ജി.എം.എൽ.പി.എസ്. മാങ്കടവ്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്
11:29, 12 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- User13634 (സംവാദം | സംഭാവനകൾ) (→‎സ്കൂൾ റേഡിയോ ലോഗോ പ്രകാശനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം 2024 -25

പാപ്പിനിശ്ശേരി പഞ്ചായത്ത് തല പ്രവേശനോത്സവം ജൂൺ 3 തിങ്കളാഴ്ച മാങ്കടവ് ഗവൺമെൻ്റ് മാപ്പിള എൽ.പി സ്കൂളിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അനിത പി.വി ഉദ്ഘാടനം ചെയ്തു. അറിവിൻ്റെ ആദ്യാക്ഷരം കുറിക്കാൻ അക്ഷരമുറ്റത്തേക്ക് പിച്ചവെച്ച നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പ്രവേശനോത്സവം 2024ന് തുടക്കമായി.പി.ടി.എയുടെ നേതൃത്വത്തിൽ വിദ്യാലയവും അങ്കണവും തോരണങ്ങൾ കൊണ്ട് അലങ്കരിച്ചു.വർണത്തൊപ്പികളും ബാഡ്ജും സമ്മാനങ്ങളും നൽകി കുട്ടികളെ വരവേറ്റു.കുഞ്ഞു കരങ്ങളുടെ വിരൽത്തുമ്പിനാൽ തീർത്ത 'സ്നേഹ മരം' വേറിട്ട അനുഭൂതി പകർന്നു.നാലാം തരം കൂട്ടുകാർ പ്രവേശനോത്സവ ഗാനത്തിന് ദൃശ്യാവിഷ്കാരം ഒരുക്കി. പായസ വിതരണവും നടന്നു. പാപ്പിനിശ്ശേരിഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ശോഭന അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മെമ്പർ വി.അബ്ദുൽ കരീം സമ്മാനദാനം നിർവഹിച്ചു.പി.ടി.എ പ്രസിഡണ്ട് സി.അബ്ദുല്ല, വൈസ് പ്രസിഡൻറ് എം.പി.സൈദ്, മദർ പി.ടി.എ പ്രസിഡണ്ട് ഷഫീറ.സി എന്നിവർ സംസാരിച്ചു.രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസിന് എം.മൃദുല ടീച്ചർ നേതൃത്വം നൽകി.ഹെഡ്മാസ്റ്റർ കെ.പി.വിനോദ് കുമാർ സ്വാഗതവും പറഞ്ഞു.

പരിസ്ഥിതി ദിനാചരണം

മാങ്കടവ് ഗവൺമെൻ്റ് മാപ്പിള എൽ.പി സ്കൂളിൽ ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടന്നു.മുഖ്യാതിഥി റിയാസ് മാങ്ങാട് (MARC പ്രതിനിധി) പരിസ്ഥിതി ദിന സന്ദേശവും കുട്ടികൾക്കായി 'മനുഷ്യനും വന്യജീവികളും' എന്ന വിഷയത്തിൽ മൾട്ടി വിഷ്വൽ പ്രസന്റേഷനും അവതരിപ്പിച്ചു.കുട്ടികൾ പരിസ്ഥിതി ദിന പോസ്റ്ററുകൾ തയ്യാറാക്കി. റിയാസ് മാങ്ങാടിന്റെ നേതൃത്വത്തിൽ വിദ്യാലയത്തിന് ഒരു ശലഭോദ്യാനം ഒരുക്കാമെന്ന് കുട്ടികൾക്ക് ഉറപ്പു നൽകി.

ബാലവേല വിരുദ്ധ ദിനം

ജൂൺ 12 ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ ബോധവത്കരണം നടത്തി.ബാലവേല വിരുദ്ധ പ്രതിജ്ഞയും നടന്നു.

