എൽ.എം.സി.സി.എച്ച്.എസ്. ചാത്തിയാത്ത്/പ്രവർത്തനങ്ങൾ/2024-25
സ്കൂൾതല ലഹരിവിരുദ്ധ പ്രവത്തനങ്ങൾ രൂപീകരിച്ചു
2024-25 അധ്യയന വർഷത്തിലെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ രണ്ടാം ഘട്ടം സ്കൂൾ ലൈബ്രറി ഹാളിൽ ചേരുകയുണ്ടായി. സംസ്ഥാന വിദ്യാർത്ഥികളുടെയും വിദ്യാർത്ഥികളുടെയും കോഡിനേറ്റർ ശ്രീ ബാബു ജോൺ പി , കൊച്ചി സിറ്റി പോലീസ് എസ് ഐ ഉച്ചക്ക് രണ്ടു മണിക്ക് കുട്ടികൾക്ക് ബോധവത്കരണ ക്ലാസ്സ് നയിക്കുകയുണ്ടായി. എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീ ബിനു ബാബു യോഗ നടപടികൾക്ക് ആമുഖ പ്രഭാഷണം നടത്തുകയും ചെയ്തു. സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സുബി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിദ്യാലയത്തിലെ പത്താം തരത്തിലെ വിദ്യാർത്ഥികളും എട്ടോളം അദ്ധ്യാപകരും സന്നിഹിതരായിരുന്നു.
സംസ്ഥാന കായിക മേള'24
സംസ്ഥാന കായികമേള '24 നവംബർ 4 തിങ്കളാഴ്ച്ച ഉച്ചക്ക് രണ്ടു മണിക്ക് എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ വച്ച് നടത്തുകയുണ്ടായി. ഇന്ത്യയിലെ തന്നെ ആദ്യമായി നടത്തുന്ന ഒളിമ്പിക്സ് മോഡൽ കായികമേളയാണ് ഇവിടെ അരങ്ങേറിയത്. ചടങ്ങിൽ സിനിമാതാരം ശ്രീ മമ്മൂട്ടി, വിദ്യാഭ്യാസ മന്ത്രി ശ്രീ ശിവൻ കുട്ടി എന്നിവരോടൊപ്പം വലിയ ജനനേതാക്കളും, ഉയർന്ന ഉദ്യോഗ്സ്ഥരും, ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാന കായിക മേളയിലെ പുലികളി
കായികമേളയിൽ കൊച്ചിയുടെ തന്നത് കലാരൂപങ്ങൾ അരങ്ങേറിയപ്പോൾ തിരമാലകൾക്ക് കടലിന്റെ റാണിയുടെ സൗന്ദര്യം . ആയിരം കുട്ടികൾ വിവിധ സ്കൂളുകളിൽ നിന്നും അണിനിരന്നപ്പോൾ പുലികളിയുടെ മാഹാത്മ്യം വിളിച്ചോതിയത് എൽ.എം.സി.സി.യുടെ ചുണകുട്ടന്മാർ. പുലികളിയിലെ വേട്ടകാരനും, ചെണ്ടമേളവും, താളമേള കൊഴുപ്പോടെ വേദിയെ വർണമയമാക്കി തീർത്തു.