സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

പൂവത്തിളപ്പ്, മണലുങ്കൽ

കോട്ടയം ജില്ലയിലെ കോട്ടയം താലൂക്കിൽ പാമ്പാടി ബ്ളോക്ക് പരിധിയിലാണ് അകലക്കുന്നം ഗ്രാമപ‍ഞ്ചായത്ത് . അകലക്കുന്നം പ‍ഞ്ചായത്തിലെ ഒരു ഗ്രാമമാണ് പൂവത്തിളപ്പ്.

ചരിത്രം

1953-ലാണ് അകലക്കുന്നം പ‍ഞ്ചായത്ത് രൂപംകൊണ്ടത്. പണ്ട് ഏററുമാനൂരിൽ നിന്ന് കിടങ്ങൂർവഴി ആര്യങ്കാവ്, ചെങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് പോകുന്ന പുരാതനമായ ഒരു നടപ്പാത ഉണ്ടായിരുന്നു. വാണിജ്യസാധനങ്ങളടങ്ങിയ ചുമടുകളുമായി സഞ്ചരിച്ചിരുന്ന യാത്രക്കാർക്ക് ചുമടുകൾ ഇറക്കിവച്ച് വിശ്രമിക്കുവാൻ ഇടവിട്ടിടവിട്ട് ഉണ്ടായിരുന്ന താവളങ്ങൾക്ക് 'ഇളപ്പുകൾ' എന്നായിരുന്നു വിളിച്ചു വന്നിരുന്നത്. ഓരോന്നും അറിയപ്പെട്ടിരുന്നത് മിക്കവാറും അവിടെ നിന്നിരുന്ന മരങ്ങളുടെ പേരിലാണ്. അടുത്തകാലം വരെ പഴയ കരിങ്കൽ ചുമടു താങ്ങികൾ ഇവിടെയെല്ലാം കാണാമായിരുന്നു. അങ്ങനെയാണ് ഈ പ്രദേശത്തിന് പൂവത്തിളപ്പ് എന്ന പേരു ലഭിച്ചത്.

ഭൂപ്രകൃതി

34.84 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് അകലക്കുന്നം ഗ്രാമപഞ്ചായത്തിനുള്ളത് . ഇടവിട്ട് കല്ലും, പാറകളും സമൃദ്ധമായി പഞ്ചായത്തു പ്രദേശത്തു കാണാം.ഈ പ്രദേശങ്ങളിലെ മണ്ണ് നാണ്യവിളകൾക്ക് പ്രത്യേകിച്ച് റബ്ബറിന് വളരെ പ്രയോജനകരമാണ് .

അതിർത്തികൾ

  • വടക്ക് - കൊഴുവനാൽ, മീനച്ചിൽ പഞ്ചായത്തുകൾ.
  • കിഴക്ക് - എലിക്കുളം പഞ്ചായത്ത്.
  • തെക്ക് - പള്ളിക്കത്തോട്, കൂരോപ്പട പഞ്ചായത്തുകൾ.
  • പടിഞ്ഞാറ് - അയർക്കുന്നം, കിടങ്ങൂർ, കൂരോപ്പട പഞ്ചായത്തുകൾ

പൂവത്തിളപ്പിലെ പ്രധാന സ്ഥാപനങ്ങൾ

അകലക്കുന്നം പഞ്ചായത്ത് ഓഫീസ്‍‍
സെൻറ് അലോഷ്യസ് മണലുങ്കൽ‍‍
  • അകലക്കുന്നം പഞ്ചായത്ത് ഓഫീസ്
  • അക്ഷയ കേന്ദ്രം
  • സെൻറ് അലോഷ്യസ് എച്ച്. എസ്. മണലുങ്കൽ
  • ഹോളി ഫാമിലി എൽ.പി.എസ്. മണലുങ്കൽ
  • ഹോമിയോ ക്ളിനിക്ക്