മാങ്കടവിന്റെ മൈലാഞ്ചി മൊഞ്ച്-മെഹന്ദി ഫെസ്റ്റ്

ബലിപെരുന്നാൾ ആഘോഷത്തോടനുബന്ധിച്ച് മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ.പി സ്കൂളിൽ ജൂൺ 15 ന് മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു.കുഞ്ഞുമനസ്സുകളിൽ തെളിഞ്ഞ മൈലാഞ്ചി മൊഞ്ചിന്റെ പൂർണ്ണത മാങ്കടവിന്റെ മൈലാഞ്ചി മൊഞ്ചിന്റെ നേർസാക്ഷ്യമായി. ഒന്നാംതരം കൂട്ടുകാരുടെ ഇളം കൈകളിൽ മൈലാഞ്ചി അണിയിച്ച് മാതൃസമിതി പ്രസിഡന്റ് സി.ഷഫീറ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ടീം അംഗത്തിന്റെ കുഞ്ഞു കൈകളിൽ രൂപപ്പെടുത്തിയ അതിമനോഹരമായ ഡിസൈനുകൾ നമ്മുടെ കുട്ടികളുടെ സൗന്ദര്യ ബോധവും കലാമികവും വിളിച്ചോതുന്ന കലാസൃഷ്ടികളായി മാറി.മൂന്നാം തരത്തിലെ ഫാത്തിമത്ത് സഹറ.വി,നാദിറ അബ്ദുൽ ഖാദർ,നാലാം തരത്തിലെ റിസ ഫാത്തിമ.എം, അഞ്ചാം തരത്തിലെ ഷിഫ ഫാത്തിമ കെ.സി തുടങ്ങിയ ടീമുകൾ വിജയികളായി.വിജയികളെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു.

വായനാദിന മാസാചരണം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ വായന മാസാചരണം സംഘടിപ്പിച്ചു. എം.വി ജനാർദ്ദനൻ മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. വായനാദിന പ്രതിജ്ഞ, വാർത്ത വായന മത്സരം, പത്രവാർത്ത ക്വിസ്, വായന മത്സരം, കഥാകഥന മത്സരം, വായന പതിപ്പ് പ്രകാശനം, പുസ്തക പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ വിവിധ ദിവസങ്ങളിലായി നടന്നു.

കുട്ടികൾക്കൊപ്പം ആടിയും പാടിയും പറഞ്ഞും കൊണ്ടുള്ള ജനാർദ്ദനൻ മാഷിൻ്റെ സർഗ്ഗവിരുന്ന് കുട്ടികൾ നന്നായി ആസ്വദിച്ചു. ചടങ്ങിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. എൽ.എസ്.എസ് വിജയികൾക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ വി.അബ്ദുൽ കരീം നിർവഹിച്ചു. അവധിക്കാല വായന പദ്ധതിയായ 'അക്ഷര മധുരം' പരിപാടിയിൽ വായനാനുഭവങ്ങൾ പങ്കുവെച്ച വിദ്യാർത്ഥികൾക്കുള്ള സമ്മാനവിതരണവും നടന്നു. കുട്ടിപ്പുസ്തകപ്പുരയിലേക്കുള്ള അറബിക് കഥാപുസ്തകങ്ങൾ വിദ്യാലയത്തിലെ അറബിക് അധ്യാപിക സി.പി സുബൈബത്ത് ഹെഡ്മാസ്റ്റർക്ക് സമർപ്പിച്ചു. പി ടി എ വൈസ് പ്രസിഡൻറ് സൈദ് എം.പി, മദർ പി ടി എ ഷെഫീറ.സി, രഞ്ജിത ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പിടിഎ പ്രസിഡണ്ട് സി അബ്ദുല്ലയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ കെ.പി വിനോദ് കുമാർ സ്വാഗതവും ലൈബ്രറി ഇൻ ചാർജ് സി.പി സുബൈബത്ത് നന്ദിയും പറഞ്ഞു.

