ഗവ യു പി എസ് മാതശ്ശേരിക്കോണം/പോത്തുണ്ടി അണക്കെട്ട്

Schoolwiki സംരംഭത്തിൽ നിന്ന്

പോത്തുണ്ടി അണക്കെട്ട്

പാലക്കാട് ജില്ലയിലുള്ള (കേരളം, ഇന്ത്യ) ഒരു ചെറിയ പട്ടണമാണ് പോത്തുണ്ടി.പോത്തുണ്ടിക്ക് സമീപത്തായി സ്ഥിതിചെയ്യുന്ന അണക്കെട്ടാണ് പോത്തുണ്ടി അണക്കെട്ട്. .പാലക്കാട് പട്ടണത്തിൽ നിന്നും 42 കിലോമീറ്ററും നെന്മാറ]]യിൽ നിന്ന് 8 കിലോമീറ്ററുമാണ് പോത്തുണ്ടിയിലേക്കുള്ള ദൂരം. പോത്തുണ്ടി അണക്കെട്ട് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ മണ്ണുകൊണ്ടുണ്ടാക്കിയ അണക്കെട്ടുകളിൽ ഒന്നാണ്. 1958-ൽ കേരള ഗവർണറായിരുന്ന ഡോ. ആർ. രാധാകൃഷ്ണറാവുവാണ് ഡാമിന്റെ നിമ്മാണം അരംഭിച്ചത്. 1672 മീറ്റർ നീളമുള്ള അണക്കെട്ടിനു മുകളിൽ 8 മീറ്റർ വീതിയും താഴെ 154 മീറ്റർ വീതിയുമാണുള്ളത്. ഭാരതപ്പുഴയുടെ പ്രധാന കൈവഴിയായ അയിലൂർപ്പുഴയുടെ കൈവഴികളായ മീൻചാടി, ചാടി എന്നീ പുഴകളിലാണ് പോത്തുണ്ടി ഡാം നിർമ്മിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ കൃഷിക്കും കുടിവെള്ളത്തിനുമായാണ് ജലസേചനപദ്ധതി തയാറാക്കിയിരിക്കുന്നത്. പാലക്കാട് ജില്ലയിലെ ചിറ്റൂർ, നെന്മാറ, ആലത്തൂർ, തൃശ്ശൂർ ജില്ലയിലെ വടക്കാൻഞ്ചേരി തുടങ്ങിയ സ്ഥലങ്ങളിലുള്ള കൃഷിസ്ഥലങ്ങൾക്കാണ് ഈ ജലസേചന പദ്ധതിമൂലം പ്രയോജനം ലഭിക്കുന്നു. പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന നെല്ലിയാമ്പതി മലകൾ പോത്തുണ്ടിയിൽ നിന്ന് 17 കിലോമീറ്റർ അകലെയാണ്. അടുത്തുള്ള പട്ടണമായ നെന്മാറയിലെ ഉത്സവമായ നെന്മാറ വല്ലങ്ങി വേല പ്രശസ്തമാണ്.

എത്തിച്ചേരാനുള്ള വഴി

  • ഏറ്റവും അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, തമിഴ്‌നാട്തമിഴ്‌നാട്ടിലെ കോയമ്പത്തൂർ വിമാനത്താവളം
  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ: പാലക്കാട്, തൃശ്ശൂർ.
  • കൊച്ചി വിമാനത്താവളത്തിൽ നിന്നും: തൃശ്ശൂർ ബസ് സ്റ്റാന്റിലേക്ക് 30 കിലോമീറ്റർ ആണ് ദൂരം. തൃശ്ശൂർ ബസ് സ്റ്റാന്റുവരെ ഒരു ടാക്സി എടുക്കുക. തൃശ്ശൂർ ബസ് സ്റ്റാന്റിൽ നിന്ന് നെന്മാറയിലേയ്ക്ക് ബസ്, ടാക്സി ഇവ ലഭിക്കും (48 കി.മി. ദൂരം).
  • കോയമ്പത്തൂർ വിമാനത്താ‍വളത്തിൽ നിന്നും : പാലക്കാട്ടേയ്ക്ക് ബസ്, ടാക്സി ഇവ ലഭിക്കും (60 കി.മി. ദൂരം).
  • പാലക്കാട്ടു നിന്നും: നെന്മാറയിലേക്ക് ബസ്സ്, ടാക്സി എന്നിവ ലഭിക്കും (30 കി.മി. ദൂരം).
  • ഏറ്റവും അടുത്തുള്ള പട്ടണം: നെന്മാറ (8 കി.മി. ദൂരം).

ചിത്രശാ‍ല