ഗവൺമെന്റ് എച്ച്. എസ്. നഗരൂർ , നെടുംപറമ്പ്/ജൂനിയർ റെഡ് ക്രോസ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
23:15, 18 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shajinss (സംവാദം | സംഭാവനകൾ) (→‎ചിത്രങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
2022-23 വരെ2023-242024-25


ജെ ആർ സി

നിലവിൽ എ ,ബി ,സി തലങ്ങളിൽ ആയി 57 കുട്ടികൾ ഉള്ള യൂണിറ്റ് പ്രവർത്തിക്കുന്നു .

2022 - 23 ശ്രിമതി കാവ്യ ആയിരുന്നു ജെ ആർ സി യുടെ കൗൺസിലർ ആയി സേവനം അനുഷ്ടിച്ചത് .

2023 മുതൽ നിലവിലെ കൗൺസിലർ ശ്രി ഷജിൻ ആണ്

പ്രവർത്തനങ്ങൾ

  • സ്കൂൾപ്രവേശന ഉത്സവത്തിന് നേതൃത്വം നൽകി
  • ജൂൺ 5 പരിസ്ഥിതി ദിനാചരണം ജെ ആർ സി യുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
  • ലോക ജനസംഖ്യ ദിനത്തോട് അനുബന്ധിച്ച് പോസ്റ്റർ രചനയും പ്രദർശനവും
  • സ്വാതന്ത്ര്യദിനാഘോഷം ജെ ആർ സി കേഡറ്റുകൾ ഫ്ലാഗ് സല്യൂട്ട് നൽകി തുടർന്ന് ദേശഭക്തിഗാന ആലാപനം നടത്തി.
  • സെപ്റ്റംബർ 16 ഓസോൺ ദിനത്തോട് അനുബന്ധിച്ച് പ്രത്യേക അസംബ്ലി നടത്തി ഓസോണിന്റെ പ്രാധാന്യത്തെ പറ്റി പ്രസംഗം നടത്തി.
  • ലോക ഹൃദയ ദിനം സെപ്റ്റംബർ 29ന് ആചരിച്ചു.
  • ഗാന്ധിജയന്തി അതോടനുബന്ധിച്ച് ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചനയും ഗാന്ധി അനുസ്മരണവും ഭജൻ ദേശഭക്തിഗാനാലാപനം എന്നിവ നടത്തി. തുടർന്ന് സേവനവാര പ്രവർത്തനങ്ങളുടെ ഭാഗമായി ജെ ആർ സി കേഡറ്റുകൾ സ്കൂളും പരിസരവും വൃത്തിയാക്കി.
  • ശിശുദിനത്തോടനുബന്ധിച്ച് സ്കൂളിൽ പ്രത്യേക അസംബ്ലി നടത്തുകയും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലുകയും ചെയ്തു.
  • ഡിസംബർ 10 മനുഷ്യാവകാശ ദിനം ആചരിച്ചു JRC യുടെ നേതൃത്വത്തിൽ മനുഷ്യവകാശ പ്രതിജ്ഞ ചൊല്ലി.
  • പാലിയേറ്റീവ് കെയർ ദിനത്തിൻ്റെ ഭാഗമായി ഈ വർഷത്തെ പാലിയേറ്റീവ് കെയർ സന്ദേശമായ 'ഞാനുമുണ്ട് പരിചരണത്തിന് ' എന്ന ആശയം കുട്ടികൾക്ക് പകർന്നു നൽകി.
  • ജി ആർ സി യുടെ നേതൃത്വത്തിൽ രക്തസാക്ഷി ദിനം ആചരിച്ചു, അതോടൊപ്പം ഭാരതത്തെ കുഷ്ഠരോഗ വിമുക്തമാക്കാൻ പ്രയത്നിക്കുമെന്ന് പ്രതിജ്ഞ ചെയ്തു.

ചിത്രങ്ങൾ