എം ഐ സി അൽ അമീൻ എച്ച് എസ് എസ് കേച്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leebababu (സംവാദം | സംഭാവനകൾ) (Expanding article)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേച്ചേരി

തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കേച്ചേരി. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്.

കേച്ചേരി ഗ്രാമം

തൃശ്ശൂർ നഗരത്തിൽ നിന്ന് ഉദ്ദേശം 16 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കുന്നംകുളം, ഗുരുവായൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് കേച്ചേരി സ്ഥിതിചെയ്യുന്നത്. വടക്കാഞ്ചേരിയ്ക്കടുത്തുള്ള മച്ചാട്ടുമലയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന കേച്ചേരിപ്പുഴയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

ചരിത്രം

കീഴ്ച്ചേരി' എന്ന പേര് ലോപിച്ചാണ് കേച്ചേരിയായതെന്ന് വിശ്വസിച്ചുവരുന്നു. നദിയൊഴുകിച്ചെല്ലുന്ന വഴിയിൽ കീഴോട്ട് മാറിക്കിടന്നിരുന്ന ചേരി, കീഴ്ച്ചേരിയായും കാലാന്തരത്തിൽ കേച്ചേരിയായും മാറിയെന്ന് വിശ്വസിച്ചുവരുന്നു.

ഭൂമിശാസ്ത്രം

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന കേച്ചേരി ഗ്രാമം, ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ്. കുന്നംകുളത്തുനിന്ന് എട്ടും, ഗുരുവായൂരിൽ നിന്ന് പന്ത്രണ്ടും കിലോമീറ്റർ ദൂരമുണ്ട് കേച്ചേരിയിലേയ്ക്ക്. സ്ഥലപ്പേരിൽ അറിയപ്പെടുന്ന കേച്ചേരിപ്പുഴ, ഗ്രാമത്തിന്റെ വടക്കുഭാഗത്തുകൂടെ ഒഴുകുന്നു. കേച്ചേരിയ്ക്കടുത്തുള്ള പെരുമല പ്രകൃതിരമണീയമായ ഒരു സ്ഥലമാണ്. നിരവധി വിനോദസഞ്ചാരികൾ ഈ ഭാഗത്തേയ്ക്ക് വരുന്നുണ്ട്. പാറന്നൂർ, ചിറനെല്ലൂർ, പെരുമണ്ണ്, എരനെല്ലൂർ തുടങ്ങിയ സമീപസ്ഥലങ്ങളുടെ പേര് കേച്ചേരിപ്പുഴയുമായി ബന്ധപ്പെട്ടുകിടക്കുന്നു. സമീപത്ത് ധാരാളം നെൽപ്പാടങ്ങളുണ്ട്. അവയിലേയ്ക്ക് വെള്ളമെത്തിയ്ക്കാനായി തുടങ്ങിവച്ച പാറന്നൂർ ചിറ ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനശ്രദ്ധയാകർഷിച്ചിട്ടുണ്ട്.

  • കേച്ചേരിപ്പുഴ
  • പെരുമല
  • പാറന്നൂർ ചിറ

ചിത്രശാല

ജനസംഖ്യ

2011-ലെ സെൻസസ് അനുസരിച്ച് ഏകദേശം അയ്യായിരത്തിനടുത്താണ് കേച്ചേരിയിലെ ജനസംഖ്യ. 1000 പുരുഷന്മാർക്ക് 1001 സ്ത്രീകൾ എന്ന നിരക്കിലാണ് സ്ത്രീപുരുഷ അനുപാതം. ഹിന്ദു, ക്രിസ്ത്യൻ, മുസ്ലീം മതവിശ്വാസികൾ ഏതാണ്ട് ഒരേ നിരക്കിലാണ് കേച്ചേരിയിൽ. പരസ്പരസഹവർത്തിത്വത്തോടെയാണ് എല്ലാവരും കഴിയുന്നത്.

കേച്ചേരിയിലെ പ്രധാന ആരാധനാലയങ്ങൾ പറപ്പൂക്കാവ് ഭഗവതിക്ഷേത്രം,എരനെല്ലൂർ പരിശുദ്ധ കൊന്തമാതാവിൻ പള്ളി, മഴുവഞ്ചേരി മഹാദേവക്ഷേത്രം,പെരുവൻമല മഹാദേവ ക്ഷേത്രം ,കേച്ചേരി ജുമാ മസ്ജിദ്, പെരുമണ്ണ് പിഷാരിക്കൽ കാർത്യായനി ക്ഷേത്രം ,പാലത്തും ഭഗവതിക്ഷേത്രം, തുവ്വാനൂർ ശിവ-വിഷ്ണുക്ഷേത്രങ്ങൾ എന്നിവയാണ്. പറപ്പൂക്കാവ് ക്ഷേത്രത്തിൽ മീനമാസത്തിൽ നടത്തിവരുന്ന വേല,പൂരം ശ്രദ്ധേയമാണ്.

പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരി, പ്രമുഖ സംസ്കൃതപണ്ഡിതൻ ഇ.പി. ഭരതപിഷാരോടി, സാഹിത്യകാരൻ പി ടി ലാസർ മാസ്റ്റർ, സിനിമ നടന്മാരായ ഇർഷാദ്,അസ്സിം ജമാൽ,സഞ്ചാരസാഹിത്യകാരൻ എം.കെ. രാമചന്ദ്രൻ,രാഷ്ട്രീയ പ്രേമുഖരായ കെ. പി. അരവിന്ദ്ധാക്ഷൻ, സി. സി. ശ്രീകുമാർ,മുൻ ഫുട്ബോളർ എ.എസ് ഫിറോസ്,എഴുത്തുകാരനും, സിനിമ നടനുമായ സലിം കേച്ചേരി,വെറ്റിനറി കോളേജ് മണ്ണുത്തി മുൻ ഡീൻ ഡോ. രാധകൃഷ്ണ കൈമൾ, കോളേജ് ഓഫ് ഫൈൻ ആർട്സ് തിരുവനന്തപുരം മുൻ പ്രിൻസിപ്പൽ സി. എൽ. പൊറുഞ്ചുകുട്ടി തുടങ്ങിയവർ കേച്ചേരി സ്വദേശികളാണ്.

kecheri map





ശ്രദ്ധേയരായ വ്യക്തികൾ

യൂസഫലി കേച്ചേരി

യൂസഫലി കേച്ചേരി

1934 മെയ് 16-ന്‌ തൃശ്ശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു.

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ചലച്ചിത്രസം‌വിധായകനുമായിരുന്നു യൂസഫലി കേച്ചേരി (ജീവിതകാലം:1934 മേയ് 16 - 2015 മാർച്ച് 21). കേരള സാഹിത്യ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനായിരുന്നു.

1963-ലാണ്‌ ചലച്ചിത്രഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. "മൂടുപടം" എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനങ്ങൾ രചിച്ചത്. "മഴ" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ൽ ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സം‌വിധാനം ചെയ്തിട്ടുണ്ട്. 1979-ൽ സം‌വിധാനം ചെയ്ത "നീലത്താമര" എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009-ൽ ലാൽജോസ് പുന:സൃഷ്ടിച്ച് (റീമേക്ക്)നീലത്താമര എന്ന പേരിൽ തന്നെ സം‌വിധാനം ചെയ്ത് ഇറക്കി.

ഏറെക്കാലം വാർദ്ധക്യസഹജവും അല്ലാത്തതുമായ വിവിധ രോഗങ്ങൾ മൂലം ബുദ്ധിമുട്ടിയ അദ്ദേഹം ശ്വാസകോശ അണുബാധ മൂലം 2015 മാർച്ച് 21-ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് അന്തരിച്ചു. മരിയ്ക്കുമ്പോൾ 81 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം കേച്ചേരി പട്ടിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഖദീജയാണ് ഭാര്യ. അഞ്ചുമക്കളുണ്ട്.

കൃതികൾ

  • സൈനബ
  • സ്തന്യ ബ്രഹ്മം
  • ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം)
  • അഞ്ചു കന്യകകൾ
  • നാദബ്രഹ്മം
  • അമൃത്
  • മുഖപടമില്ലാതെ
  • കേച്ചേരിപ്പുഴ
  • ആലില
  • കഥയെ പ്രേമിച്ച കവിത
  • ഹജ്ജിന്റെ മതേതര ദർശനം
  • പേരറിയാത്ത നൊമ്പരം
  • ഓര്മ്മയ്ക്ക് താലോലിക്കാന്

സം‌വിധാനം ചെയ്ത ചിത്രങ്ങൾ

  • നീലത്താമര (1979)
  • വനദേവത (1976)
  • മരം (1972)

