സെന്റ്.സേവിയേഴ്സ് യു.പി.എസ് വേലൂർ/എന്റെ വിദ്യാലയം
ദൃശ്യരൂപം
വേലൂർ
ഇന്ത്യയിലെ തൃശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിലെ ഒരു ഗ്രാമവും പഞ്ചായത്തുമാണ് വേലൂർ .കേച്ചേരി ,വടക്കാഞ്ചേരി മുതലായവയാണ് വേലൂരിന് അടുത്ത സ്ഥലങ്ങൾ
വിദ്യാഭ്യാസരംഗം
വേലൂരിലെ വിദ്യാഭ്യാസ പൈതൃകത്തിലെ സുപ്രധാന കണ്ണികളാണ് ഇളയതുമാർ, അർണോസ് പാതിരി, മാടമ്പി മനക്കൽ തിരുമേനിമാർ, താമരതിരുത്തി നമ്പീശൻമാർ, പരദേശി ബ്രാഹ്മണർ, മാധവവാരിയർ കുടുംബം, തയ്യൂരിലെ പട്ടത്ത് നമ്പീശൻമാർ എന്നിവരാണ്.
വേലൂരിലെ പ്രധാന വിദ്യാലയങ്ങൾ
- വേലൂർ ഗവൺമെൻറ് ആർ എസ് ആർ വി എച്ച് എസ് എസ്
- തയ്യൂർ ഗവൺമെൻറ് ഹൈസ്കൂൾ
- പുലിയന്നൂർ സെൻറ് തോമസ് യുപി സ്കൂൾ
- വേലൂർ സെൻറ് സേവിയേഴ്സ് യുപി സ്കൂൾ
- വേലൂർ ആർ എം എൽ പി സ്കൂൾ
- കിരാലൂർ പി എം എൽ പി സ്കൂൾ
ഇതിൽ ഏറ്റവും പഴക്കമുള്ളത് ശതാബ്ദി പിന്നിട്ട വേലൂർ സെൻറ് സേവിയേഴ്സ് യുപി സ്കൂളാണ്. 1903-ൽ തന്നെ പ്രൈമറി സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തിൻറെ ആരംഭം കുറിച്ചത് വേലൂർ പള്ളി അധികാരികൾ ആണ്.