എസ്.വി.എൽ.പി.സ്കൂൾ പെരിങ്ങാല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പെരിങ്ങാല

പെരിങ്ങാല ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ മുളക്കുഴ പഞ്ചായത്തിലെ ഒരു ഗ്രാമമാണ് പെരിങ്ങാല. കൊല്ലം - തേനി ദേശീയപാതയിലെ കാഞ്ഞിരത്തുംമൂട് എന്ന ജംഗ്ഷനിൽ നിന്നും 2 കിലോമീറ്റർ ദൂരത്തിൽ ആണ് ഈ കൊച്ചു ഗ്രാമം സ്ഥിതി ചെയ്യുന്നത്. ചെങ്ങന്നൂർ നിന്ന് 7 ൽ കിലോമീറ്റർ ദൂരത്തിലാണ് ഈ ഗ്രാമം. ഈ ഗ്രാമത്തിന്റെ പേരിൽ അറിയപ്പെടുന്ന ഒരു സ്കൂൾ ഇവിടെ പ്രവർത്തിക്കുന്നു. പോസ്‌റ്റോഫീസ്, ക്ലബ്‌, ഗ്രന്ഥശാല, ഹോമിയോ ഡിസ്‌പെൻസറി തുടങ്ങിയവ ഇവിടെ സ്ഥിതി ചെയുന്നു. വളരെ പ്രസിദ്ധമായ വായനശാല ഭഗവതി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു. പഴക്കം ചെന്ന വായനശാല ഉള്ളതിനാൽ ഈ ഗ്രാമത്തിലെ പ്രധാന ജംഗ്ഷൻ വായനശാല ജംഗ്ഷൻ എന്നറിയപ്പെടുന്നു. പ്രധാനമായും കൃഷി ചെയ്തു ജീവിക്കുന്നവരാണ് ഇവിടെയുള്ളത്. ഈ നാട് വിട്ടു പുറത്തു പോയിട്ടുള്ളവരേക്കാൾ ഈ ഗ്രാമത്തിലോട്ടു വന്നു താമസിക്കുന്നവർ ഏറി വരുന്നു. ചാന്ദ്രയാൻ -3 ദൗത്യത്തിൽ പങ്കാളിയായ തിരുവനന്തപുരം ISRO ഇനേർഷ്യൽ സിസ്റ്റം യൂണിറ്റ് അംഗം ശ്രീ. വിനോദ് വിജയന്റെ ജന്മ നാടുകൂടിയാണ് പെരിങ്ങാല. പ്രകൃതിയോട് ഇണങ്ങി ജീവിക്കുന്ന മനുഷ്യരും... ഗ്രാമത്തിന്റെ കുളിർമ നഷ്ടമാകാതെ ഇന്നും ഗൃഹാതുരത്വം ഉണർത്തുന്ന അനുഭവം നൽകുന്ന  മനോഹരമായ സ്ഥലം.

ഭൂമിശാസ്ത്രം

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്കിലെ ഒരു ഗ്രാമ പ്രദേശമാണ് പെരിങ്ങാല. ഉയർന്ന കുന്നുകളും താഴ്ന്ന കൃഷിയിടങ്ങളും കനാലുകളും ഉൾപ്പെടുന്നതാണ് വായനശാല എന്നറിയപ്പെടുന്ന പെരിങ്ങാല.

പൊതുസ്ഥാപനങ്ങൾ

  • ഗവ. എസ് വി എൽ പി എസ് പെരിങ്ങാല
  • ഹോമിയോ ഡിസ്‌പെൻസറി
  • ഗ്രന്ഥശാല
  • പോസ്റ്റ്‌ഓഫീസ്

ആരാധനാലയങ്ങൾ

  • പെരിങ്ങാല വായനശാല ഭഗവതി ക്ഷേത്രം