ലഹരിവിരുദ്ധ ദിനം

ബഷീർ ദിനം

ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു. ബഷീർ കൃതികൾ ഉൾപ്പെടുത്തിയുള്ള പുസ്തക പ്രദർശനവും പോസ്റ്റർ പ്രദർശനവും ശ്രദ്ധേയമായി.തുടർന്ന് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ പ്രധാന അധ്യാപകൻ വിനോദ് കുമാർ മാസ്റ്ററുടെ ബഷീർ അനുസ്മരണ പ്രഭാഷണവും പിന്നീട് ബഷീർ കൃതികളിലെ കഥാപാത്രങ്ങൾ കണ്ടുമുട്ടിയാലുണ്ടാകാവുന്ന അഭിമുഖവും കുട്ടികൾ അവതരിപ്പിച്ചു. കുട്ടികൾ ബഷീർ കൃതികൾ വായിച്ച് വായനക്കുറിപ്പുകൾ തയ്യാറാക്കി.ബഷീർ കഥാപാത്രങ്ങളെ വരയ്ക്കാൻ കുട്ടികൾക്ക് അവസരം നൽകി.ബഷീർ കൃതികളിലെ സവിശേഷ പദപ്രയോഗങ്ങളെ കുറിച്ചും കുട്ടികൾക്ക് അവബോധം നൽകി.

എൻ്റെ മലയാളം

കോലഞ്ചേരി,വടകര അധ്യാപക കൂട്ടായ്മകളുടെ സംയുക്ത ആഭിമുഖ്യത്തിൽ വടകരയിൽ സംഘടിപ്പിച്ച "എന്റെ മലയാളം എല്ലാവർക്കും" പരിപാടിയുടെ ഭാഗമായാണ് വിദ്യാലയത്തിൽ എന്റെ മലയാളം പരിപാടി ആരംഭിക്കുന്നത്. വായന എഴുത്ത് എന്നീ മേഖലകളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാലയത്തിലെ മൂന്ന്, നാല്, അഞ്ച് ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി തുടർച്ചയായി 32 ദിവസങ്ങളിലായിരുന്നു പ്രസ്തുത പരിപാടി. അതിനായുള്ള മോഡ്യൂളും എല്ലാ കുട്ടികളുടെയും നോട്ട്ബുക്കിൽ പതിക്കുന്നതിനായി 32 ആശയങ്ങളുമായുള്ള സ്റ്റിക്കറുകളുമാണ് ഉപയോഗിച്ചത്. പ്രത്യേകം ടൈംടേബിൾ തയ്യാറാക്കി വൈകുന്നേരങ്ങളിൽ വ്യത്യസ്ത ക്ലാസുകളിൽ നടന്ന പരിപാടിയിൽ രക്ഷിതാക്കളുടെ പങ്ക് അവരിൽ എത്തിക്കാനായി പ്രത്യേകം മീറ്റിംഗ് വിളിച്ചുചേർത്താണ് ക്ലാസ്സ് ആരംഭിച്ചത്. ഓരോ കുട്ടിക്കും അവരുടെ പേരിലുള്ള സ്റ്റിക്കർ പതിച്ച നോട്ടുബുക്കുകൾ നൽകി ഓരോ ദിവസവും അവർ പഠിക്കുന്ന ഭാഗങ്ങളുമായി ബന്ധപ്പെട്ട് സ്റ്റിക്കറുകൾ അന്നേദിവസം ക്ലാസ്സ് കഴിയുന്നതോടെ കുട്ടികളുടെ നോട്ടിൽ പതിക്കുകയും അവർ വീട്ടിലെത്തി അവ വായിക്കുകയും അനുബന്ധ പ്രവർത്തനങ്ങൾ രക്ഷിതാക്കൾ നടത്തുകയും ചെയ്യും വിധമാണ് പദ്ധതി. കുട്ടികളിൽ മികച്ച പുരോഗതി പ്രകടമാകാൻ ഈ പദ്ധതി സഹായിച്ചു. ഓരോ ദിവസങ്ങളിലും ക്ലാസിൽ കൈകാര്യം ചെയ്യുന്ന അക്ഷരങ്ങളും ചിഹ്നങ്ങളും അതാത് ദിവസങ്ങളിലെ പത്രങ്ങളിൽ പരമാവധി കണ്ടെത്താനുള്ള പ്രവർത്തനങ്ങളും കുട്ടികൾക്ക് നൽകി. ഇതിനായി സ്കൂളിൽ വരുന്ന പത്രങ്ങൾ കുട്ടികൾക്ക് നൽകുകയുണ്ടായി.വിദ്യാലയത്തിലെ മുഴുവൻ അധ്യാപകരുടെയും പങ്കാളിത്തത്തോടെയാണ്

