പിടിഏ കമ്മറ്റി 2016 -17

  • പി.ടി.എ പ്രസിഡണ്ട് :
  • വൈസ് പ്രസിഡണ്ട്:
  • സെക്രട്ടറി  :
  • ജോ.സെക്രട്ടറി  :
  • ഖജാന്‍ജി  :

പിടിഏ റിപ്പോര്‍ട്ട് 2015-16

വാകേരി പ്രദേശത്തിന്റെ സാസ്കാരിക ചരിത്രത്തില്‍ സുപ്രധാനമായ സ്ഥാനമാണ് വാകേരി ഗവണ്‍മെന്റ് സ്കൂളിനുള്ളത്. 1962ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്കൂള്‍ നാടിന്റെ വികസനത്തിലും പുരോഗതിയിലും നിര്‍ണ്ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. സാമൂഹ്യരാഷ്ട്രീയ സാംസ്കാരിക ഉദ്യോഗതലങ്ങളിലെല്ലാം ഈ സ്കൂളില്‍നിന്നു പഠിച്ചിറങ്ങിയ നിരവധി ആളുകള്‍ പ്രവര്‍ത്തിക്കുന്നു. പുതുതലമുറയേയും ഇത്തരത്തില്‍ കര്‍മ്മശേഷിയുള്ളവരാക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തി നാനാവിധമായ പാഠ്യപ്രവര്‍ത്തനങ്ങളുമായി സ്കൂളിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് വഴിതെളിച്ച് സ്കൂള്‍ പി.ടി.എ അതിന്റെ കര്‍മ്മപഥകത്തില്‍ മുന്നേറുകയാണ്.

അംഗങ്ങള്‍

16/09/15ന് ബുധനാഴ്ച 2015-16 PTA പ്രസിഡന്റ് ശ്രീ സുനില്‍കുമാറിന്റെ അദ്ധ്യക്ഷത യില്‍ രക്ഷിതാക്കളുടെ പൊതുയോഗം ചേര്‍ന്നു. യോഗത്തിന് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ കെ. സുരേന്ദ്രന്‍മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. യോഗതതില്‍ 2014-15 വര്‍ഷത്തെ റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും അവതരിപ്പിച്ചു. റിപ്പോര്‍ട്ടും വരവുചെലവുകണക്കും യോഗം അംഗീകരിച്ചു. 2015-16 വര്‍ഷത്തെ ഭാരവാഹികളേയും അംഗങ്ങളേയും യോഗം തെരഞ്ഞെടുത്തു. ഷാജി സി. എം (പ്രസിഡന്റ്), ഗിരിജാമണി (വൈസ് പ്രസിഡന്റ്), കെ.കെ അബൂബക്കര്‍, വി.കെ. രാജന്‍മാസ്റ്റര്‍, ബാബു മടൂര്‍, രാജേന്ദ്രന്‍, സി.പി.മുനീര്‍, കക്കടം റസാഖ്, കൊടൂര്‍ സുരേഷ്, ജയ്സി പുളിക്കല്‍, സിന്ധുപ്രകാശ്എന്നിവരെ അംഗങ്ങളായും തെരെഞ്ഞെടുത്തു. ഇവര്‍ക്കു പുറമെ, ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ സീനിയര്‍ അസിസ്റ്റന്റ് എന്നിവരുള്‍പ്പെടെ 10 അദ്ധ്യാപകപ്രതിനിധികളും ചേര്‍ന്ന 21 അംഗ എക്സിക്യുട്ടീവിനെ തെരഞ്ഞെടുത്തു. ഇതോടൊപ്പം 5 അംഗങ്ങളുള്ള മദര്‍ പി.ടി.എ കമ്മറ്റിയേയും തെരഞ്ഞടുത്തു. സിന്ധുഅനില്‍ (പ്രസിഡന്റ്), സാജിറ, മിനിസാബു, രാധാമണി, ശ്രീജ എന്നിവര്‍ അംഗങ്ങള്‍.

  • ഹാജര്‍നില

2015-16 അദ്ധ്യായന വര്‍ഷത്തില്‍ അകെ 8 PTA യോഗങ്ങളാണ് ചേര്‍ന്നത്. ഈ യോഗങ്ങളില്‍ പങ്കെടുത്ത രക്ഷിതാക്കളുടെ പ്രതിനിധികളായ എക്സിക്യുട്ടീവ് അംഗങ്ങളുടെ ഹാജര്‍നില ഇനി പറയും പ്രകാരമാണ്.

