ടികളെ തിരഞ്ഞെടുത്തു.സ്റ്റിൽ മോഡൽ,മത്സര ഇനത്തിൽ 9 ജി ക്ലാസ്സിൽ നിന്നും പങ്കെടുത്ത സംഗീർത്തന ,കീർത്തന,വർക്കിംഗ് മോഡൽ മത്സരയിനത്തിൽ പങ്കെടുത്ത ദിയ,ദീക്ഷിത് (9G), പ്രദേശിക ചരിത്ര രചന മത്സരത്തിൽ - അതീത (10 E) ,അറ്റ്ലസ് നിർമ്മാണത്തിൽ ശിവനന്ദ എസ് ബി (10 E),പ്രസംഗം അഷ്ടമി നായർ ഡി എസ (10 A), ക്വിസ് ആയുഷ് (8),എന്നിവർ സബ് ജില്ലാ തലത്തിൽ ഫസ്റ്റ് എ ഗ്രേഡ് നേടുകയും സ്കൂളിന് ഓവറാൾ ലഭിക്കുകയും ചെയ്തു . ഈ കുട്ടികൾ എല്ലാവരും ജില്ലാതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. ജില്ലാ തല മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ പ്രാദേശിക ചരിത്രരചന വിഭാഗത്തിൽ അതീത എസ് ബി ഫസ്റ്റ് എ ഗ്രേഡോടു കൂടി സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടി. ജില്ലാതല മത്സരത്തിലും നമ്മുടെ സ്കൂളിന് ഓവറാൾ ലഭിച്ചു. സംസ്ഥാനതല മത്സരത്തിലും പ്രാദേശിക ചരിത്ര രചന മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും അതീതയ്ക്ക് എ ഗ്രേഡ് ലഭിച്ചു എന്നത് അഭിമാനകരമായ നേട്ടമാണ്.