പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

മൂക്കുതല

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമമാണ് മൂക്കുതല. പൊന്നാനി താലൂക്കിൽ നന്നം മുക്ക് പഞ്ചായത്തിൽ ചങ്ങരംകുളത്തിന് തൊട്ടുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.

പി.സി.എൻ.ജി.എച്ച്.എസ് മൂക്കുതല എന്ന പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ.ഹയർസെക്കണ്ടറി സ്കൂൾ മൂക്കുതല. ചരിത്രകാരനും സഞ്ചാരിയും വിദ്യാഭ്യാസ പ്രവർത്തകനുമായ ചിത്രൻ നമ്പൂതിരിപ്പാടാണ് 1947ൽ ഈ വിദ്യാലയം സ്ഥാപിച്ചത്. 1957ൽ കേവലം ഒരുരൂപ പ്രതിഫലം വാങ്ങി അദ്ദേഹം ഈ സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു.

ഭൂമിശാസ്ത്രം

സ്ഥാനം: കിഴക്കു രേഖാംശം മൂക്കുതല ക്ഷേത്രങ്ങൾ കൊണ്ട് പ്രശസ്തമാണ്. 6 ക്ഷേത്രങ്ങൾ, മൂക്കുതല ക്ഷേത്രങ്ങൾ എന്നറിയപ്പെടുന്നു. കണ്ണെംകാവ്, മേലെക്കാവ്, കീഴെക്കാവ്, രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രം, കൊളഞ്ചേരി എന്നിവയാണ് അവ

മൂക്കുതല ക്ഷേത്രങ്ങൾ

  • കണ്ണേങ്കാവ്: ഭദ്രകാളി ക്ഷേത്രം
  • മേലേക്കാവ്: ദക്ഷിണമൂകാംബിക, ശങ്കരാചര്യർ തപസുചെയ്തതും, നാരായണീയത്തിന്റെ കർത്താവ് മേല്പത്തൂർ നാരായണ ഭട്ടതിരി സ്വർഗ്ഗാരോഹണം ചെയ്തതുമായി കരുതപ്പെടുന്ന ക്ഷേത്രം.
  • കീഴേക്കാവ്: വട്ടശ്രീകോവിൽ ഉള്ള, തൃക്കാർത്തിക ഉൽസവം നടക്കുന്ന ക്ഷേത്രം.
  • രക്തേശ്വരം, പകരാവൂർ ശിവക്ഷേത്രങ്ങൾ: മൂക്കുതലയിലെ പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങൾ.
  • കൊളഞ്ചേരി: നരസിംഹമൂർത്തി ക്ഷേത്രം

പ്രധാന സ്ഥാപനങ്ങൾ

പി.സി.എൻ.ജി.എച്ച്.എസ്. സ്കൂൾ, പി.എച്ച്.സി. നന്നം മുക്ക്, എസ്.എസ്.എം.യു.പി സ്കൂൾ, വില്ലേജ് ഓഫീസ് നന്നം മുക്ക്.

മൂക്കുതല ക്ഷേത്രങ്ങൾ, കാഞ്ഞിയൂർ പള്ളി, വടക്കും മുറി ജുമാ മസ്ജിദ്, നരണിപ്പുഴ പള്ളി, മാർത്തോമ്മ പള്ളി എന്നിവ പ്രധാന ആരാധനാലയങ്ങൾ.