ഷാജി സി. എം 7
ഗിരിജാമണി 2
 കെ.കെ അബൂബക്കര്‍ 6
വി.കെ രാജന്‍മാസ്റ്റര്‍ 2
ബാബുമടൂര്‍ 5
രാജേന്ദ്രന്‍ 7
സി.പി.മുനീര്‍ 0
കക്കടം റസാഖ് 1
കൊടൂര്‍ സുരേഷ് 3
ജയ്സി പുളിക്കല്‍ 0
സിന്ധുപ്രകാശ് 6

പഠനപ്രവര്‍ത്തനങ്ങള്‍

പാഠ്യപ്രവര്‍ത്തനമികവുകൊണ്ട് അംഗീകാരങ്ങള്‍ നേടിയ ഒരുവര്‍ഷമാണ് കടന്നുപോയത്. ചിട്ടയായ പഠനപ്രവര്‍ത്തനങ്ങളുടെ ഫലമായി SSLC പരീക്ഷയില്‍ 97% വിജയം നേടാന്‍ കഴിഞ്ഞു. സംസ്ഥാന,ജില്ലാ ശരാശരിയേക്കാള്‍ ഉയര്‍ന്ന വിജയമാണ് നമ്മുടെ സ്കൂളിനുണ്ടാ യത്. എബിയാ ജോര്‍ജ്, അനന്ദു റ്റി എം എന്നീ കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ചു. 5 കുട്ടികള്‍ക്ക് 9 A+ ഉം, 3 കുട്ടികള്‍ക്ക് 8 A+ ഉം ലഭിച്ചു.മുന്‍‌വര്‍ഷത്തേതിനേക്കാള്‍ ഉയര്‍ന്ന ഗ്രേഡുകള്‍ ഇക്കഴിഞ്ഞ ബാച്ചിന് ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടേയും അദ്ധ്യാപകരു ടേയും രക്ഷിതാക്കളുടേയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം. ഒന്നരമാസം നീണ്ടുനിന്ന പകല്‍ സമയക്യാമ്പ്, എസ് റ്റി കുട്ടികള്‍ക്കുള്ള പ്രത്യേക റസിഡന്‍ഷ്യല്‍ ക്യാമ്പ്, മോര്‍ണിംഗ്- ഈവനിംഗ് ക്ലാസുകള്‍, പ്രാദേശിക പഠനക്കൂട്ടം തുടങ്ങിയ പ്രവര്‍ത്തനങ്ങളി ലൂടെയാണ് ഉയര്‍ന്ന വിജയം നേടാനായത്. 44 SPC കുട്ടികള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിച്ചതും ഉയര്‍ന്ന ഗ്രേഡുകളുടെ എണ്ണം വര്‍ക്കുന്നതിന് നിര്‍ണ്ണായകമായി. LSS, USS സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ കുട്ടികളെ പങ്കെടുപ്പിച്ചു. കൈരളി വിജ്ഞാന പരീക്ഷ എഴുതിയ കുട്ടികള്‍ ഗ്രേഡോടെ യോഗ്യത നേടി.

കമ്പ്യൂട്ടര്‍ലാബ്

വയനാട് ജില്ലയിലെ തന്നെ മികച്ച കമ്പ്യൂട്ടര്‍ ലാബുകളിലൊന്നാണ് നമ്മുടേത്.49 കമ്പ്യൂട്ടറുകള്‍ ഇതുവരെ വിവിധ ഏജന്‍സികളില്‍നിന്നു ലഭിച്ചിട്ടുണ്ട്. അവയില്‍ പ്രവര്‍ത്തനക്ഷമമായവയുടെ എണ്ണം കേവലം 13 മാത്രമാണ്. ഈവര്‍ഷം ലഭിച്ച 5 എണ്ണമൊഴികെ മറ്റുള്ളവ ഏറെ പഴക്കം ചെന്നവയാണ്. ലാപ്ടോപ്പ് കമ്പ്യൂട്ടറുകള്‍ 13 എണ്ണം ലഭിച്ചിട്ടുണ്ട്, അവയില്‍ 8എണ്ണം പ്രവര്‍ ത്തനക്ഷമമാണ്. വിദ്യാര്‍ത്ഥികളുടെ ഐടി പഠനം സുഗമമായി നടക്കണമെങ്കില്‍ ഇനിയും 15 കമ്പ്യൂട്ടറുകള്‍ ആവശ്യമാണ്. ഇവ സംഘടിപ്പിക്കുക എന്നതാണ് PTA യുടെ മുന്നിലുള്ള വലിയ വെല്ലുവിളി. നിലവിലുള്ള സ്മാര്‍ട്ട്റൂമിനു പുറമെ UP,HS വിഭാഗങ്ങളില്‍ ഐടി അധിഷ്ഠിത പഠനം സാധ്യമാക്കുന്നതിനായി രണ്ട് ക്ലാസ്മുറികള്‍ കൂടി സ്മാര്‍‌ട്ട് റൂമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ ത്തനങ്ങള്‍ സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍ ബിജുമാഷിന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയായി വരുന്നു.

