ജി.എൽ.പി.എസ് കുറുമല

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ് കുറുമല
വിലാസം
കുറുമല
സ്ഥാപിതം1 - ജൂൺ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-01-201724605





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

       ചേലക്കര പാഞ്ചായത്തിലെ  കുറുമല വില്ലേജിൽ പതിനഞ്ചാം വാർഡിൽ കുന്നുകളും മലകളും നിറഞ്ഞ പ്രദേശത്താണ് പണ്ട് ചെമ്മണ്ടി  സ്കൂൾ, കൂട്ടക്കാഞ്ഞിരപ്പറമ്പ് സ്കൂൾ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്നത്തെ കുറുമല ജി എൽ പി എസ് സ്ഥിതിചെയ്യുന്നത്. പൂക്കുളങ്ങര പടിപ്പുരയിൽ ചാത്തൻകുളങ്ങര അപ്പു ആശാൻറെ കീഴിൽ നിലത്തെഴുത് അഭ്യസിച്ചിരുന്ന ആ തലമുറ പിന്നീട് എബ്രഹാം മാസ്റ്ററുടെ നേതൃത്വത്തിൽ 1960 - 61 ൽ പുതിയൊരു അധ്യയന രീതിക്ക് തുടക്കം കുറിച്ചു. പക്രു മാസ്റ്ററും കൂടി വന്നതോടെ പഠനം മറ്റൊരു മാറ്റത്തിനു വഴിതെളിച്ചു. കുമാരി വി എൻ വിലാസിനി ആയിരുന്നു ആദ്യത്തെ വിദ്യാർത്ഥിനി. 51 വിദ്യാർത്ഥികളായി തുടങ്ങിയ വിദ്യാലയത്തിനു ശ്രീ ഊരത്ത്‌ നാരായണൻ നായർ സ്ഥലം നൽകി. അന്നത്തെ ഉച്ചഭക്ഷണം ഉപ്പുമാവും പാൽപ്പൊടിയും ആയിരുന്നു. രാത്രിയിൽ സ്കൂളിൽ കള്ളൻ കയറിയതിനെ തുടർന്ന് ശ്രീ ഗോപാലൻ നായരെ കാവലായി നിർത്തി. പള്ളിയിലെ അന്തോണി എന്ന അച്ഛൻ സ്കൂൾ പൂട്ടുവാനായി പൂട്ട് പണിതുനല്കി.
        അന്ന് റോഡുകളൊന്നും ഉണ്ടായിരുന്നില്ല. ചേലക്കര പോലീസ് സ്റ്റേഷനടുത്തുള്ള തോടിനു കുറുകെ മുളകൊണ്ട് പാലമിട്ടാണ് കുറുമലയിൽനിന്നു ജനങ്ങൾ ചേലക്കരയിലേക്ക് പോയിരുന്നത്. നാട്ടുപ്രമാണിമാർ റോഡിനു സ്ഥലം നൽകി വീതികൂട്ടി. 
        അന്നത്തെ ആളുകൾ പരമ്പരാഗത തൊഴിലുകളായ മൺപാത്രനിർമാണം , കുട്ടനെയ്ത്ത്, എന്നിവയിൽ ഏർപ്പെട്ടിരുന്നവരായിരുന്നു. കൃഷി പാട്ടത്തിനെടുത്താണ് പണിതിരുന്നത്. വെള്ളം തേവി നനച്ചാണ് അന്നത്തെ കൃഷി. 
        സാമൂഹിക സാംസ്ക്കാരിക ഗതാഗത മേഖലകളിലെ പുരോഗതി കുറുമല സ്കൂളിനെയും പുരോഗതിയുടെ പാതയിലേക്ക്  നയിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

     ഒരു ഏക്കറിൽ സ്ഥിതിചെയ്യുന്ന ചുറ്റുമതിലുകളോട് കൂടിയ സ്കൂളിന്റെ ഭൗതികസാഹചര്യം കുട്ടികളുടെ പഠനത്തിനു അനുയോജ്യമാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റും ഉണ്ട്.കുട്ടികളുടെ കലാകായിക രംഗങ്ങളിലുള്ള മികവ് വളർത്തുന്നതിനായി വിശാലമായ കളിസ്ഥലം സ്റ്റേജ് എന്നിവ സ്കൂളിലുണ്ട്. ടൈൽസ് പാകിയ ക്ലാസ്സ്മുറികളും വിശാലമായ ഡൈനിങ്‌റൂമും കംപ്യൂട്ടർറൂമും പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വരച്ചു മനോഹരമാക്കിയ ഭിത്തിയും കുട്ടികളുടെ സർഗാത്മകത ഉണർത്താൻ പറ്റുന്നതാണ്.കൂടാതെ ഫിൽറ്റർ ചെയ്ത കുടിവെള്ളവും സ്കൂളിൽ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

        പഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികൾ വളരെയധികം മികവ് പുലർത്തുന്നു.കുട്ടികളെ കലാകായിക പ്രവർത്തനങ്ങളിൽ പങ്കെടുപ്പിക്കുന്നു.സംഘഗാനം, ദേശഭക്തിഗാനം, ലളിതഗാനം,മാപ്പിളപ്പാട്ട് എന്നീ ഇനങ്ങളിൽ ഉപജില്ലാ കലോത്സവത്തിന് കുട്ടികളെ പങ്കെടുപ്പിച്ചു. കൂടാതെ സ്കൂൾതലത്തിൽ കസേരകളി, ഓട്ടം, ചാട്ടം, തവളച്ചാട്ടം  എന്നിവ സഘടിപ്പിക്കാറുണ്ട്.
       എല്ലാ ദിനാചരണങ്ങളും ഭംഗിയായി ആഘോഷിക്കാറുണ്ട്.എല്ലാ മാസവും പത്രവായന, പൊതുവിജ്ഞാനം, ഇംഗ്ലീഷ് വാക്കുകൾ എന്നിവയുടെ ക്വിസ് നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നു.സ്കൂൾവാർഷികത്തോടനുബന്ധിച്ചു എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി കലാപരിപാടികൾ നടത്തിവരുന്നു.

മുന്‍ സാരഥികള്‍

ശ്രീ എം പി എബ്രഹാം, ശ്രീ ജി രാമചന്ദ്ര കർത്താ, ശ്രീ ഒ എസ് ശിവരാമൻ, ശ്രീമതി പി കെ കനകലത, ശ്രീമതി എം ഡി ചന്ദ്ര, ശ്രീമതി കെ കൊച്ചമ്മിണി, ശ്രീമതി ടി പി മറിയുമ്മ, ശ്രീമതി പി കാർത്ത്യായിനി, ശ്രീ സുഗതപ്രസാദ്‌, ശ്രീമതി പി ശ്രീദേവി, ശ്രീ വി എൻ ശ്രീധരൻ, ശ്രീ എൻ വി കുഞ്ഞപ്പൻ, ശ്രീമതി എം കെ ആമിന (31.05.1997 - 14.05.1998), ശ്രീമതി വി എസ് കദീജ (01.06.1998 - 31.05.1999), ശ്രീമതി എൻ കമലം (09.07.1999 - 22 04.2000), ശ്രീമതി പി കെ ദേവയാനി(22.04.2000 - 23.08.2000), ശ്രീമതി ടി കെ റോസി (23.08.2000 - 03.06.2002), ശ്രീ സി സി ലോനപ്പൻ (03.06.2002 - 24.05.2004), ശ്രീമതി പി ഡി എൽസി (24.05.2004 - 24.07.2004), ശ്രീമതി കെ പി സരോജിനി (23.08.2004 - 31.03.2007), ശ്രീമതി മേരിക്കുട്ടി അഗസ്റ്റിൻ (21.04.2007 - 09.04.2008)


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കുമാരി ഷീന വർക്കി - ദേശീയ തലത്തിൽ ട്രിപ്പിൾ ജമ്പ് സ്വർണമെഡൽ ജേതാവാണ് ശ്രീ എൽദോ പൂക്കുന്നേൽ - വക്കീലായി പ്രാക്ടീസ് ചെയ്യുന്നു ശ്രീ തങ്കച്ചൻ ,ശ്രീ മത്തായി പോത്തനായിൽ എന്നിവർ കേരള പോലീസിൽ ജോലി ചെയ്യുന്നു ശ്രീ പൂക്കുന്നേൽ ബെന്നി ,ശ്രീ ജോർജ് ,ശ്രീ ബോസ് പുതുമന എന്നിവർ ഇന്ത്യൻ ആർമിയിൽ ജോലി ചെയ്തവരാണ് ശ്രീ ഐസക് കൊച്ചേരിയിൽ പള്ളി വികാരിയാണ്

നേട്ടങ്ങൾ .അവാർഡുകൾ.

         പൂർവ വിദ്യാർത്ഥികൾ ക്ലബ്ബുകൾ ഉണ്ടാക്കി കുട്ടികൾക്കാവശ്യമായ പഠനോപകരണങ്ങൾ ,പ്രീപ്രൈമറി വിഭാഗത്തിലേക്ക് കളിക്കോപ്പുകൾ എന്നിവ എല്ലാ വർഷവും പ്രവേശനോത്സവത്തിനു വിതരണം ചെയ്യുന്നു ദിനാചരണങ്ങൾ അവരുടെ  നേതൃത്വത്തിൽ ഭംഗിയാക്കുന്നു. പൂർവ്വവിദ്യാർത്ഥികൾ കുട്ടികൾക്ക് ക്യാഷ് അവാർഡ്‌കൾ, മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ എന്നിവ സ്പോൺസർ ചെയ്യുന്നു.
         സ്കൂളിൽ രക്ഷിതാക്കളും അദ്ധ്യാപകരും ചേർന്ന് സ്കൂൾതുറന്ന ഉടനെ പച്ചക്കറി കൃഷി ചെയ്യാറുണ്ട് .സ്കൂളിൽ അത് ഉച്ചഭക്ഷണത്തിനു ഉപയോഗിക്കുന്നു.സ്കൂളിലേയ്ക്കാവശ്യമായ നാളികേരം രണ്ടു തെങ്ങുകളിൽ നിന്നായി ലഭിക്കുന്നു. കൂടാതെ പ്ലാവ് ,പപ്പായ എന്നിവയും ഫലങ്ങൾ തരുന്നു .

വഴികാട്ടി

{{#multimaps:10.678185,76.335766 |zoom=10}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കുറുമല&oldid=259737" എന്ന താളിൽനിന്ന് ശേഖരിച്ചത്