എം ഐ സി അൽ അമീൻ എച്ച് എസ് എസ് കേച്ചേരി/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കേച്ചേരി

തൃശ്ശൂർ ജില്ലയിലെ കുന്നംകുളം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കേച്ചേരി. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്.

കേച്ചേരി ഗ്രാമം

തൃശ്ശൂർ നഗരത്തിൽ നിന്ന് ഉദ്ദേശം 16 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കുന്നംകുളം, ഗുരുവായൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് കേച്ചേരി സ്ഥിതിചെയ്യുന്നത്. വടക്കാഞ്ചേരിയ്ക്കടുത്തുള്ള മച്ചാട്ടുമലയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന കേച്ചേരിപ്പുഴയുടെ കരയിലാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

ഭൂമിശാസ്ത്രം

  • കേച്ചേരിപ്പുഴ
  • പെരുമല
  • പാറന്നൂർ ചിറ

ചിത്രശാല

ശ്രദ്ധേയരായ വ്യക്തികൾ

യൂസഫലി കേച്ചേരി

യൂസഫലി കേച്ചേരി

1934 മെയ് 16-ന്‌ തൃശ്ശൂർ ജില്ലയിലെ കേച്ചേരി എന്ന സ്ഥലത്ത് ചീമ്പയിൽ അഹമ്മദിന്റെയും ഏലംകുളം നജ്മകുട്ടി ഉമ്മയുടെയും മകനായി ജനിച്ചു.

മലയാളത്തിലെ ഒരു കവിയും ഗാനരചയിതാവും ചലച്ചിത്രസം‌വിധായകനുമായിരുന്നു യൂസഫലി കേച്ചേരി (ജീവിതകാലം:1934 മേയ് 16 - 2015 മാർച്ച് 21). കേരള സാഹിത്യ അക്കാദമിയുടെ മുൻ അദ്ധ്യക്ഷനായിരുന്നു.

1963-ലാണ്‌ ചലച്ചിത്രഗാനരചനാരംഗത്തേക്ക് ഇദ്ദേഹം കടന്നുവരുന്നത്. "മൂടുപടം" എന്ന ചിത്രത്തിനാണ്‌ ആദ്യമായി ഗാനങ്ങൾ രചിച്ചത്. "മഴ" എന്ന ചിത്രത്തിലെ ഗാനരചനയ്ക്ക് 2000 ൽ ദേശീയപുരസ്കാരം ലഭിക്കുകയുണ്ടായി. മൂന്ന് ചലച്ചിത്രങ്ങളും യൂസഫലി സം‌വിധാനം ചെയ്തിട്ടുണ്ട്. 1979-ൽ സം‌വിധാനം ചെയ്ത "നീലത്താമര" എന്ന അദ്ദേഹത്തിന്റെ ചിത്രം (എം.ടി യുടെ കഥ) 2009-ൽ ലാൽജോസ് പുന:സൃഷ്ടിച്ച് (റീമേക്ക്)നീലത്താമര എന്ന പേരിൽ തന്നെ സം‌വിധാനം ചെയ്ത് ഇറക്കി.

ഏറെക്കാലം വാർദ്ധക്യസഹജവും അല്ലാത്തതുമായ വിവിധ രോഗങ്ങൾ മൂലം ബുദ്ധിമുട്ടിയ അദ്ദേഹം ശ്വാസകോശ അണുബാധ മൂലം 2015 മാർച്ച് 21-ന് കൊച്ചിയിലെ അമൃത ആശുപത്രിയിൽ വച്ച് അന്തരിച്ചു. മരിയ്ക്കുമ്പോൾ 81 വയസ്സായിരുന്നു അദ്ദേഹത്തിന്. മൃതദേഹം കേച്ചേരി പട്ടിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. ഖദീജയാണ് ഭാര്യ. അഞ്ചുമക്കളുണ്ട്.

കൃതികൾ

  • സൈനബ
  • സ്തന്യ ബ്രഹ്മം
  • ആയിരം നാവുള്ള മൗനം (കവിതാ സമാഹാരം)
  • അഞ്ചു കന്യകകൾ
  • നാദബ്രഹ്മം
  • അമൃത്
  • മുഖപടമില്ലാതെ
  • കേച്ചേരിപ്പുഴ
  • ആലില
  • കഥയെ പ്രേമിച്ച കവിത
  • ഹജ്ജിന്റെ മതേതര ദർശനം
  • പേരറിയാത്ത നൊമ്പരം
  • ഓര്മ്മയ്ക്ക് താലോലിക്കാന്

സം‌വിധാനം ചെയ്ത ചിത്രങ്ങൾ

  • നീലത്താമര (1979)
  • വനദേവത (1976)
  • മരം (1972)

ഗാനരചന നിർ‌വ്വഹിച്ച ഏതാനും ചലച്ചിത്രങ്ങൾ

  • ചൂണ്ട (2003)
  • ഊമപ്പെണ്ണിന്‌ ഉരിയാടാപ്പയ്യൻ (2002)
  • കരുമാടികുട്ടൻ(2001)
  • മഴ(2000)
  • ദാദാ സാഹിബ്(2000)
  • ചിത്രശലഭം(1998)
  • പരിണയം(1994)
  • സർഗം(1992)
  • ഗസൽ
  • പട്ടണപ്രവേശം(1988)
  • ധ്വനി
  • ഇതിലേ ഇനിയും വരൂ(1986)
  • ഇനിയെങ്കിലും(1983)
  • പിൻ‌നിലാവ്(1983)
  • ശരപഞ്ചരം(1979)
  • ഈറ്റ(1978)
  • മൂടുപടം(1962)

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • G.L.P.S KECHERY
  • NJANA PRAKASHINI U.P.S KECHERY
  • M.M.L.P.S PATTIKKARA

ചിത്രശാല