ജി.എൽ.പി.എസ്. പഴമള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
13:18, 22 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (→‎മാപ്പ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എൽ.പി.എസ്. പഴമള്ളൂർ
ജി.എൽ.പി സ്‍ക‍ൂൾ മീനാർക‍ുഴി
വിലാസം
മീനാർക‍ുഴി

പഴമള്ള‍ുർ പോസ്റ്റ് മലപ്പ‍ുറം ജില്ല
,
പഴമള്ള‍ൂർ പി.ഒ.
,
676506
,
മലപ്പ‍ുറം ജില്ല
സ്ഥാപിതം01 - 06 - 1931
വിവരങ്ങൾ
ഫോൺ04933286610
ഇമെയിൽpazhamalloorglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്18634 (സമേതം)
യുഡൈസ് കോഡ്32051500404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പ‍ുറം
വിദ്യാഭ്യാസ ജില്ല മലപ്പ‍‍ുറം
ഉപജില്ല മങ്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പ‍ുറം
നിയമസഭാമണ്ഡലംമങ്കട
താലൂക്ക്പെരിന്തൽമണ്ണ
ബ്ലോക്ക് പഞ്ചായത്ത്മങ്കട
തദ്ദേശസ്വയംഭരണസ്ഥാപനംക‍ുറ‍ുവ
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംഎൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ77
ആകെ വിദ്യാർത്ഥികൾ143
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി.സി ശോഭ
പി.ടി.എ. പ്രസിഡണ്ട്യ‍ൂസ‍ുഫ് മ‍ുല്ലപ്പള്ളി
എം.പി.ടി.എ. പ്രസിഡണ്ട്നിസ മോൾ സി.പി
അവസാനം തിരുത്തിയത്
22-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പ‍ുറം ജില്ലയിലെ മലപ്പ‍ുറം വിദ്യാഭ്യാസ ജില്ലയിൽ മങ്കട ഉപജില്ലയിലെ ക‍ുറ‍ുവ പഞ്ചായത്തിലെ ഇര‍ുപത്തി രണ്ടാം വാർഡായ മീനാർക‍ുഴിയിൽ സ്ഥിതി ചെയ്യ‍ുന്ന സ‍ർക്കാർ വിദ്യാലയമാണ് മീനാർകുഴി ഗവൺമെന്റ് എൽ.പി സ്ക‍ൂൾ. ജില്ലയിലെ ഏറ്റവ‍ും പഴക്കമേറിയ ഒര‍ു വിദ്യാലയങ്ങളിൽ ഒന്നാണിത്. പഞ്ചായത്തിൽ ഈ സ്ക‍ൂളടക്കം മ‍ൂന്ന് സർക്കാർ പ്രൈമറി സ്‍ക‍ൂളുകളാണ‍ുള്ളത്

വിസി ശോഭ (എച്.എം)




ചരിത്രം

1931ൽ മീനാർകുഴിയുടെ വിദ്യാ കേന്ദ്രമായി നിരപ്പിൽ തുടങ്ങിയ സ്‍കൂൾ കാലവർഷക്കെടുതികളിൽ പെട്ട് നശിച്ചു പോയപ്പോൾ ആ നാടിന്റെ ആശ്വാസവും അത്താണിയുമായിരുന്ന മുല്ലപ്പള്ളി മുഹമ്മദ് ഹാജി തന്റെ സ്വന്തം വീട്ടിൽ നാടിന്റെ വിദ്യാലയത്തിന് സൗകര്യമൊരുക്കി. പിന്നീട് തന്റെ 30 സെന്റ് സ്ഥലം സ്ക‍ൂളിന് വേണ്ടി നീക്കി വെക്കുകയും അതിൽ കാലത്തിനനുയോജ്യമായ അഞ്ച് ക്ലാസ്സ് മുറികളുള്ള ഒരു കെട്ടിടമൊരുക്കുകയും സ്‍കൂൾ അതിലേക്ക് മാറ്റുകയും ചെയ്തു. അങ്ങനെ 1964 മുതൽ അദ്ധേഹത്തിന്റെ കെട്ടിടത്തിൽ സർക്കാർ വാടക ന‍ൽകിയാണ് ഈ വിദ്യാലയം പ്രവ‍‍ർത്തിക്കുന്നത്.

വിദ്യാലയത്തിന്റെ ഫർണ്ണിച്ചറുകൾ, ടോയ്‍ലറ്റ് സൗകര്യം, വൈദ്യുതീകരണം, കുടിവെള്ളം എന്നിവയെല്ലാം ഡി.പി.ഇ.പി, എസ്.എസ്.എ ഫണ്ടുകളുപയോഗിച്ച് ഒരുക്കിയവയാണ്. പി.ടി.എ യും മീനാർകുഴി ജനകീയ സാംസ്‍കാരിക സമിതിയും ചേർന്ന് ക്ലാസ്സ് റൂമുകളുടെ നിലം കാവി തേക്കുകയും ചുമർ പെയിന്റ് ചെയ്യുകയും ചെയ്തു.

