കൊരട്ടിക്കര : എന്റെ നാട്

എത്ര വർണ്ണിച്ചാലും പങ്കുവച്ചാലും പറഞ്ഞാലും മതിവരാത്ത സൗന്ദര്യമുള്ള ഒരു ഗ്രാമമാണ് ഞങ്ങളുടെ സ്വന്തം കൊരട്ടിക്കര .അവിടെ നിറഞ്ഞ പാടങ്ങളുടെയും തോടുകളുടെയും വായനശാലകളുടെയും ആരാധനാലയങ്ങളുടെയും ഇടയിൽ ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ , അറിവിന്റെ സുഗന്ധം പൊഴിച്ച് നിൽക്കുകയാണ്  ജി യു പി എസ് കൊരട്ടിക്കര എന്ന കൊച്ചു വിദ്യാലയം .

ജീവിതത്തിൽ വിജയം കൈവരിക്കാൻ വേണ്ട കഴിവുകൾ വികസിപ്പിക്കാനും കുട്ടികളിൽ നല്ല വ്യക്തിത്വം വളർത്തിയെടുക്കാനും സ്കൂൾ അന്തരീക്ഷം സഹായകമാകുന്നു .