സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/എന്റെ ഗ്രാമം
എറണാകുളം
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിന്റെ കിഴക്കൻ ഭാഗമാണ് പ്രധാനമായും എറണാകുളം എന്നറിയപ്പെടുന്നത്.
ഇത് മദ്ധ്യ കേരളത്തിലെ ഒരു മുനിസിപ്പാലിറ്റിയായിരുന്നു. പിന്നീട് ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി എന്നീ മുൻസിപ്പാലിറ്റികളോട് യോജിപ്പിച്ചാണ് കൊച്ചി കോർപ്പറേഷൻ രൂപവത്കരിച്ചത്. പഴയ എറണാകുളം നഗരത്തിന്റെ ഭാഗങ്ങൾ ഇന്നും എറണാകുളം എന്നുതന്നെയാണ് അറിയപ്പെടുന്നത്. കൊച്ചി നഗരത്തിലെ ഏറ്റവും നാഗരികമായ പ്രദേശം ആണ് എറണാകുളം.കേരളത്തിന്റെ വാണിജ്യ തലസ്ഥാനമാണ് എറണാകുളം.
പേരിനു പിന്നിൽ
ഋഷിനാഗക്കുളം ലോപിച്ചാണ് എറണാകുളമായി മാറിയതെന്നും, മറിച്ച് എറണാകുളത്തപ്പൻ ക്ഷേത്രം എന്നതിൽ നിന്നും എറണാകുളം എന്ന വാക്കുണ്ടായതെന്നും, നിറയെ വെള്ളക്കെട്ടുകളായിരുന്നതിനാൽ ഏറെ നാൾ കുളം എന്ന വാക്കിൽ നിന്നുമാണെന്നുമൊക്കെ പേരിന്റെ ഉത്പത്തിയെക്കുറിച്ച് വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്.