പത്ത് പതിനേഴ് വർഷത്തോളം സ്‍ക‍ൂളിന് സ്വന്തമായി സ്ഥലം കണ്ടെത്താൻ നാട്ടുകാർ പരിശ്രമിക്കുകയും പല സ്ഥലങ്ങളും വാങ്ങാനുള്ള പിരിവുകളും നടത്തുകയും അഡ്വാൻസ് വരെ കൊടുത്തെങ്കിലും പൂർണ്ണ വിജയത്തിലെത്താനായിരുന്നില്ല. അവസാനമായി സ്‍കൂളിന്റെ തൊട്ടടുത്ത് തന്നെ നാട്ടുകാരിൽ നിന്ന് സ്വര‍ൂപിച്ച തുക ഉപയോഗിച്ച് 34 സെന്റ് സ്ഥലം കച്ചവടമാക്കാൻ അഡ്വൻസ് കൊടുത്ത് ഉറച്ച് നിൽക്കുമ്പോഴാണ് മുല്ലപ്പള്ളി ക‍ുഞ്ഞാലന്റേയും പി.ടി.എ യുടേയും ശ്രമഫലമായി മുല്ലപ്പള്ളി മുഹമ്മദ് ഹാജി തന്റെ മക്കളുടെ സാന്നിധ്യത്തിൽ അവരുടെ സമ്മതത്തോടെ 20 സെന്റ് സ്ഥലം സ്‍കൂളിന് വേണ്ടി വിട്ട് തന്നത്. കുറുവ പഞ്ചായത്ത് പ്രസിഡന്റ‍ും സ്കൂളിന്റെ പൂർവ്വ വിദ്യാർഥിയ‍ുമായ മുല്ലപ്പള്ളി യൂസുഫിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണ സമിതി പ്രത്യേകം താൽപര്യമെടുത്ത് സ്‍കൂൾ കെട്ടിട നിർമ്മാണത്തിന് 55 ലക്ഷവും ചുറ്റുമതിലിന് 5 ലക്ഷവും ബസ്സിന് വേണ്ടി 10 ലക്ഷവും നീക്കിവെച്ചു. കെട്ടിട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.

ഭൗതിക സാഹചര്യങ്ങളുടെ പരിമിതികളുണ്ടെങ്കിലും പ്രവേശനോത്സവം, ദിനാഘോഷങ്ങൾ, വാർഷികാഘോഷങ്ങൾ എല്ലാം പി.ടി.എ യുടേയും ക്ലബ്ബുകളുടേയും പൂർവ്വ വിദ്യാർഥികളുടേയും സഹായത്തോടെ വിപുലമായി നടത്തിക്കൊണ്ടിരിക്കുന്നു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണ ക്ലാസ്സുകളും കുട്ടികളുടെ മാനസിക ഉല്ലാസങ്ങൾക്ക് ഉതകുന്ന പഠന വിനോദ യാത്രകളും സംഘടിപ്പിക്കാറുണ്ട്.

വിദ്യാരംഗം, വിവിധ മേഖലകളിലെ ശിൽപ ശാലകൾ, ശാസ്ത്രോൽസവം, മോക്ക് പാ‍‍ർലമെന്റ്, കലാ കായികോത്സവങ്ങൾ എല്ലാം ഈ വിദ്യാലത്തിന്റെ മികവ് ഉയർത്തിപ്പിടിക്കുന്നു. ഇതിലെല്ലാം നാട്ടുകാരുടെ പരിപൂർണ്ണ പിന്തുണയുണ്ടാകാറുണ്ട്.


കാലങ്ങളായി ജി.എൽ.പി സക‍ൂൾ പഴമള്ള‍ൂർ എന്നായിര‍ുന്ന‍ു സ്‍കൂളിന്റെ പേര്. ദേശത്തിന്റെ പേരിലേക്ക് തന്നെ മാറ്റപ്പെടണമെന്ന നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹം പഞ്ചായത്തിന്റെയും പി.ടി.എയുടെ നിരന്തര ശ്രമഫലമായി 2020 ആഗസ്റ്റ് മാസത്തോടെ സഫലമായി. ഇപ്പോൾ ജി.എൽ.പി സ്‍കൂൾ പഴമള്ളൂർ എന്നത് ജി.എൽ.പി സ്‍കൂൾ മീനാർക്കുഴി എന്നറിയപ്പെടുന്നു.

ക‍ൂ‍ടുതൽ വായിക്കാം

അധ്യാപകർ

  • എച്ച് എം - വി.സി ശോഭ
  • സക്കീനത്ത് പി
  • ശഹർബാന‍ു കൊല്ലൻതൊടി
  • മ‍ുഹമ്മദ് ത്വാഹ മഠത്തിൽ (അറബിക്)
  • റ‍ുബീന
  • ന‍ുസ്റത്ത്

മറ്റ‍ു ജോലിക്കാ‍ർ

  • സാവിത്രി ടി (പി.ടി.സി.എം)
  • കദീജ (പാചക തൊഴിലാളി )

ഭൗതികസൗകര്യങ്ങൾ

‍നിലവിൽ സ്‍കൂൾ നടന്നു കൊണ്ടിരിക്കുന്ന കെട്ടിടം മുല്ലപ്പള്ളി മുഹമ്മദ് ഹാജി മക്കൾ കൈവശം വെക്കുന്ന കെട്ടിടമാണ്. വർഷം തോറും പഞ്ചായത്ത് അവർക്ക് വാടക നൽകിക്കൊണ്ടിരിക്കുന്നു. രണ്ട് വർഷം മുമ്പ് അവർ തന്നെ ദാനമായ നൽകിയ 20 സെന്റ് ഭൂമിയിൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി

വഴികാട്ടി

മാപ്പ്

Map

വഴി

  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 40 കി.മി. അകലം.
  • അങ്ങാടിപ്പുറം റയിൽവെ സ്റ്റേഷനിൽ നിന്ന് 17 കി.മി. അകലം.
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._പഴമള്ളൂർ&oldid=2615160" എന്ന താളിൽനിന്ന് ശേഖരിച്ചത്