പദ്ധതി നടപ്പിലാക്കിയത്.

റെഡ് ഡേ

ചാന്ദ്ര വിജയ ദിനം

2024 ജൂലൈ 22 തിങ്കളാഴ്ച ജി എം എൽ പി എസ് മാങ്കടവിൽ ചാന്ദ്ര വിജയദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുൻ ഹെഡ്മാസ്റ്റർ എൻ കെ മുസ്തഫ പരിപാടി ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ പി വിനോദ് കുമാർ, ക്ലബ്ബ് കോഡിനേറ്റർ രമ്യ.കെ എന്നിവർ ചാന്ദ്രദിനത്തെ കുറിച്ച് സംസാരിച്ചു. തുടർന്ന് ആദ്യ ചാന്ദ്രയാത്രയുടെ വീഡിയോ പ്രദർശനം നടന്നു. മുഴുവൻ കുട്ടികൾക്കും വീഡിയോ കാണുവാനുള്ള സൗകര്യം ഒരുക്കിയിരുന്നു. ഒന്ന്,രണ്ട് ക്ലാസിലെ കുട്ടികൾക്ക് അമ്പിളി പാട്ട്,അമ്പിളി ചിത്രങ്ങൾ വരക്കൽ എന്നീ പരിപാടികൾ നടത്തി. മൂന്ന്,നാല് ക്ലാസിലെ കുട്ടികൾക്കായി 'മാനത്തെ ചന്ദിരനൊത്ത്' എന്ന പരിപാടിയാണ് നടത്തിയത്. ചന്ദ്രനിൽ എത്തിയാൽ അവർ എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുക എന്ന സങ്കൽപ്പിച്ച് എഴുതാൻ മത്സരമാണ്  'മാനത്തെ ചന്ദിരനൊത്ത്'. അഞ്ചാം ക്ലാസിലെ കുട്ടികൾക്കായി ഹൗസ് അടിസ്ഥാനത്തിൽ ചുമർപത്രിക നിർമ്മാണം നടന്നു. ഇതിനുപുറമേ ഒന്നു മുതൽ അഞ്ചുവരെ ക്ലാസിലെ കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന ചാന്ദ്രയാൻ മോഡൽ പ്രദർശനവും നടക്കുകയുണ്ടായി.

സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്

L E P പ്രോഗ്രാം

സ്വാതന്ത്ര്യ ദിനാഘോഷം

കുട്ടി ബാങ്ക് പ്രവർത്തനോദ്ഘാടനം

അധ്യാപക ദിനം

മാങ്കടവോണം

ലോകവയോജന ദിനം

ഗാന്ധിജയന്തി

കേരളപ്പിറവി ദിനം

ഹരിത വിദ്യാലയം പ്രഖ്യാപനം

മാങ്കടവ് ഗവണ്മെന്റ് മാപ്പിള എൽ പി സ്കൂൾ ഹരിത വിദ്യാലയ പ്രഖ്യാപനം പാപ്പിനിശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. പ്രദീപ് കുമാർ നിർവഹിച്ചു. കേരളപ്പിറവി ദിനത്തിൽ നടന്ന ഈ ചടങ്ങിൽ  പാപ്പിനിശ്ശേരി ഉപ ജില്ല വിദ്യാഭ്യാസ ഓഫീസർ കെ. ജയദേവൻ,ക്ലബ്‌ എഫ്. എം. ആർ. ജെ. നമീന എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.