വായനശാല

ജീവിതവിജയത്തിന് വായന നല്‍കുന്ന പങ്ക് വളരെ വലുതാണ്. 5000ത്തില്‍ അധികം പുസ്തകങ്ങളുള്ള വായനാമുറിയോടുകൂടിയതാണ് നമ്മുടെ വായനാശാല. ഹിന്ദി അധ്യാപകന്‍ സുനില്‍മാഷാണ് ലൈബ്രേറിയന്‍. ലൈബ്രേറിയന്റെ നേതൃത്തത്തില്‍ കൃത്യമായി പുസ്തക വിതരണം നടന്നുവരുന്നു. ലൈബ്രറികൗസില്‍ നടത്തിവകരുന്ന വായനാമത്സരം ഈ വര്‍ഷം ജൂലൈ1ന് നടത്തി. മൂടക്കൊല്ലി പുലരിലൈബ്രറിയുമായി സഹകരിച്ചാണ് മത്സരം നടത്തിയത്.

പ്രഭാതഭക്ഷണം

സ്കൂളിലെ എസ് റ്റി വിഭാഗംകുട്ടികള്‍ക്കും അര്‍ഹതപ്പെട്ട മറ്റു കുട്ടികള്‍ക്കും മികച്ചരീതിയില്‍ പ്രഭാതഭക്ഷണം നല്‍കിവരുന്നു. അധ്യാപകരുപടെ നേരിട്ടുള്ള ഇടപെടലുകള്‍ പ്രഭാതഭക്ഷണ വിതരണം സുതാര്യവും സമയബന്ധിതവുമാക്കിത്തീര്‍ത്തിട്ടുണ്ട്. ശ്രീമതി പുലിക്കുന്നേല്‍ രത്നമ്മയാണ് പ്രഭാതഭക്ഷണം പാകംചെയ്യുന്നത്. 180 കുട്ടികള്‍ രാവിലെ ഭക്ഷണം കഴിക്കുന്നു. UP അധ്യാപകന്‍ ശ്രീ രവിമാഷാണ് പ്രഭാതഭക്ഷണ ചുമതല നിര്‍വ്വഹിക്കുന്നത്.

ഉച്ചഭക്ഷണം.

കുറ്റമറ്റരീതിയില്‍ ഉച്ചഭക്ഷണവിതരണം ശ്രീമതി Regards ഷീനടീച്ചറുടെ ചുമതലയില്‍ നടന്നുവരുന്നു. 350 കുട്ടികള്‍ സ്കൂളില്‍നിന്ന് ഉച്ചക്കു ഭക്ഷണം കഴിക്കുന്നു. ശ്രീമാന്‍ നിഷാദാണ് ഉച്ചഭക്ഷണം പാകം ചെയ്യുന്നത്. അധ്യാപകരുടെ ഉത്തരവാദിത്വത്തില്‍ കുട്ടികള്‍ക്കു വിതരണം നടത്തുന്നു. LP,UP ക്ലാസുകളിലെ കുട്ടികള്‍ക്ക് ക്ലാസ്മുറികളില്‍ എത്തിച്ച് വിതരണം ചെയ്യുന്നു. ഹൈസ്കൂള്‍ ക്ലാസിലെ കുട്ടികള്‍ക്ക് കഞ്ഞിപ്പുരയില്‍ വച്ചും വിളമ്പുന്നു. ഓരോ ദിവസവും ഉച്ചഭക്ഷണത്തിനും പ്രഭാതഭക്ഷണ വിതരണത്തിനും പ്രത്യേകം അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കലാ കായികം പ്രവര്‍ത്തനങ്ങള്‍