ഗാനരചന നിർ‌വ്വഹിച്ച ഏതാനും ചലച്ചിത്രങ്ങൾ

  • ചൂണ്ട (2003)
  • ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ (2002)
  • കരുമാടികുട്ടൻ(2001)
  • മഴ(2000)
  • ദാദാ സാഹിബ്(2000)
  • ചിത്രശലഭം(1998)
  • പരിണയം(1994)
  • സർഗം(1992)
  • ഗസൽ
  • പട്ടണപ്രവേശം(1988)
  • ധ്വനി
  • ഇതിലേ ഇനിയും വരൂ(1986)
  • ഇനിയെങ്കിലും(1983)
  • പിൻ‌നിലാവ്(1983)
  • ശരപഞ്ചരം(1979)
  • ഈറ്റ(1978)
  • മൂടുപടം(1962)

എം.കെ. രാമചന്ദ്രൻ

മലയാളത്തിലെ ഒരു സഞ്ചാരസാഹിത്യകാരനാണ് മച്ചിങ്ങൽ കൃഷ്ണനെഴുത്തച്ഛൻ രാമചന്ദ്രൻ (ജനനം:1953). ഉത്തരഖണ്ഡിലൂടെ-കൈലാസ്‌ മാനസസരസ്സ് യാത്ര എന്ന ഇദ്ദേഹത്തിന്റെ ആദ്യ കൃതിയ്ക്ക് യാത്രാവിവരണഗ്രന്ഥത്തിനുള്ള 2005-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1953-ൽ തൃശ്ശൂർ ജില്ലയിലെ കേച്ചേരിയിൽ പരേതരായ മച്ചിങ്ങൽ കൃഷ്ണൻ എഴുത്തച്ഛന്റെയും വിയ്യൂർ നാരങ്ങളിൽ വടക്കേവളപ്പിൽ ദേവകിയമ്മയുടെയും മകനായി ജനിച്ചു. കേച്ചേരി യു.പി.സ്കൂൾ, പുറ്റേക്കര സെന്റ് ജോർജ് ഹൈസ്കൂൾ, ശ്രീ കേരളവർമ്മ കോളേജ്, സെന്റ് തോമസ് കോളേജ്, തൃശൂർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ഔദ്യോഗിക കാലഘട്ടം 15 വർഷത്തോളം വിദേശത്ത് (ഗൾഫ്). ആദ്ധ്യാത്മികമേഖലയിൽ സജീവമായി രംഗത്തുണ്ട്. ആനുകാലികങ്ങളിൽ എഴുതാറുണ്ട്‌. സംസ്കൃത പണ്ഡിതനായ കെ.പി. നാരായണ പിഷാരോടിയുടെ ശിഷ്യനാണ്.

കൃതികൾ

  • ഉത്തർഖണ്ഡിലൂടെ-കൈലാസ്‌ മാനസസരസ്സ് യാത്ര (2003)
  • തപോഭൂമി ഉത്തരഖണ്ഡ് (2005)
  • ആദികൈലാസയാത്ര (2008)
  • ദേവഭൂമിയിലൂടെ (2012)
  • നിലാവും നിഴലുകളും (2014)
  • ഡാകിനിമാരുടെ ഹൃദയഭൂമിയിലൂടെ (2016)

പുരസ്കാരങ്ങൾ

  • കേരള സാഹിത്യ അക്കാദമി അവാർഡ് (2005)
  • പ്രൊഫ:എൻ.പി. മന്മഥൻ സ്മാരക അക്ഷയ നാഷണൽ അവാർഡ് (2009)
  • ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ രാജമുദ്രയും "ഹിമാലയജ്ഞാനസത്മ" ബഹുമതിയും (2013)

ആരാധനാലയങ്ങൾ

  • പറപ്പൂക്കാവ് ഭഗവതി ക്ഷേത്രം
  • മഴുവഞ്ചേരി മഹാദേവ ക്ഷേത്രം
  • കേച്ചേരി ജുമാമസ്ജിദ്
  • പാലത്തും ഭഗവതി ക്ഷേത്രം
  • പെരുമണ്ണ് പിഷാരിക്കൽ കാർത്യായനി ക്ഷേത്രം
  • പാലത്തും ഭഗവതിക്ഷേത്രം,
  • തുവ്വാനൂർ ശിവ-വിഷ്ണുക്ഷേത്രങ്ങൾ

വിദ്യഭ്യാസ സ്ഥാപനങ്ങൾ

  • G.L.P.S KECHERY
  • NJANA PRAKASHINI U.P.S KECHERY
  • M.M.L.P.S PATTIKKARA

അവലംബം