ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 22 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DeepthySajin (സംവാദം | സംഭാവനകൾ) (→‎ബഷീർ ദിനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ഗാന്ധിശില്പം അനാച്ഛാദനം ചെയ്തു

നമ്മുടെ സ്കൂളിൽ പുതുതായി നിർമ്മിച്ച ഗാന്ധിജിയുടെ ശില്പം സ്കൂൾ HM ഷാജഹാൻ കെ അനാച്ഛാദനം ചെയ്തു. ആർട്ടിസ്റ്റ് സുജിത്ത് തച്ചോണമാണ് ശില്പം രൂപകല്പന ചെയ്തത്. HM ഷാജഹാൻ കെ ആണ് ഗാന്ധിശില്പം സ്കൂളിന് വേണ്ടി സംഭാവന ചെയ്തത്. സ്കൂളിന് മുൻ വശത്തായി സ്ഥാപിച്ചിട്ടുള്ള ഈ ശില്പം ഏറെ ആകർഷകമാണ്.

സ്കൂൾ പ്രവേശനോത്സവം

ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു.


വായന ദിനം

പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വിവിധ പരിപാടികളോടെ നടന്നു. വായിച്ചു വളരുക എന്ന സന്ദേശവുമായി കേരളത്തിലങ്ങോളമിങ്ങോളം ഓടി നടന്ന ധിഷണാശാലിയായിരുന്നു അദ്ദേഹം.

വായനവാരാചരണം

പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ വായനവാരാചരണം വിദ്യാരംഗം കലാസാഹിത്യ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.

യോഗ ദിനം

എല്ലാ വർഷവും ജൂൺ 21 ന് ലോകമെമ്പാടും യോഗ ദിനം ആചരിക്കുന്നു. SPC യുടെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലും ഈ വർഷത്തെ യോഗ ദിനം ആചരിച്ചു.


ബഷീർ ദിനം

സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ബഷീർ ദിനം വിവിധ പരിപാടികളോടെ നടന്നു. ക്വിസ് മത്സരം, ബഷീർ അനുസ്മരണം - ഓർമ്മകളിൽ ബഷീർ (അവതരണം സ്കൂൾ RJ രശ്മി,ബഷീർ കൃതികളുടെ അവതരണം എന്നിവയിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.

സാഹിത്യ സെമിനാർ

എം മുകുന്ദനും മയ്യഴിപ്പുഴയുടെ തീരങ്ങളും എന്ന വിഷയത്തിൽ ഹൈ സ്കൂൾ വിഭാഗം കുട്ടികൾക്കായി ഒരു സാഹിത്യ സെമിനാർ സംഘടിപ്പിച്ചു.