പഠനത്തോടൊപ്പം കലാകായിക മേഖലയിലും കുട്ടികള്‍ മികവുപുലര്‍ത്തുന്നു. കുട്ടികളുടെ കഴിവുകള്‍ കണ്ടത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി PTA പ്രത്യേകം ശ്രദ്ധപുലര്‍ത്തുന്നു. സ്കൂള്‍ കലോത്സവം 2015 ഒക്ടോബര്‍ 29,30 തിയ്യതികളിലായി നടന്നു. മുകച്ച നിലവാരം പുലര്‍ത്തിയ സമ്മാനാര്‍ഹരായ കുട്ടികളെ സബ് ജില്ലാ കലോത്സവത്തില്‍ പങ്കെടുപ്പിച്ചു. 2015-16 വര്‍ഷം കലോത്സവനടത്തിപ്പു ചുമതല പ്രവീണ്‍ പി മാത്യ സാറിനാ യിരുന്നു. കലോത്സവകമ്മറ്റിയെ ഈ അവസരത്തില്‍ അനുമോദിക്കുന്നു. കായികരംഗത്ത് വിദ്യാര്‍ത്ഥികളുടെ കഴിവുകള്‍ വി‌കസിപ്പിക്കുന്നതിന് കായികാദ്ധ്യാപകന്‍ പ്രത്യകം ശ്രദ്ധിക്കു ന്നു. 2015 നവംമ്പര്‍ 7,8 തിയ്യതികളിലായി കായികമേള സംഘടിപ്പിച്ചു. വിജയികളെ സബ് ജില്ലാ കായികമേളയില്‍ പങ്കെടുപ്പിച്ചു. കായികാദ്ധ്യാപകനായിരുന്ന കെ കെ മുകുന്ദന്‍ മാഷ് സ്ഥലംമാറ്റം വാങ്ങിപോയതിനാല്‍ നിലവില്‍ കായികാദ്ധ്യാപക തസ്തിക ഒഴിഞ്ഞുകിടക്കുന്നു.

ക്ലബ്ബ്പ്രവര്‍ത്തനങ്ങള്‍

സ്കൂളില്‍ നിരവധിക്ലബ്ബുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നു. വിദ്യാരംഗം കലാസാഹിത്യ വേദി, കൈരളി, സയന്‍സ് ക്ലബ്ബ്, ഐടി, ഹിന്ദി, ഊര്‍ജ്ജക്ലബ്ബ്, ഗണിതം, ഹെല്‍ത്ത്, പരിസ്ഥിതി, ഇംഗ്ലീഷ്, പാര്‍ലമെന്ററി,സോഷ്യല്‍ക്ലബ്ബ്, നല്ലപാഠം, സീഡ് തുടങ്ങി അക്കാദമികവും അക്കാദമികേതരവുമായ എല്ലാ ക്ലബ്ബുകളും നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. ക്ലബ്ബുകലുടെ ചുമതല പ്രത്യേകമായി അദ്ധ്യാപകര്‍ക്കു വീതിച്ചുനല്‍കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ക്ലബ്ബ്പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പൂതാടി പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണി സുബ്രഹ്മണ്യന്‍ ജൂണ്‍ 19ന് നിര്‍വ്വഹിച്ചു.

നല്ലപാഠം

നല്ലപാഠം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കഴിഞ്ഞവര്‍ഷം മുക്കാല്‍ ഏക്കര്‍ വയലില്‍ നെല്‍കൃഷി നടത്തി. ശാസ്ത്രീയ കൃഷിയറിവുകള്‍ പകരുന്നതിന് പഠനക്ലാസ് സംഘടിപ്പിച്ചു. തേന്‍കുഴികാട്ടുനായ്ക്കകോളനി സ്കൂള്‍ ദത്തെടുത്തു. അവിടുത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഓണത്തിന് സൗജന്യമായി ഓണക്കിറ്റ് നല്‍കി. 9500 രൂപ ഈ ഇനത്തില്‍ ചെലവായി. അടിസ്ഥാനസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ഈ കോളനിയില്‍ 3 കുടുംബങ്ങള്‍ക്കു ചെലവുകുറഞ്ഞ ടോയ്‍ലറ്റ് നല്ലപാഠം പ്രവര്‍ത്തകര്‍ നിര്‍മ്മിച്ചുനല്‍കി. 12000 രൂപ നിര്‍മ്മാണത്തിനുവേണ്ടിവന്നു. ഗുരുതരകരള്‍രോഗം ബാധിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി അമലിന് ചികിത്സാ സഹായമായി 30000 രൂപനല്‍കി. മേല്‍പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ തുകയത്രയും വിദ്യാര്‍ത്ഥികളില്‍നിന്നും അധ്യാപകരില്‍നിന്നും സമാഹരിക്കുകയാണ് ചെയ്കതത്. എം.കെ. രതീഷ് മാഷും കെ.കെ ബിജുമാഷുമാണ് നല്ലപാഠം കണ്‍വീനര്‍മാര്‍.

