എസ്.എൻ.എച്ച്.എസ് നങ്കിസിറ്റി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കഞ്ഞിക്കുഴി,ഇടുക്കി

ഇടുക്കിജില്ലയീലെ ഗ്രാമമാണ് കഞ്ഞിക്കുഴി. ജില്ലാ ആസ്ഥാനമായ പൈനാവിൽ നിന്നും ഇടുക്കി അണക്കെട്ടിൽ നിന്നും ഏകദേശം 17 കിലോമീറ്റർ ദൂരത്തായാണ് ഗ്രാമത്തിന്റെ സ്ഥാനം.

ചേലച്ചുവട്, ചുരുളി, കീരിത്തോട്, പനംകൂട്ടി, ലോവർപെരിയാർ, നീണ്ടപാറ, വെണ്മണി, പഴയരിക്കണ്ടം, ആൽപ്പാറ, ഇടക്കാട്, കരിമ്പൻ എന്നിവയാണ് സമീപപ്രദേശങ്ങൾ. കൃഷിയാണ് ഇവിടുത്തെ പ്രധാന വരുമാന മാർഗ്ഗം. കുരുമുളക്, ഏലം, മരച്ചീനി, വാഴ, റബ്ബർ,കൊക്കോ, കാപ്പി,ഇഞ്ചി, മഞ്ഞൾ, തെങ്ങ് എന്നിവയാണ് പ്രധാന കൃഷികൾ.

പാൽക്കുളംമേട്, കരിമ്പൻകുത്ത്, മീനുളിയാൻപാറ, മക്കുവള്ളി ലോവർപെരിയാർ എന്നീ സ്ഥലങ്ങളാണ് വിനോദസഞ്ചാരകേന്ദ്രങ്ങൾ.

ആലപ്പുഴ - മദുര SH 43, അടിമാലി - കുമളി NH 185 എന്നിവ പ്രധാന ദേശീയപാതകളാണ്

പഞ്ചായത്തിലെ പകുതിയിൽ അധികം പ്രദേശങ്ങൾ നിബിഡ വനപ്രദേശങ്ങളും മലഞ്ചെരിവുകളുമാണ് സ്വാതന്ത്ര്യാനന്തരം സർക്കാരിന്റെ ഗ്രോ മോർ ഫുഡ് പദ്ധതിയുടെ ഭാഗമായി കുടിയേറിയ ജനങ്ങളാണ് ഈ ഗ്രാമപ്രദേശങ്ങളിൽ ജനജീവിതം സാദ്യമാക്കിയത്