എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2024-25

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾതല ലഹരിവിരുദ്ധ പ്രവത്തനങ്ങൾ രൂപീകരിച്ചു

ലഹരി വിരുദ്ധ ക്ലാസ്സ്

2024-25 അധ്യയന വർഷത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം സ്കൂൾ ലൈബ്രറി ഹാളിൽ ചേരുകയുണ്ടായി. സംസ്ഥാന വിദ്യാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും കോഡിനേറ്റർ ശ്രീ ബാബു ജോൺ പി , കൊച്ചി സിറ്റി പോലീസ് എസ് ഐ ഉച്ചക്ക് രണ്ടു മണിക്ക് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് നയിക്കുകയുണ്ടായി. എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ബിനു ബാബു യോഗ നടപടികൾക്ക് ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാലയത്തിലെ പത്താം തരത്തിലെ വിദ്യാർത്ഥികളും എട്ടോളം അദ്ധ്യാപകരും സന്നിഹിതരായിരുന്നു.

സംസ്ഥാന കായിക മേള'24

കായികമേള ഉദ്ഘാടന വേദി

സംസ്ഥാന കായികമേള '24 നവംബർ 4 തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്ക് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ വച്ച് നടത്തുകയുണ്ടായി. ഇന്ത്യയിലെ തന്നെ ആദ്യമായി നടത്തുന്ന ഒളിമ്പിക്സ് മോഡൽ കായികമേളയാണ് ഇവിടെ അരങ്ങേറിയത്. ചടങ്ങിൽ സിനിമാതാരം ശ്രീ മമ്മൂട്ടി, വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടി എന്നിവരോടൊപ്പം വലിയ ജനനേതാക്കളും, ഉയർന്ന ഉദ്യോഗ്സ്ഥരും, ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാന കായിക മേളയിലെ പുലികളി

കായികമേള ഉദ്ഘാടന വേദിയിൽ അണിനിരന്ന പുലികളി

കായികമേളയിൽ കൊച്ചിയുടെ തന്നത് കലാരൂപങ്ങൾ അരങ്ങേറിയപ്പോൾ തിരമാലകൾക്ക് കടലിന്റെ റാണിയുടെ സൗന്ദര്യം . ആയിരം കുട്ടികൾ വിവിധ സ്കൂളുകളിൽ നിന്നും അണിനിരന്നപ്പോൾ പുലികളിയുടെ മാഹാത്മ്യം വിളിച്ചോതിയത് എൽ.എം.സി.സി.യുടെ ചുണകുട്ടന്മാർ. പുലികളിയിലെ വേട്ടകാരനും, ചെണ്ടമേളവും, താളമേള കൊഴുപ്പോടെ വേദിയെ വർണമയമാക്കി തീർത്തു.

സംസ്ഥാന കായിക മേളയുടെ ഒരുക്കമായി നടത്തിയ വിവിധ ശുചീകരണ പ്രവർത്തനങ്ങൾ

കായികമേള അക്വമഡേഷൻ ശുചീകരണം പ്രവർത്തനം

സംസ്ഥാന കായികമേളയോടനുബന്ധിച്ച് തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ എൽ.എം.സി.സി. ഹൈസ്കൂളും ഉള്ളതിനാൽ കുട്ടികളുടെ താമസൗകര്യത്തിന് ഉള്ള മുന്നൊരുക്കഭാഗമായി കൊച്ചി കോർപ്പറേഷൻ മുഖാന്തിരം വിവിധ ദിവസങ്ങളിലായി ഹെൽത്ത് ഓഫീസറുമാരുടെ നേതൃത്വത്തിലും, കൊച്ചി കോർപ്പറേഷൻ തൊഴിലാളികളുടെ സഹായത്താലും സ്കൂൾ പരിസരവും ശുചിമുറികളും വൃത്തിയാക്കുകയുണ്ടായി. സ്കൂൾ ഗ്രൗണ്ടിലുള്ള പുൽ വെട്ടിതെളിച്ചു. കൊതുക് കീടനാശിനി മരുന്നുകൾ സ്പ്രേ ചെയ്യുകയും, വൈകുന്നേരങ്ങളിൽ ഫോഗ് ചെയ്യുകയും ചെയ്തു. കൂടാതെ നവംബർ മൂന്നാംതിയതി മുതൽ കുട്ടികൾ താമസിച്ച ദിവസങ്ങളിലൊക്കെ ശുചിമുറികൾ വൃത്തിയാക്കുന്നതിന് തൊഴിലാളികൾ വരുകയും ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കായിക മേള ശുചീകരണ പ്രവർത്തനങ്ങൾ

2022-23 വരെ2023-242024-25