സീഡ്

പരിസ്ഥിതി സംരക്ഷണവും ജൈവകൃഷിയും പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ സീഡ്ക്ലബ്ബ് നടത്തുന്നു. സ്കൂളില്‍ ധാരാളം പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കാന്‍ സീഡ്ക്ലബ്ബിനു കഴിഞ്ഞിരിക്കുന്നു. തക്കാളി, വെണ്ട, പയര്‍, മുളക്, കാബേജ്, വഴുതന മത്തന്‍ ചേമ്പ്, തുടങ്ങിയ പച്ചക്കറിയിനങ്ങള്‍ കഴിഞ്ഞവര്‍ഷം ഉല്‍പാദിപ്പിച്ചു. നടുന്നതിനാവശ്യമായ പച്ചക്കറി തൈകള്‍ ലയണ്‍സ് ക്ലബ്ബ് വാകേരിയാണ് സംഭാവനചെയ്ത്ത്. ബയോളജി അധ്യാപിക സജിന ടീച്ചറാണ് സീഡ്ക്ലബ്ബിന് മേല്‍നോട്ടം വഹിക്കുന്നത്.

സയന്‍സ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളും എടുത്തുപറയേണ്ടതാണ്. സ്കൂളിലെ ശാസ്ത്രമേള മികവുറ്റരീതിയില്‍ സംഘടിപ്പിച്ചു. ഉപജില്ലാശാസ്ത്രമേളയില്‍ പ്രൊജക്ടുകള്‍, സെമിനാര്‍, പ്രാദേശിക ചരിത്രം, തുടങ്ങിയ മത്സര ഇനങ്ങളില്‍ കുട്ടികള്‍ പങ്കെടുത്തു. സീനിയര്‍ അസിസ്റ്റന്റ് സിനിമോള്‍ ടീച്ചറും രമ്യടീച്ചറുമാണ് സയന്‍സ് ക്ലബ്ബിന്റെ ചുമതലവഹിക്കുന്നത്.

2015-16 അദ്ധ്യയനവര്‍ഷത്തിലെ പ്രവേശനോത്സവം മുതല്‍ സ്കൂളില്‍ ആചരിക്കേണ്ടതും ആഘോഷിക്കേണ്ടതുമായ എല്ലാ ദിനങ്ങളും കൃത്യതയോടെ മികവുറ്റതാക്കി. മെഡിക്കല്‍ക്യാമ്പ്, വായനാദിനം, പൂക്കളമത്സരം, ഓണാഘോഷം, അധ്യാപകദിനം, ക്രിസ്തുമസ്, ബഷീര്‍ദിനാചരണം, അബ്ദുള്‍കലാം അനുസ്മരണം, സ്മൃതിവൃക്ഷംനടീല്‍, ചാന്ദ്രദിനം, ഹിരോഷിമ, നാഗസാക്കിദിനാചരണം തുടങ്ങി എല്ലാ ദിനാചരണങ്ങളും പങ്കളിത്തം കൊണ്ടും ആശയംകൊണ്ടും വിജയകരമായി സംഘടിപ്പിച്ചു. ഈ ദിനാഘോഷങ്ങള്‍ വിജയകരമാക്കിത്തീര്‍ത്തതിന് സഹകരിച്ച വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും അഭിനന്ദനമറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുന്നു.

