ജി.എച്ച്. എസ്.എസ്. വെളിയങ്കോട്/എന്റെ ഗ്രാമം
വെളിയങ്കോട്
ഇന്ത്യയിലെ കേരളത്തിലെ മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ ഒരു മനോഹരമായ തീരദേശ ഗ്രാമവും ഒരു ഗ്രാമപഞ്ചായത്തുമാണ് വെളിയങ്കോട് . മലബാർ തീരത്തിൻ്റെ മധ്യഭാഗത്തായി പൊന്നാനിക്കും പെരുമ്പടപ്പിനും ഇടയിലാണ് ഇത് സ്ഥിതി ചെയ്യുന്നത് .2001 ലെ സെൻസസ് പ്രകാരം വെളിയങ്കോട് 14034 പുരുഷന്മാരും 15562 സ്ത്രീകളും ഉള്ള 29596 ആണ് ജനസംഖ്യ.മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിൽ പെരുമ്പടപ്പ് ബ്ളോക്കിലാണ് 15.21 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള വെളിയങ്കോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഈ ഗ്രാമപഞ്ചായത്തിന് 18 വാർഡുകളാണുള്ളത്.