ആറോൺ യു പി സ്കൂൾ,പാപ്പിനിശ്ശേരി‍‍ ‍‍/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
00:25, 2 നവംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- FAHEEMA T K (സംവാദം | സംഭാവനകൾ) ('== പാപ്പിനിശ്ശേരി == കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്താണ് പാപ്പിനിശ്ശേരി. 2017-18 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തായി പാപ്പിനിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പാപ്പിനിശ്ശേരി

കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമ പഞ്ചായത്താണ് പാപ്പിനിശ്ശേരി. 2017-18 വർഷത്തെ മികച്ച ഗ്രാമപഞ്ചായത്തായി പാപ്പിനിശ്ശേരി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1937 ൽ ആണ്‌ പാപ്പിനിശ്ശേരി പഞ്ചായത്ത് രൂപവത്കരിച്ചത്. പാപ്പിനിശ്ശേരി, അരോളി എന്നീ‍ രണ്ടു ദേശങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പാപ്പിനിശ്ശേരി പഞ്ചായത്ത്‍.

ഉത്തരകേരളത്തിലെ അതിപ്രാചീനമായജനവാസകേന്ദ്രമായിരുന്ന പാപ്പിനിശ്ശേരി, കോലത്തിരി രാജാക്കന്മാരുടെ സവിശേഷമായ പരിഗണന നേടിയ ഒരു പ്രദേശമായിരുന്നു.വളപട്ടണം പുഴയുടെ വടക്കേക്കരയിൽപെടുന്ന ഈ ഗ്രാമത്തിൽ കീച്ചേരി കൊവ്വൽ പ്രദേശത്തു നിന്ന് മഹാശിലാ സംസ്കാരങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചിരുന്നതിനാൽഅതിപ്രാചീന കാലം മുതൽ തന്നെ ഇവിടെ ജനവാസം ഉണ്ടായിരുന്നതായി വിശ്വസിക്കാവുന്നതാണ്. 'പാപ്പിനികൾ'  എന്ന വിഭാഗത്തിൻറെ ചേരിയാണ് പാപ്പിനിശ്ശേരിയായിമാറിയതെന്ന് പറയപ്പെടുന്നു.