സ്കൂള്‍ സൊസൈറ്റി

സ്കൂള്‍ സൊസൈറ്റി 40 വര്‍ഷമായി സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. നമ്മുടെ സ്കൂളിലെ കുട്ടി കള്‍ക്കുള്ള പാഠപുസ്തകങ്ങള്‍  വിതരണംചെയ്യുകയാണ് മുഖ്യലക്ഷം. ഈ സൊസൈറ്റിയില്‍‌ നിന്നാണ് സമീപത്തെ സ്കൂളുകളായ കക്കടം, സിസി, ശ്രീനാരായണപുരം, പഴുപ്പത്തൂര്‍ എന്നിവിടങ്ങളിലേക്കു പുസ്തകങ്ങള്‍ നല്‍കുന്നത്. ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയാണ് ഭരണം നിര്‍വ്വഹിക്കുന്നത്. ഗണിതാദ്ധ്യാപകന്‍ ശ്രീ ഷാജന്‍മാഷാണ് സൊസൈറ്റി പ്രസിഡന്റ്. കഴിഞ്ഞവര്‍ഷം മുതല്‍ സൊസൈറ്റി വഴി വിദ്യാര്‍ത്ഥികള്‍ക്കാവശ്യമായ നോട്ട് ബുക്കുകള്‍ മറ്റ് പഠനോപകരണങ്ങള്‍ എന്നിവയും  വിലകുറച്ച് വില്‍പ്പന നടത്തുന്നു. 

എസ് പി സി

44 കുട്ടികള്‍ വീതമുള്ള 2 സ്റ്റുഡന്റ് കേഡറ്റ് പോലീസ് ബാച്ചുകള്‍ നമുക്കുണ്ട്. 2016 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയില്‍ 44 കുട്ടികള്‍ക്ക് എസ് പി സി യുടെ ഗ്രേസ്മാര്‍ക്ക് ലഭിച്ചു. രമ്യ കെ ആര്‍, എം.കെ രതീഷ് എന്നീ അധ്യാപകരാണ് എസ് പി സിയടെ ചുമതല വഹിക്കുന്നത്. എസ് പി സി കുട്ടികള്‍ക്കായി ആരംഭിച്ച ബാന്റ് സെറ്റിന്റെ പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 2016 ജനുവരി 26ന് റിപ്പബ്ലിക്ക് ദിനത്തില്‍ ഔഗ്യോഗികമായി ഉദ്ഘാടനംചെയ്ത് നമ്മുടെ ബാന്റ്സെറ്റ് പരേഡ്നടത്തി. കല്‍പ്പറ്റ എസ് കെ എംജെ സ്കൂള്‍ഗ്രൗണ്ടില്‍ നടന്ന ജില്ലാതല റിപ്പബ്ലിക് ദിനാഘോഷത്തിലാണ് അരങ്ങേറ്റം നടത്തിയത്. സ്കൂള്‍തല പരേഡ് ഫെബ്രുവരി 6ന് നടത്തി.

നീന്തല്‍ പരിശീലനം

കഴിഞ്ഞ ജനുവരി ഫെബ്രുവരി മാസങ്ങളിലായി 2015-16 വര്‍ഷത്തെ നീന്തല്‍ പരിശീലനം സംഘടിപ്പിച്ചു. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ജില്ലാ സ്പോര്‍ട്ടസ് കൗസിലിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കി. സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ സ്പോര്‍ട്ടസ് കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ മോയിന്‍ കടവന്‍ നിര്‍വ്വഹിച്ചു. കുട്ടികള്‍ക്കു പരിശാലനം നല്‍കിയത് വേലിയമ്പം സ്കൂളിലെ സ്പോര്‍ട്ടസ് അധ്യാപകന്‍ ശ്രീ ഡിവന്‍ മാഷാണ്. എസ് പി സി, നല്ലപാഠം സംയുക്തമായാണ് നീന്തല്‍ പരിശീലനം നല്‍കിയത്.

ബാലമുകുളം, പ്രസാദം

ഭാരതീയ ചികിത്സാവകുപ്പ് വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന സൗജന്യ ചികിത്സാ പദ്ധതിയാണ് ബാലമുകുളവും പ്രസാദവും. ജില്ലയില്‍ 5 സ്കൂളുകളിലാണ് ഈ പദ്ധതി നടപ്പാക്കിയത്. അതിലൊന്ന് നമ്മുടെ സ്കൂള്‍ ആയിരുന്നു. 1 മുതല്‍ 8 വരെ ക്ലാസിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും പത്താം ക്ലാസ് വരെയുള്ള എല്ലാ എസ്റ്റി വിഭാഗം കുട്ടികള്‍ക്കും സൗജന്യമായി ചികിത്സയും ആയുര്‍വേദമരുന്നുകളും ലഭ്യമാക്കി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

