കൊരട്ടിക്കര : എന്റെ നാട്

എത്ര വർണ്ണിച്ചാലും പങ്കുവച്ചാലും പറഞ്ഞാലും മതിവരാത്ത സൗന്ദര്യമുള്ള ഒരു ഗ്രാമമാണ് ഞങ്ങളുടെ സ്വന്തം കൊരട്ടിക്കര .അവിടെ നിറഞ്ഞ പാടങ്ങളുടെയും തോടുകളുടെയും വായനശാലകളുടെയും ആരാധനാലയങ്ങളുടെയും ഇടയിൽ ഹരിതവർണ്ണം ചൂടി സ്നേഹത്തിന്റെ , അറിവിന്റെ സുഗന്ധം പൊഴിച്ച് നിൽക്കുകയാണ്  ജി യു പി എസ് കൊരട്ടിക്കര എന്ന കൊച്ചു വിദ്യാലയം .

 
കൊരട്ടിക്കര : എന്റെ നാട്

ജീവിതത്തിൽ വിജയം കൈവരിക്കാൻ വേണ്ട കഴിവുകൾ വികസിപ്പിക്കാനും കുട്ടികളിൽ നല്ല വ്യക്തിത്വം വളർത്തിയെടുക്കാനും സ്കൂൾ അന്തരീക്ഷം സഹായകമാകുന്നു .

ഭൂമിശാസ്ത്രം

തൃശൂർ ജില്ലയിൽ  കടവല്ലൂർ ഗ്രാമ പഞ്ചായത്തിലെ ഒരു ചെറിയ ഗ്രാമമാണ് കൊരട്ടിക്കര . പ്രകൃതി ഭംഗി കൊണ്ടും മത സൗഹാർദ്ദം കൊണ്ടും സുന്ദരമാണ് ഈ നാട് .

പൊതു സ്ഥാപനങ്ങൾ

  • കടവല്ലൂർ ഗ്രാമ പഞ്ചായത്
  • വില്ലജ് ഓഫീസ്
  • ഹോമിയോ ഡിസ്പെൻസെറി
  • മൃഗാശുപത്രി
  • ആയുർവേദ ആശുപത്രി
  • ജി എച്ച് എസ് എസ് കടവല്ലൂർ
  • ഖാദി യുണിറ്റ് ,കല്ലുംപുറം

ആരാധനാലയങ്ങൾ

 












ആരാധനാലയങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]



  • മാർ കുറിലോസ് ബാവ പള്ളി
  • ശ്രീ വിഷ്ണു ഭഗവതി ക്ഷേത്രം
  • ബദ്രിയ ജുമ മസ്ജിദ്

ആരാധനാലയങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]

==== വിദ്യാഭ്യാസ സ്ഥാപനം ====ആരാധനാലയങ്ങൾ[തിരുത്തുക | മൂലരൂപം തിരുത്തുക]


ജി.യു.പി.എസ് കൊരട്ടിക്കര
ജി.യു.പി.എസ് കൊരട്ടിക്കര വിദ്യാലയം സ്ഥാപിച്ചത് 01/06/\1961 ൽആയിരുന്നു.ഈ സ്കൂൾ നിൽക്കുന്ന സ്ഥലം പാലിശ്ശേരി ഗോവിന്ദൻകുട്ടി മാസ്റ്റർ സൗജന്യമായി നൽകിയതാണ് .ഇവിടെ കെട്ടിടം ഉണ്ടാകുന്നതു വരെ അടുത്തുള്ള വീടിന്റെ തട്ടിൻ മുകളിലും വായനശാലയുടെ മുകളിലുമാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്.ഒരു കൊല്ലത്തിനുള്ളിൽ നാലു ക്ലാസ്സ്‌ മുറികളോട് കൂടിയ കെട്ടിടത്തിൽ പഠനം  ആരംഭിച്ചു.1983 ൽ ഇതൊരു യു പി സ്കൂളായി ഉയർത്തി.