അവധിക്കാല വായനാനുഭവം പ്രകാശനം

റേഡിയോ മാങ്കടവ്

സ്കൂൾ റേഡിയോ ലോഗോ പ്രകാശനം

വിജ്ഞാനത്തിന്റെയും വിനോദത്തിന്റെയും സർഗാത്മകതയുടെയും പുതിയ സാധ്യതകൾ വിദ്യാർത്ഥികൾക്ക് പകർന്നു നൽകാനായി മാങ്കടവ് ഗവൺമെന്റ് മാപ്പിള എൽ പി സ്കൂൾ റേഡിയോയായ റേഡിയോ മാങ്കടവിന്റെ പ്രവർത്തനോദ്ഘാടനം പാപ്പിനിശ്ശേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജയദേവൻ നിർവഹിച്ചു. ആർജെ നമീന മുഖ്യാതിഥിയായി. ഭാഷ ശാസ്ത്ര വിഷയങ്ങൾക്കൊപ്പം സംഗീതവും വിനോദ പരിപാടികളുമായി പതിനഞ്ചോളം പരിപാടികൾ തിങ്കൾ,

ബുധൻ, വെള്ളി ദിവസങ്ങളിൽ ഉച്ചഭക്ഷണ സമയത്തെ ഇടവേളയിലാണ് റേഡിയോ പ്രക്ഷേപണം  ഉണ്ടാവുക.ഇന്നോർമ്മ,അമ്മ മലയാളം,English Vibe,മധുരപ്പിറന്നാൾ,പുസ്തകച്ചങ്ങാത്തം,

എന്റെഴുത്തുകൾ,സർഗലയം,വാർത്തകൾ,ശാസ്ത്രത്തിളക്കം,

വൃത്തിയുള്ള മാങ്കടവ്,കൃഷിജാലകം,നാക്കുടക്കി,നന്മവെട്ടം, അതിഥിക്കൊപ്പം,പാട്ടുപെട്ടി എന്നിവയാണ് നിലവിലുള്ള പരിപാടികൾ.

വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളുടെ 2000 ബാച്ചിലെ കൂട്ടായ്മയാണ് റേഡിയോ മാങ്കടവ് പദ്ധതി വിദ്യാലയത്തിനായി സമർപ്പിച്ചത്. വിദ്യാലയത്തിലെ മുഴുവൻ വിദ്യാർത്ഥികളെയും വിവിധ പരിപാടികളിലൂടെ റേഡിയോ മങ്കടവിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യം. ചടങ്ങിൽ വിദ്യാലയത്തിന്റെ ഹരിത വിദ്യാലയം പ്രഖ്യാപനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ പ്രദീപ്കുമാർ നിർവഹിച്ചു. അവധിക്കാല വായനാനുഭവങ്ങളുടെ ഡിജിറ്റൽ മാഗസിൻ വാർഡ് മെമ്പർ വി അബ്ദുൽ കരീം പ്രകാശനം ചെയ്തു. പിടിഎ പ്രസിഡൻറ് സി. അബ്ദുല്ല അധ്യക്ഷനായി. സി ആർ സി കോഡിനേറ്റർ രാജേഷ് ചന്ദ്രൻ, വൈസ് പ്രസിഡൻറ് എം.പി സൈദ്, മദർ pta പ്രസിഡൻറ് സി ഷെഫീറ, 2000 ബാച്ച് പ്രതിനിധി എ.ഉമ്മു സുലൈം, സീനിയർ അസിസ്റ്റൻറ് ടി.വി രഞ്ജിത തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ.പി വി വിനോദ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം.മൃദുല നന്ദിയും പറഞ്ഞു.