കാര്യമായ നിര്‍മ്മാണപ്രവര്‍ത്തങ്ങളൊന്നുംതന്നെ കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ നടന്നിട്ടില്ല. സര്‍ക്കാര്‍, ജില്ലാപഞ്ചായത്ത് തലങ്ങളില്‍നിന്ന് പുതിയ പദ്ധതികളൊന്നും നമ്മുടെ സ്കൂളിന് ലഭിച്ചില്ല. 250000 രൂപയുടെ മെയിന്റനന്‍സ് ഗ്രാന്റ് ലഭിച്ചു. ക്ലാസ്മുറികളും വരാന്തയും ടൈല്‍ചെയ്യുന്നതിനായി ഈ തുക വിനിയോഗിച്ചു. കുട്ടികള്‍ക്കു കൈകഴുകുന്നതിനായി പിടിഏ ഒരു വാഷ്ബേസിന്‍ നിര്‍മ്മിച്ചു. 38000 രൂപ ചെലവു വന്നിട്ടുണ്ട്. പ്രധാനകെട്ടിടവും കഞ്ഞിപ്പുരയും പെയിന്റ് ചെയ്തു ഭംഗിയാക്കി.

മറ്റുപ്രവര്‍ത്തനങ്ങള്‍

2016 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീകിഷ എഴുതിയ കുട്ടികള്‍ക്കായി ജനുവരിമാസം മുതല്‍ പ്രത്യേക പരിശീലനക്യാമ്പ് സംഘടിപ്പിച്ചു. എസ്എസ്എല്‍സി പരീകിഷ ജയിച്ചകുട്ടികളെ പിടിഏയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. പഞ്ചായത്തുതല അനുമോദനയോഗം നമ്മുടെ സ്കൂളില്‍ വച്ചാണ് നടന്നത്. പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി രുഗ്മണിസുബ്രഹ്മണ്യന്‍ അനുമോദനയോഗം ഉദ്ഘാടനം ചെയ്തു. വാര്‍ഡുമെമ്പര്‍മാര്‍ പങ്കെടുത്തു. IT@ School ല്‍ വര്‍ക്ക് അറേഞ്ച്മെന്റില്‍ പോയിട്ടുള്ള അധ്യാപകന്‍ ശ്രീജിത്ത് കൊയ് ലോ ത്തിനുപകരം ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി അധ്യാപികയെ നിയമിച്ചു. സ്കൂളില്‍ തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി താല്‍പര്യമുള്ള കുട്ടികള്‍ക്ക് തയ്യല്‍ പഠിക്കുന്നതിനായി സൗകര്യമൊരുക്കുകയും പരിശീലനം നല്‍കുന്നതിനായി ഒരു താല്‍ക്കാലിക പരിശീലകയെ നിയമിക്കുകയും ചെയ്തു. സ്കൂളിലെ ജീവനക്കാരന്‍ ആയിരുന്ന ശ്രീ അഹമ്മു റിട്ടയര്‍ ചെയ്തപ്പോള്‍ അദ്ദേഹത്തിന് പിടിഏ ഉപഹാരം നല്‍കി.

സ്കൂളിന്റെ വികസനത്തിലും അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങളിലുമെല്ലാം കര്‍മ്മോത്സുകതയോടെ പങ്കാളിത്തം വഹിക്കാന്‍ ഈ പിടിഏ ശ്രമിച്ചിട്ടുണ്ട്. വലിയകാര്യങ്ങള്‍ ചെയ്തു എന്ന അവകാശമുന്നയിക്കാതെ കഴിഞ്ഞഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രേഖ നിങ്ങളുടെ വിശകലനത്തിനും വിലയിരുത്തലിനും വിമര്‍ശനത്തിനുമായി സമര്‍പ്പിക്കുന്നു. …...................

…..നന്ദി.......

മുന്‍വര്‍ഷങ്ങളിലെ പിടിഎ കമ്മറ്റികള്‍

2015 - 16

2014 - 15

2013 - 14

2012 - 13

2011 - 12

2010 - 11

2009 - 10

2008 – 09

2007 – 08

2006 – 07

2005 – 06

2004 – 05

2003 – 04

2002 – 03

2001 – 02

2000 – 01

1999 – 2000