ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ
ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ | |
---|---|
വിലാസം | |
പളളിക്കല്‍ തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങല്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
22-01-2017 | 42049 |
തിരുവനന്തപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കല്‍ ഠൗണിന്റെ പടിഞ്ഞാറുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് റ്വിദ്യാലയമാണ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍, പളളിക്കല്‍ . പളളിക്കല്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കല്‍ ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂര്‍ ഉപജില്ലയിലാണ് ഈ സ്കൂള്‍. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ചരിത്രം
1968 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1973-ല്‍ മിഡില്‍ സ്കൂളായും 1975-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
3 ഏക്കര്‍ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും രണ്ട് ശാസ്ത്രപോഷിണി സയൻസ് ലാബുകളും ഒരു ലൈബ്രറിയും, ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും മൂന്ന് സയൻസ് ലാബുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌കൂൾ വിഭാഗത്തിന് നിലവിൽ രണ്ട് സ്മാർട്ട് ക്ലാസ്റൂമുകൾ പ്രവർത്തിക്കുന്നു.
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. (സയന്‍സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചര്‍ ക്ലബ്ബ്‍, ...)
- സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സ്
- ജൂനിയര്‍ റെഡ്ക്രോസ്സ്
- ഹായ് സ്‌കൂള്‍ കുട്ടിക്കൂട്ടം
- എന്‍.എസ്.എസ്.
- കലാ-കായിക മേളകള്‍
- ഫീല്‍ഡ് ട്രിപ്സ്
അദ്ധ്യാപകര്‍
എ. ഷാജി (SITC)
ബിന്ദു (JSITC)
നസീമ (JSITC)
മഞ്ജു (മലയാളം)
ഷീന (മലയാളം)
സരിതാബഷീര്‍ (ഇംഗ്ലീഷ്)
ബിന്ദു (ഹിന്ദി)
ഇ. ആരിഫ് (സോഷ്യല്‍സ്ററഡീസ്))
എ.ഷാജി (ഭൗതികശാസ്ത്രം)
സുരേഷ് കുമാർ (രസതന്ത്രം)
മിനി (ജീവശാസ്ത്രം)
മീനു (കണക്ക്)
നസീമ (കണക്ക്)
നസീലാബീവി. എം (അറബിക്)
അജിതകുമാരി (സംഗീതം)
സോഫിദാബീവി (കായികം)
അനദ്ധ്യാപകര്‍
ഉണ്ണി (എല്‍.ഡി.ക്ലാര്‍ക്)
അനിൽകുമാർ (എല്‍.ജി.എസ്)
സുരേഷ്നായര്‍ (എഫ്.ടി .എം)
മികവുകൾ
-
പ്രതിബിംബം
-
2016 എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ് വിജയികൾ
-
എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കുള്ള കൗൺസലിംഗ് ക്ലാസ്
-
പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം
-
സ്കൂൾ ലൈബ്രറി
-
ഫീൽഡ് ട്രിപ്പ്
-
സേവനദിനം - ഒരു കാഴ്ച
-
ഒരു കൈ, ഒരു തൈ ക്യാമ്പയിൻ
-
സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്
-
ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്
-
സ്പോർട്സ് ഡേ
-
പ്രതിഭകൾക്ക് പൂർവ വിദ്യാർത്ഥികളുടെ ആദരം
സ്കൂൾ ലോഗോ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍
1990 -1997 | യു. നൂര്‍ മുഹമ്മദ് |
1997 - 2005 | വസുന്ദരാദേവി |
2005 - 2008 | പത്മകുമാരിയമ്മ |
2009 - 2010 | രവികുമാര്‍ വി.എം |
2010 - 2014 | ഡി. ഗീതകുമാരി |
2014 - 2016 | ബി. വിജയകുമാരി |
2016 - | ഉഷാദേവി അന്തർജ്ജനം |
കുട്ടികളുടെ രചന
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ 1. NH 47-ല്‍ പാരിപ്പള്ളിയില്‍ നിന്നും മടത്തറ റൂട്ടിൽ 7 കിലോമീറ്റർ അകലെ 2. MC റോഡിൽ കിളിമാനൂരിൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 12 കിലോമീറ്റർ അകലെ. 3. MC റോഡിൽ നിലമേൽ നിന്നും പാരിപ്പള്ളി റൂട്ടിൽ 9 കിലോമീറ്റർ അകലെ. |
{{#multimaps: 8.8240989,76.8061301| zoom=12 }}